ഇസ്‌ലാം

ഇസ്‌ലാം (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam).

പ്രപഞ്ചസൃഷ്ടാവായ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്നതാണ് ഈ മതത്തിൻറെ മൂല്യ കാതൽ. ഇസ്‌ലാം മതവിശ്വാസികൾ "അല്ലാഹു" (അറബിയിൽ: ﷲ) എന്ന നാമധേയത്തിൽ ആണ് പ്രപഞ്ചനാഥനെ വിശേഷിപ്പിക്കുന്നത്. പ്രധാനമായും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മുഹമ്മദ്‌ നബിക്ക് നൽകിയ വളരെ കൃത്യവും മതപരവുമായ വ്യവസ്ഥയാണ് ഇത്. ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) അറേബ്യായിൽ (ഇന്നത്തെ സൗദി അറേബ്യയിൽ) ജീവിച്ചിരുന്ന മുഹമ്മദ് നബി ആണ് ഈ മതത്തിലെ അന്ത്യ പ്രവാചകൻ. ഇസ്‌ലാമിന്റെ അനുയായികളെ മുസ്ലിംകൾ എന്ന് വിളിക്കുന്നു. ഖുർആൻ, ഹദീസ് എന്നിവയാണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ. പൂർവകാല പ്രവാചകന്മാരുടെ സന്ദേശങ്ങളുടെ സാരാംശം കൂടിയാണ് വിശുദ്ധ ഖുർആൻ. 41ന്നാം അധ്യായം 43-ന്നാം വചനത്തിൽ ഇപ്രകാരം പറയപ്പെടുന്നു :‘നിനക്ക് മുൻപേ കടന്ന് പോയ ദൈവദൂതന്മാരോടു അരുളാത്തതൊന്നും നിന്നോടും പറയുന്നില്ല’. മുഹമ്മദ്‌ നബിക്ക് ദൈവിക വെളിപാടിലൂടെ ലഭിച്ചതാണ് ഖുർആൻ എന്നാണ് വിശ്വാസം. ആരാധനക്കർഹൻ ഏകനായ പ്രപഞ്ച സ്രഷ്ടാവ് മാത്രമാണെന്നും, മുഹമ്മദ്‌ അവസാനത്തെ ദൈവദൂതനും, ദൈവ ദാസനുമാണെന്നും അദ്ദേഹത്തിന് ജിബ്‌രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാന ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു.

ഇസ്‌ലാം
നമസ്കാരത്തിൽ സുജൂദിലുള്ള ഇമാമും മ‌അ്മൂമുകളും (പ്രണാമത്തിലുള്ള നേതൃത്വം നൽകുന്നയാളും പിന്തുടരുന്നവരും)

ഇസ്‌ലാം മതം
ഇസ്‌ലാം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർ • അന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസം • പ്രാർഥന
വ്രതം • സകാത്ത് • തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ • സലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ് • ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകൾ

സുന്നി • ശിയ
സൂഫി • സലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറം • മസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷം • ആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് മാത്രമായി സമർപ്പിച്ചു, സ്രഷ്ടാവിൻറെ മാത്രം അടിമയായി ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്‌ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്‌ലാം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉള്ള അവബോധം മതപാഠശാലകൾ വഴി ചെറുപ്പ കാലം തൊട്ടേ നൽകപ്പെടുന്നു.

