ഉരുളക്കിഴങ്ങ്

മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് (ഇംഗ്ലീഷ്: Potato).

ഉരുളൻ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ്‌ ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്‌. ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2005-ൽ യു. എൻ. ജനറൽ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സർക്കാരും വർഷാചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയർത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിർമാർജ്ജനവും വർഷാചരണം ലക്ഷ്യം വെക്കുന്നു.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Asteridae
Order:
Family:
Genus:
Species:
S. tuberosum
Binomial name
Solanum tuberosum

കുലവും സ്ഥലവും

സൊളാനേസി കുലത്തിൽ പെട്ട ഉരുളക്കിഴങ്ങ് (സൊളാനം ട്യുബറോസം) ആദ്യമായി കൃഷിചെയ്തത് 8000 വർഷങ്ങൾക്കു മുൻപ് തെക്കേഅമേരിക്കയിലെ ടിറ്റിക്കാക്ക തടാകത്തിനു സമീപത്തായി ബൊളീവിയ - പെറു അതിർത്തിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. 1532-ൽ സ്പെയിനി‍ന്റെഅധിനിവേശത്തോടെ പെറുവിൽ നിന്ന് ഈ ഭക്ഷ്യവിള യൂറോപ്പിലേക്കും പിന്നീടു മറ്റുപ്രദേശങ്ങളിലേക്കും എത്തി.

പൊട്ടറ്റോ എന്ന പദം ബറ്ററ്റ എന്ന സ്പാനിഷ് പദത്തിൽ നിന്നാണു രൂപം കൊണ്ടത്. അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാൽ നാലാം സ്ഥാനത്തുള്ള ഈ ഭക്ഷ്യ വിള ലോകത്തിലേറ്റവും അധികം സ്ഥലത്തു കൃഷിചെയ്യുന്ന മുഖ്യ വിളയാണ്. ഇതുവരെ ഏകദേശം 7500 വ്യത്യസ്ത വിഭാഗത്തിലുള്ള ഉരുളക്കിഴങ്ങു കണ്ടെത്തിയിട്ടുണ്ട്, ഇതിൽതന്നെ 1950 എണ്ണവും വനപ്രദേശത്തു കാണപ്പെടുന്നവയാണ്

ഉരുളക്കിഴങ്ങ് 
ഉരുളക്കിഴങ്ങ് ചെടി

ഉൽ‌പ്പാദനം

2007 ൽ 32 കോടി ടൺ ഉരുളക്കിഴങ്ങാണ് ഉൽ‌പ്പാദിപ്പിക്കപ്പെട്ടത്. ഉൽ‌പ്പാദനത്തിൽ ഒന്നാം സ്ഥാനം ചൈനക്കാണ്. രണ്ടും, മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഇന്ത്യക്കും, റഷ്യക്കും . ഒരു വ്യക്തി ഒരു വർഷം ശരാശരി 103 കിലോഗ്രാം ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നുണ്ട്. രണ്ടുലക്ഷത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് കൃഷിനടക്കുന്നുണ്ട്.

പോഷകങ്ങൾ

ഉരുളക്കിഴങ്ങിൽ പ്രധാനമായും  79% ജലം , 17% അന്നജം , 2% പ്രോട്ടീൻ എന്നിവയാണ്  ഉള്ളത് .

ഒറ്റനോട്ടത്തിൽ

ഉരുളക്കിഴങ്ങ് 
ഉരുളക്കിഴങ്ങിന്റെ പൂവ്.
  • പ്രതിവർഷം ഏഴു കോടി ടൺ ഉരുളക്കിഴങ്ങു ചൈന ഉൽ‌പ്പാദിപ്പിക്കുന്നു.
  • ലോകത്തിലെ 100 കോടിയിലേറെ ആളുകൾ ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നു.
  • ഏകദേശം 125 രാജ്യങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു.
  • ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ച ഏറ്റവും വലിയ ഉരുളക്കിഴങ്ങ് ഉൽ‌പ്പാദിപ്പിച്ചത് ഇഗ്ലണ്ടിലാണ് - 1975 ൽ. തൂക്കം എട്ടു കിലോഗ്രാം.
  • ബഹിരാകാശത്തെത്തിയ ആദ്യ ഭക്ഷ്യവിളയാണ് ഉരുളക്കിഴങ്ങ്. 1995 ൽ കൊളമ്പിയയിലായിരുന്നു ബഹിരാകാശ യാത്ര.
  • ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ അതിലെ അന്നജം പഞ്ചസാരയായി മാറും. പാകംചെയ്യുമ്പോൾ ഉരുളക്കിഴങ്ങ് മധുരിക്കുന്നതിനുള്ള കാരണം ഇതാണ്.
  • ഏകദേശം 5000 ൽ പരം വ്യത്യസ്ത ഉരുളക്കിഴങ്ങു വിഭാഗങ്ങൾ പെറുവിലെ ലിമയിലുള്ള ഇൻറർനാഷനൽ പൊട്ടറ്റോ സെന്ററിൽ ഉണ്ട്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