ഇസ്‌ലാമിക നിയമപ്രകാരം കുടുംബജീവിതത്തിനും ദാമ്പത്യജീവിതത്തിനും കൃത്യമായ മാർഗനിർദേശങ്ങൾ മതം നൽകുന്നുണ്ട്. വിവാഹത്തിന് ഇസ്‌ലാമിൽ വലിയ പ്രാധാന്യം ഉണ്ട്. ഇണയുമൊത്തുള്ള ഇസ്‌ലാമികചര്യകൾ പ്രകാരമുള്ള വൈവാഹിക ലൈംഗികജീവിതം പ്രതിഫലമുള്ള പുണ്യമായി കണക്കാക്കുന്ന ഏകമതവും ഇസ്‌ലാം തന്നെ. ഇതര മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്രഹ്മചര്യം ഇസ്‌ലാം പൂർണമായി വിലക്കുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഇഹലോകത്തിലെ ജീവിതത്തേക്കാൾ പ്രധാനം പരലോക ജീവിതമാണ്. അവിടെ വിശ്വാസികൾക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നു എന്നാണ് വിശ്വാസം.സത്യനിഷേധികൾക്ക് നരക ശിക്ഷകൾ ആണ്‌ ലഭിക്കുക എന്നും വിശ്വസിക്കുന്നു. സംഗീതം, നൃത്തം, ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രധാരണം, മദ്യം, പലിശപ്പണം, വിഗ്രഹാരാധന, മറ്റ് മതങ്ങളുടെ ആരാധനയിൽ പങ്കെടുക്കുക എന്നിവയ്ക്ക് ഇസ്‌ലാമിക നിയമപ്രകാരം വിലക്കുണ്ടു.

മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും മുസ്‌ലിംകൾ ഉണ്ട് ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. ഇവയിൽ മിക്കതും ഇസ്‌ലാമിക മത നിയമങ്ങൾ നിലനിൽക്കുന്നവയുമാണ്. ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണ് എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യം, പാശ്ചാത്യ രാജ്യങ്ങളിലും മുസ്ലിങ്ങൾ ഉണ്ട്.

നിരുക്തം

ഇസ്‌ലാം 
ലോകത്ത് മുസ‌്‌ലിംകൾ വ്യാപിച്ചിരിക്കുന്നതിന്റെ ചിത്രം

,, ( sīn-lām-mīm)(سلم‌‌‌‌) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. മനുഷ്യൻ ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന ‘സലാം’ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഖുർ‌ആനിൽ ‘ഇസ്‌ലാം’ എന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അനുസരണം, കീഴ്​വണക്കം, സമാധാനം തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ‘ദീൻ’ അഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്.

വിശ്വാസങ്ങൾ

ഇസ്‌ലാം 
മസ്ജിദുൽ ഹറം,മക്ക,സൗദിഅറേബ്യ ഇസ്‌ലാമിക സമൂഹത്തിൻറെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ ആദ്യത്തേത്.

ആരാധനക്കർഹൻ ഏകനായ പ്രപഞ്ച സ്രഷ്ടാവ് മാത്രമാണെന്നും , എല്ലാ മനുഷ്യരും ചീർപ്പിൻറെ പല്ല് പോലെ സമന്മാരാണെന്നും ജന്മ - വർണ്ണ-കുല -ദേശ -ഭാഷ പരമായി ആർക്കും ആരെക്കാളും മേന്മ ഇല്ലെന്നും നന്മയുടെ അടിസ്ഥാനമാണ് ദൈവിക പ്രീതിക്ക് അടിസ്ഥാനമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ്(സ്വ) നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വിശുദ്ധഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദാവൂദ് നബി , മൂസ നബി , ഈസ നബി എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂർ , തൌറാത്ത്, ഇഞ്ചീൽ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, വിവിധ പ്രദേശങ്ങളിൽ , ജനവിഭാഗങ്ങൾക്കിടയിൽ ഏക ദൈവ വിശ്വാസ ദൗത്യവുമായി നിയുക്തരായ ഒന്നേകാൽ ലക്ഷത്തോളം വരുന്ന മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്റെ പ്രവാചകത്വം എന്നും മുഹമ്മദ്‌ നബി മുഖേന ഇസ്‌ലാം ഉണർത്തുന്നു.

ഇസ്‌ലാം 
,മസ്ജിദുൽ നബവി,മദീന, സൌദിഅറേബ്യഇസ്‌ലാമിക സമൂഹത്തിൻറെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ രണ്ടാമത്തേത്.
ഇസ്‌ലാം 
മസ്ജിദുൽ അഖ്‌സ, ജറുസലേം,ഫലസ്തീൻ

ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർ‌ആനും പ്രവാചകചര്യയും(سنة) കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് ഖുർആൻ. പ്രസ്തുത ഖുർ‌ആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചകചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബുഖാരി, മുസ്‌ലിം, തിർമിദി, ഇബ്​നു മാജ, അഹ്‌മദിബ്‌നു ഹമ്പൽ, നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ മുവത്വ, ദാരിമി, കൻസുൽ ഉമ്മാൽ ത്വബറാനി, ബൈഹഖി മുസ്സനഫുകൾ തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.

ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്:

  1. ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്)
  2. ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ)
  3. ദൈവത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)
  4. ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ൽ)
  5. അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. (ഖിയാമ)
  6. ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക. (ഖദ്‌ർ)

ദൈവം

ഏകദൈവ വിശ്വാസമാണ് (തൗഹീദ്) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. "അല്ലാഹു" എന്ന അറബി വാക്കാണ് പൊതുവെ ഏകദൈവത്തെ കുറിക്കാൻ ഇസ്‌ലാം ഉപയോഗിക്കുന്നത്. ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ്(പേര്) അല്ലാഹു. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. എങ്കിലും സൗകര്യപ്രദമായ രീതിയിൽ "അവൻ" "നാഥൻ" തുടങ്ങിയ പുരുഷസംജ്ഞകൾ അല്ലാഹുവിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. അല്ലാഹു എന്നത് അറബി വാക്കായ അൽ (the), ഇലാഹ്‌ (god) എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. ഗ്രന്തങ്ങളുടെ പരിഭാഷയിലും അതുകൊണ്ട് ഭാഗവാന് അല്ലാഹു എന്ന് സൂചിപ്പിക്കുന്നു.. ഖുർ‌ആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

പരമദയാലുവും കരുണാവാരിധിയുമായ പ്രബഞ്ചനാഥൻറെ നാമത്തിൽ.

  1. പറയുക, ഏറ്റവും മുഖ്യമായ കാര്യം: അല്ലാഹു (പ്രപഞ്ചനാഥൻ) ഏകനാകുന്നു.
  2. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സർവ്വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു.
  3. അവൻ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല; അവൻ സന്താനമായി ജനിച്ചിട്ടുമില്ല.
  4. അവനു തുല്യനായി ആരും(ഒന്നും തന്നെ) ഇല്ല.

മലക്കുകൾ

മലക്കുകളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ്. ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാർ’ എന്ന്‌ സാമാന്യാർത്ഥം നൽകാമെങ്കിലും ‘ദൂതൻ’ (മനുഷ്യപ്രകൃതി ഉള്ളതല്ല) എന്ന അർത്ഥവും കൽപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഖുർ‌ആൻ പ്രകാരം മലക്കുകൾക്ക് സ്വന്തമായി ചിന്താശേഷിയില്ല. അവ സമ്പൂർണ്ണമായും ദൈവത്തിന്റെ ആജ്ഞാനുവർത്തികളാണ്.