http://www.cipotato.org/

Tags:

ഉരുളക്കിഴങ്ങ് കുലവും സ്ഥലവുംഉരുളക്കിഴങ്ങ് ഉൽ‌പ്പാദനംഉരുളക്കിഴങ്ങ് പോഷകങ്ങൾഉരുളക്കിഴങ്ങ് ഒറ്റനോട്ടത്തിൽഉരുളക്കിഴങ്ങ് ചിത്രശാലഉരുളക്കിഴങ്ങ് അവലംബംഉരുളക്കിഴങ്ങ് പുറത്തേക്കുള്ള കണ്ണികൾഉരുളക്കിഴങ്ങ്

🔥 Trending searches on Wiki മലയാളം:

പിത്താശയംഎൻ.വി. കൃഷ്ണവാരിയർഅധ്യാപനരീതികൾഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മോണ്ടിസോറി രീതിമലബന്ധംവാസുകിവിവരാവകാശനിയമം 2005കോഴിക്കോട്ചിത്രം (ചലച്ചിത്രം)ചായതപാൽ വോട്ട്അവൽദാവീദ്പിണറായി വിജയൻകൊല്ലവർഷ കാലഗണനാരീതിസിംഗപ്പൂർശ്രീനാരായണഗുരുകേരളത്തിലെ പക്ഷികളുടെ പട്ടികവടകര ലോക്സഭാമണ്ഡലംപ്രണയംഇന്ദുലേഖപെരിയാർവിക്കിപീഡിയഷാനി പ്രഭാകരൻലോകപുസ്തക-പകർപ്പവകാശദിനംപത്തനംതിട്ടഅപൂർവരാഗംകേരള സംസ്ഥാന ഭാഗ്യക്കുറിനസ്രിയ നസീംഭരതനാട്യംമുക്കുറ്റിയശസ്വി ജയ്‌സ്വാൾകേരളത്തിലെ നദികളുടെ പട്ടികഗുരുവായൂർ സത്യാഗ്രഹംഐക്യരാഷ്ട്രസഭയോഗർട്ട്ലോക പരിസ്ഥിതി ദിനംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഓടക്കുഴൽ പുരസ്കാരംഓവേറിയൻ സിസ്റ്റ്അവകാശികൾഇന്ത്യയുടെ ദേശീയപതാകരാമായണംപ്രമേഹംകേരളത്തിന്റെ ഭൂമിശാസ്ത്രംകുഞ്ഞുണ്ണിമാഷ്വി.എസ്. അച്യുതാനന്ദൻനാടകംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമഹിമ നമ്പ്യാർഎം.ടി. വാസുദേവൻ നായർഅണ്ഡാശയംഎം. മുകുന്ദൻമലയാളത്തിലെ ആത്മകഥകളുടെ പട്ടികമലങ്കര ഓർത്തഡോക്സ് സുറിയാനി സഭടി. പത്മനാഭൻഇലഞ്ഞിസ്വദേശി പ്രസ്ഥാനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഉത്സവംമാതംഗലീല ഗജരക്ഷണശാസ്ത്രംപീയുഷ് ചാവ്‌ലമൺറോ തുരുത്ത്സന്ധി (വ്യാകരണം)പക്ഷിമരപ്പട്ടിഅൽഫോൻസാമ്മഎൻ. ബാലാമണിയമ്മതൃക്കടവൂർ ശിവരാജുഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)യേശുമഹാത്മാ ഗാന്ധിചാത്തൻരക്താതിമർദ്ദംകേരളീയ കലകൾ🡆 More