ഗ്രന്ഥങ്ങൾ

ഖുർആൻ

ഇസ്‌ലാം 
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഖുർആൻ, സ്പെയിൻ

ഇസ്‌ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ ഖുർ‌ആൻ പൂർണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. മുഹമ്മദ് നബി (സ) ക്ക് തന്റെ നാൽപതാം വയസ്സിൽ പ്രവാചകത്വം ലഭിക്കുകയും അന്നു മുതൽ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വർഷക്കാലയളവിൽ വിവിധ സന്ദർഭങ്ങളിലായി ജിബ്‌രീൽ മാലാഖ മുഖേന അവതരിച്ചു കിട്ടിയ ദൈവിക സന്ദേശമാണ് ഖുർ‌ആൻ എന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. മുഹമ്മദ് നബി ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികൾ ഖുർ‌ആൻ വചനങ്ങൾ എഴുതി വെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരുന്നു. കൽപ്പലകകൾ, തോൽ തുടങ്ങിയവയിൽ എഴുതി വെച്ചിരുന്ന ഖുർ‌ആന്റെ പുസ്തകരൂപത്തിലുള്ള ക്രോഡീകരണം നടന്നത് ഖലീഫ അബൂബക്റിന്റെ കാലത്താണ്.

ഖുർ‌ആനിൽ 114 അദ്ധ്യായങ്ങൾ (സൂറത്) ആണുള്ളത്. ആകെ വചനങ്ങൾ (ആയത്ത്) 6236 ആണ്. ഖുർആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങൾ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർ‌ആനിക വചനങ്ങൾ “മക്കാ ജീവിതകാലത്ത് അവതരിച്ചത്“(മക്കി), “മദീനാ ജീവിതകാലത്ത് അവതരിച്ചത്”(മദനി) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മക്കയിൽ അവതരിക്കപ്പെട്ടവ മുസ്‌ലിം സമൂഹത്തിന് നൈതികവും ആത്മീയവുമായ ഉപദേശങ്ങളടങ്ങിയതും മദീനയിൽ അവതരിക്കപ്പെട്ടവ ധാർമ്മികവും സാമൂഹികവുമായ ഉപദേശങ്ങൾ ഉള്ളവയുമാണെന്ന്‌ നിരീക്ഷിക്കപ്പെടുന്നു. ഖുർ‌ആന്റെ വ്യാഖ്യാന ശാസ്ത്രം തഫ്‌സീർ എന്നറിയപ്പെടുന്നു.

ഖുർ‌ആൻ എന്ന അറബി ഭാഷാപദത്തിന്റെ അർത്ഥം ‘പാരായണം ചെയ്യപ്പെടേണ്ടത്‘ എന്നാണ്. ‘ഖുർ‌ആൻ‘ എന്ന പദം അറബി ഭാഷയിൽ ആദ്യം ഉപയോഗിക്കപ്പെടുന്നത്‌ ഖുർ‌ആനിൽത്തന്നെയാണ്.

മുൻകാല വേദങ്ങൾ

ഖുർആന് മുമ്പ് ദൈവത്തിൽ നിന്ന് മുൻ പ്രവാചകർക്ക് ഗ്രന്ഥങ്ങളും ഏടുകളും അവതരിച്ചതായി മുസ്‌ലിംകൾ വിശ്വസിക്കുന്നു. അവയിൽ ചില ഗ്രന്ഥങ്ങളുടെ നാമങ്ങൾ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവ താഴെ.

പ്രവാചകന്മാർ

ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണു പ്രവാചകന്മാരിലുള്ള വിശ്വാസം. ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരിൽനിന്നും ദൈവം തിരഞ്ഞെടുത്തവരാണു പ്രവാചകന്മാർ . ഓരോ പ്രദേശങ്ങൾക്കും ജനസമൂഹങ്ങൾക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചകന്മാരുണ്ട്. പ്രവാചകൻമാർ നിയോഗിക്കപ്പെടാത്ത ഒരു സമൂഹവും ഉണ്ടായിട്ടില്ല എന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രവാചകന്മാരിൽ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ്‌നബി (S.A.W) എന്ന് മുസ്‌ലിംകൾ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ട്. അവരിൽ പ്രധാനികലായ ഇരുപത്തഞ്ച് പേരുടെ പേർ ഖുർആനിൽ പറഞ്ഞിട്ടുണ്ട് . അവ താഴെ കൊടുക്കുന്നു:

പ്രവാചകന്മാരിൽ ആദ്യത്തേത് ആദം(അ) ആണെന്നാണ്മുസ്ലിം വിശ്വാസം.

അന്ത്യവിധിനാൾ

അന്ത്യവിധി നാളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലുൾപ്പെടുന്നു. അന്ത്യവിധിനാളിൽ ദൈവം മനുഷ്യരെയെല്ലാം ഒരുമിച്ചു കൂട്ടുകയും അവരിൽ ദൈവിക കൽപ്പനയനുസരിച്ച് ജീവിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും നൽകുന്നുവെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.ഖുർ‌ആൻ പ്രകാരം ഓരോ മനുഷ്യന്റെയും കർമ്മഫലം നിർണ്ണയിക്കപ്പെടുക ‘വിധിനിർണ്ണയത്തിന്റെ’ ദിവസമാണ്.

അന്ത്യനാളിൽ എല്ലാ ഏകദൈവവിശ്വാസികളും ഒന്നിച്ചു കൂടുന്ന ഈ സ്ഥലത്തെ മഹ്ശറ എന്നു വിളിക്കുന്നു. അന്നേദിവസം ശിർക്ക് ഒഴിച് മറ്റെല്ലാ തെറ്റുകളും ഇസ്‌ലാമിൽനിന്നും അകറ്റി അമുസ്ലിങ്ങളുടെ പുറത്തു ഏല്പിക്കപ്പെടും

വിധിവിശ്വാസം

ഇസ്‌ലാമിക വിശ്വാസത്തിൽ ദൈവഹിതത്തെ പറ്റി വിവരിക്കുന്നത് "ദൈവം എല്ലാത്തിനെയും പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു" എന്നാണ്‌. ഇത് ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു. “പറയുക: പ്രപഞ്ച നാഥൻ ഞങ്ങൾക്ക് രേഖപെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേല്പിക്കേണ്ടത്"(9:51) "മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം അവർ ഭിന്നിച്ചപ്പോൾ (വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കുവാനും, (നിഷേധികൾക്ക്) താക്കീത് നൽകുവാനുമായി, പ്രപഞ്ച നാഥൻ പ്രവാചകന്മാരെ നിയോഗിച്ചു. അവർ(ജനങ്ങൾ) ഭിന്നിച്ച വിഷയത്തിൽ തീർപ്പുകൽപ്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുക്കുകയുണ്ടായി. എന്നാൽ വേദം നൽകപ്പെട്ടവർതന്നെ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം അതിൽ(വേദവിഷയത്തിൽ) ഭിന്നിച്ചിട്ടുള്ളത് അവർ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ ഏതൊരു സത്യത്തിൽനിന്ന് അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്പര്യപ്രകാരം സത്യവിശ്വാസികൾക്ക് വഴി കാണിച്ചു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു"(2:213). ഈ ലോകത്ത് നല്ലതും ചീത്തയും അടക്കം എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് പ്രപഞ്ച നാഥൻറെ വിധി അനുസരിച്ചാണ്. അല്ലാഹു അനുവദിക്കപ്പെടാതെ ഒന്നും തന്നെ സംഭവിക്കുകയില്ല. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ തിന്മക്കെതിരെയുള്ള ദൈവത്തിന്റെ അഭാവത്തെകുറിച്ച് പറയുന്നത് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും മനുഷ്യർക്ക്‌ ഇപ്പോൾ കാണാൻ കഴിയാത്ത ഒരു ഫലം ഭാവിയിൽ കിട്ടും എന്നാണ്. ഇസ്‌ലാമിക പണ്ഡിതന്മാർ സമർത്ഥിക്കുന്നത് എല്ലാകാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിലും മനുഷ്യന് ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, കഴിവുമുണ്ട്. അത് കൊണ്ട് അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവൻ തന്നെ ഉത്തരവാദിയായിരിക്കും.

കർമ്മങ്ങൾ

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ

  1. വിശ്വാസം പ്രഖ്യാപിക്കുക പ്രപഞ്ച സ്രാഷ്ടാവ് മാത്രമാണ് ആരാധനക്കർഹൻ എന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനും, ദാസനുമാണെന്ന അടിയുറച്ച വിശ്വാസം)
  2. നിസ്കാരം (കൃത്യ നിഷ്ടയോടെയുള്ളനിർവഹിക്കുക)
  3. സകാത്ത് (സമ്പത്ത് അടിസ്ഥാനപ്പെടുത്തി ദാനം) നൽകുക
  4. വ്രതം (റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക)
  5. തീർഥാടനം (പ്രാപ്തിയുള്ളവർ ദൈവ മാർഗ്ഗത്തിൽ ഹജ്ജ്‌ നിർവഹിക്കുക)

ഹലാൽ, ഹറാം

ഹലാൽ എന്ന വാക്കിനർത്ഥം അനുവദീയമാക്കപ്പെട്ടത് എന്നാണ്. ദൈവം അനുവദീയമാക്കി നൽകിയ വ്യവസ്ഥിതിൽ ജീവിതം നയിക്കുന്നതിനെ ഹലാലായ ജീവിതം എന്ന് പറയുന്നു. ഹറാം എന്നാൽ നിഷിദ്ധമാക്കിയത് എന്നാണ് സാരം. ഉദാഹരണത്തിന് അദ്ധ്വാനിച്ചുണ്ടാക്കുന്ന ധനം ഹലാൽ ആണ് എന്നാൽ മോഷ്ടിച്ചോ, വഞ്ചിച്ചോ, അഴിമതി നടത്തിയോ ഉണ്ടാക്കുന്ന സമ്പാദ്യം ഹറാം ആണ്

വിവാഹത്തിലൂടെയുള്ള ലൈംഗിക ബന്ധം അനുവദീയവും പുണ്യകരവുമാണ് എന്നാൽ വിവാഹേതര ബന്ധങ്ങളിലൂടെയുള്ളത് നിഷിദ്ധമാണ്

മദ്യം, മയക്ക് മരുന്ന് പോലുള്ള ലഹരികൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്, പാൽ, തേൻ പോലുള്ള അനുവദീയമാണ്. ഭൗതിക ആവിശ്യത്തിന് മരങ്ങൾ വെട്ടുന്നതും, മൃഗങ്ങളെ ഹനിക്കുന്നതും, വേട്ടായാടുന്നതും, മത്സ്യ ബന്ധനം നടത്തുന്നതും അനുവദീയമാണ്. എന്നാൽ അകാരണമായി മരച്ചില്ലകൾ പോലും വെട്ടുന്നതും, ഭക്ഷണത്തിന് വേണ്ടിയല്ലാതെ വിനോദത്തിനു വേണ്ടി ജീവജാലങ്ങളെ കൊല്ലുന്നതുമൊക്കെ നിഷിദ്ധമാണ്. ശവങ്ങൾ, മലം, മനുഷ്യമാംസം, കൈകൊണ്ട് ഇരപിടിക്കുന്ന കഴുകൻ, പരുന്ത് പോലുള്ള പക്ഷികൾ, കുരങ്ങൻ, സിംഹം പോലുള്ള മൃഗങ്ങളുടെ മാംസങ്ങൾ, പന്നി മാംസം എന്നിവ ഭക്ഷിക്കൽ നിഷിദ്ധമാണ്, കോഴി, താറാവ് പോലുള്ള പക്ഷികളുടെയും, പോത്ത് ആട് പോലുള്ള നാൽക്കാലികളുടെയും മാംസം അനുവദീയമാണ്.

അനുവദീയമായ രീതിയിൽ അറവ് നടത്തി , രക്തം പൂർണ്ണമായി ഒഴുകി പോയി, ഏക ദൈവത്തിൽ വിശ്വസിച്ചവർ അറുത്ത മാംസം അനുവദീയവും, തലക്കടിച്ചോ ഷോക്കടിപ്പിച്ചോ, കഴുത്ത് ഞെരിച്ചൊ വെള്ളത്തിൽ മുക്കിയോ ശ്വാസം മുട്ടിച്ചു കൊന്നതോ, പുഴുവരിച്ചതോ, പഴകിയതോ ആയ മാംസങ്ങൾ, പ്രതിമകൾക്കോ വിഗ്രഹങ്ങൾക്കോ ബലി നൽകിയ മാംസം, മൃഗങ്ങൾ ഇരതേടി ഭക്ഷിച്ചതിന്റെ ബാക്കിയായവ എന്നിവ ഭക്ഷിക്കുന്നത് നിഷിദ്ധവുമാണ്.

ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ ജീവൻ നിലനിർത്താൻ നിഷിദ്ധമായ ഭക്ഷണങ്ങൾ ആഹരിക്കുന്നത് അനുവദീയവും, അനുവദീയമാക്കപ്പെട്ട ആഹാര സാധനങ്ങൾ വഞ്ചിച്ചോ മോഷ്ടിച്ചോ കഴിക്കുന്നത് നിഷിദ്ധവുമായി മാറുന്ന ഘട്ടവും ഇസ്‌ലാമിക നിയമ വ്യവസ്ഥിതിൽ ഉണ്ട്

മുഹമ്മദ് നബിക്ക് ശേഷം

ഖുലഫാഉർറാശിദുകൾ

ക്രി.വ. 632-ല് തന്റെ 63ാം വയസ്സിൽ മുഹമ്മദ് നബി അന്തരിച്ചപ്പോഴേക്കും അറേബ്യ മുഴുവനും ഇസ്‌ലാമിന് വിധേയമായിത്തിർന്നിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ അബൂബക്കറിനെ ഭരണകർത്താവായി തിരഞ്ഞെടുത്തു. അബുബക്കർ പ്രതിനിധി എന്നർത്ഥം വരുന്ന ഖലീഫ എന്ന പേർ സ്വീകരിച്ചു. അബൂബക്കറിനു ശേഷം ഖലീഫയായത് ഉമർ ആയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണ കർത്താവായിരുന്നു അദ്ദേഹം. പിന്നീട് ഉസ്മാനും അദ്ദേഹത്തിനു ശേഷം അലിയും ഖലീഫമാരായി. ഈ നാലു പേരെ ഖുലഫാഉർറാശിദുകൾ എന്നു വിളിക്കുന്നു.

ഇസ്‌ലാം സ്വീകരിക്കൽ

ഇസ്‌ലാം 
ശഹാദ പതിപ്പിച്ച ഒരു മുഗൾ വെള്ളി നാണയം

ഒരാൾ ഇസ്‌ലാം സ്വീകരിക്കുന്നത് ശഹാദത്ത് (വിശ്വാസ പ്രഖ്യാപനം) നടത്തുമ്പോഴാണ്. 'ഏകനായ പ്രപഞ്ച നാഥൻ അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു' ; 'മുഹമ്മദ്‌ ദൈവദാസനും, ദൈവദൂതനും ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നർത്ഥം വരുന്ന (أشهد أن لا إله إلا الله وأشهد أن محمدا رسول الله / عَبْدُهُ وَرَسُولُهُ ) അശ്ഹദു അല്ലാഹിലാഹ ഇല്ലള്ളാ, വഅഷ്ഹദു അന്ന മുഹമ്മദൻ റസൂലുള്ള / വഅഷ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു എന്നീ രണ്ടു സാക്ഷ്യ വചനങ്ങൾ മനസ്സിലുറപ്പിച്ച് ചൊല്ലി ഇസ്‌ലാമിക മത നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തി മുസ്‌ലിമാകുന്നു.

ഇവ കാണുക

പുറത്തേക്കുള്ള കണ്ണികൾ‌

അവലംബം

Tags:

ഇസ്‌ലാം നിരുക്തംഇസ്‌ലാം വിശ്വാസങ്ങൾഇസ്‌ലാം കർമ്മങ്ങൾഇസ്‌ലാം ഹലാൽ, ഹറാംഇസ്‌ലാം മുഹമ്മദ് നബിക്ക് ശേഷംഇസ്‌ലാം സ്വീകരിക്കൽഇസ്‌ലാം ഇവ കാണുകഇസ്‌ലാം പുറത്തേക്കുള്ള കണ്ണികൾ‌ഇസ്‌ലാം അവലംബംഇസ്‌ലാംഅറബിഅറബി ഭാഷഅല്ലാഹുഇംഗ്ലീഷ്ഖുർആൻജിബ്‌രീൽമുസ്ലിംമുഹമ്മദ് നബിസൗദി അറേബ്യ

🔥 Trending searches on Wiki മലയാളം:

വുദുമാനവ വികസന സൂചികകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾമലയാളചലച്ചിത്രംഹെപ്പറ്റൈറ്റിസ്-ബിഗുരു (ചലച്ചിത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾകമ്പ്യൂട്ടറുകളുടെ ചരിത്രംസ്വവർഗ്ഗലൈംഗികതവിലാപകാവ്യംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഈഴവമെമ്മോറിയൽ ഹർജികുറിച്യകലാപംരാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്ഹുദൈബിയ സന്ധിമാലിദ്വീപ്ഒന്നാം ലോകമഹായുദ്ധംഎസ്.കെ. പൊറ്റെക്കാട്ട്കുഴിയാനമഴവില്ല്കേരളത്തിലെ ജില്ലകളുടെ പട്ടികകേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007ചതയം (നക്ഷത്രം)വി.ടി. ഭട്ടതിരിപ്പാട്സ്തനാർബുദംഅന്താരാഷ്ട്ര വനിതാദിനംഋഗ്വേദംബെഞ്ചമിൻ ബെയ്‌ലിആനി രാജയഹൂദമതംഉപ്പുസത്യാഗ്രഹംഇന്ത്യൻ ഭരണഘടനയുടെ ആമുഖംഫാസിസംഹിജ്റാ റോഡ്പൗർണ്ണമിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമേരി ക്യൂറിതിരുവനന്തപുരംകേരള നിയമസഭപ്ലീഹടൈഫോയ്ഡ്ദശാവതാരംസ്ത്രീ സുരക്ഷാ നിയമങ്ങൾഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾപണ്ഡിറ്റ് കെ.പി. കറുപ്പൻക്രിയാറ്റിനിൻവിദ്യാഭ്യാസംഭാരതീയ സ്റ്റേറ്റ് ബാങ്ക്ആത്മകഥബൈബിൾബദ്ർ യുദ്ധംഎൻമകജെ (നോവൽ)സമൂഹശാസ്ത്രംവിവർത്തനംകൂടൽമാണിക്യം ക്ഷേത്രംമഹാകാവ്യംഖലീഫ ഉമർഅസിമുള്ള ഖാൻമലയാളഭാഷാചരിത്രംജാലിയൻവാലാബാഗ് കൂട്ടക്കൊലകഞ്ചാവ്ജയറാം അഭിനയിച്ച ചലച്ചിത്രങ്ങൾമഹേന്ദ്ര സിങ് ധോണികമ്യൂണിസംതുർക്കികൽപന ചൗളവർണ്ണവിവേചനംഫ്യൂഡലിസംലക്ഷ്മി നായർഅബൂ ജഹ്ൽകേരളത്തിലെ നാടൻ കളികൾഹിമവാന്റെ മുകൾത്തട്ടിൽസബഅ്പിത്താശയംറോസ്‌മേരിഉള്ളൂർ എസ്. പരമേശ്വരയ്യർമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടിക🡆 More