ലയണൽ മെസ്സി: അർജന്റീനിയൻ ഫുട്‌ബോൾ കളിക്കാരൻ

ഒരു അര്ജന്റീനിയൻ പ്രഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ലിയോ എന്ന് വിളിക്കപ്പെടുന്ന ലിയോണൽ ആന്ദ്രസ് മെസ്സി (സ്പാനിഷ് ഉച്ചാരണം: (ജനനം ജൂൺ 24, 1987).

ഇന്റർ മയാമിയിലും അർജന്റീന ദേശീയ ടീമിലും ഫോർവേഡായി കളിക്കുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓയോറോടെ ( Ballon d'Or) ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2022-ലെ ഫിഫ ലോകകപ്പിൽ അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ലിയോണൽ മെസ്സി
ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം
2022 ഫിഫ ലോകകപ്പിൽ മെസ്സി അർജന്റീനയ്ക്ക് വേണ്ടി കളിക്കുന്നു.
Personal information
Full name ലിയോണൽ ആന്ദ്രസ് മെസ്സി
Date of birth (1985-06-24) 24 ജൂൺ 1985  (38 വയസ്സ്) l
Place of birth റൊസാരിയോ, അർജന്റീന
Height 1.70 m (5 ft 7 in)
Position(s) ഫോർവേഡ്
Club information
Current team
ഇന്റർ മിയാമി
Number 10
Youth career
1994–2000 ന്യൂവെൽസ് ഓൾഡ് ബോയ്സ്
Senior career*
Years Team Apps (Gls)
2003–2004 ബാഴ്‌സലോണ സി 10 (5)
2004–2005 ബാഴ്‌സലോണ ബി 22 (6)
2004–2021 ബാഴ്‌സലോണ 520 (474)
2022- പാരീസ് സെന്റ്–ജെർമെയ്ൻ 26 (6)
National team
2004–2005 അർജന്റീന U20 18 (14)
2008 അർജന്റീന U23 5 (2)
2005– അർജന്റീന 138 (70)
*Club domestic league appearances and goals, correct as of 19 ജൂലൈ 2020
‡ National team caps and goals, correct as of 18 നവംബർ 2019

നന്നേ ചെറുപ്പത്തിൽ തന്നെ മെസ്സി കളിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാർസലോണ വളരെ വേഗം തിരിച്ചറിഞ്ഞു. ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു. അതിനാൽ റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെൽസ്സ് ഓൾഡ് ബോയ്സ് ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം യൂറോപ്പിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 2004-2005 സീസണിൽ അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ സീസണിൽ തന്നെ ബാർസലോണ ലാ ലിഗ കപ്പ് നേടി. 2006-2007 സീസണിലാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസിക്ക് മത്സരത്തിൽ (el clásico or The Classic) ഒരു ഹാട്രിക്ക് നേടിയതടക്കം 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ നേടി. 2008-09 സീസണിൽ അദ്ദേഹം 38 ഗോളുകൾ നേടി. ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. 2009-10 സീസണിൽ അദ്ദേഹം എല്ലാ മത്സരങ്ങളിലുമായി 47 ഗോളുകൾ നേടുകയും, ബാർസലോണക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയെന്ന ബഹുമതി റൊണാൾഡോയോടൊപ്പം പങ്കിടുകയും ചെയ്തു.

2005 ലെ ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ മെസ്സി ആയിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഫൈനലിൽ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് ആ ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി. ഫിഫ ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരനായി അദ്ദേഹം മാറി. 2007 ലെ കോപ്പ അമേരിക്കയിൽ രണ്ടാം സ്ഥാനക്കാരനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2008 ലെ ബീജിങ്ങ് ഒളിമ്പിക്സിൽ ജേതാക്കളായ അർജന്റീന ടീമിൽ മെസ്സിയും ഒരു അംഗമായിരുന്നു. ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. 2012 ഡിസംബർ 9ന് ഒരു കലണ്ടർ വർഷം ഏറ്റവുമതികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡിൽ ഗെർഡ് മുള്ളറെ (85 ഗോളുകൾ) മറികടന്നു. 2012 ഡിസംബർ 23 ന് ഒരു കലണ്ടർ വർഷം 91 ഗോളുകൾ എന്ന സർവ്വ കാല റിക്കാർഡ് സ്ഥാപിച്ചു.2022ഇൽ ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ അർജൻ്റീനയെ വിജയികൾ ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു

പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുകയും എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി പരക്കെ കണക്കാക്കപ്പെടുകയും ചെയ്യുന്ന മെസ്സി റെക്കോർഡ് ഏഴ് ബാലൺ ഡി ഓർ അവാർഡുകൾ നേടിയിട്ടുണ്ട്.

ആദ്യ കാല ജീവിതം മെസ്സി

1987 ജൂൺ 24 ന് ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും (ഫാക്ടറി തൊഴിലാളി) സെലിയ മറിയ കുചിറ്റിനിയുടേയും (തൂപ്പുകാരി) മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്. ഇറ്റലിയിലെ അൻകോന എന്ന നഗരത്തിൽ നിന്നും 1883 ൽ കുടിയേറിപ്പാർത്തതാണ് മെസ്സിയുടെ പൂർവ്വികനായ ഏയ്ഞ്ചലോ മെസ്സി. അദ്ദേഹത്തിന് റോഡ്രിഗോ എന്നും മത്യാസ് എന്നും പേരുള്ള രണ്ട് ജ്യേഷ്ഠന്മാരുണ്ട്. കൂടാതെ മരിയ സോൾ എന്നു പേരുള്ള ഒരു സഹോദരിയും. അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി. 1995 ൽ പ്രാദേശിക പട്ടണമായ റൊസാരിയോവിലെ ഒരു ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ ചേർന്നു. 11 ആം വയസ്സിൽ അദ്ദേഹത്തിന്റെ വളർച്ചക്കു ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന് മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും $900 ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. എന്നാൽ ബാർസലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ച് അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കൾ സ്പെയിനിലെ കാറ്റലോണിയയിലെ ലെയ്ഡയിൽ ഉണ്ടായിരുന്നു. മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാർസലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടു. അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവർ പറഞ്ഞു. ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ട് ബന്ധുസഹോദരർ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു : മാക്സി ബിനാക്കുച്ചിയും ഇമ്മാനുവൽ ബിനാക്കുച്ചിയും.

ക്ലബ്ബ് ജീവിതം

ബാർസലോണ

2003 നവംബർ 13 ന് (അപ്പോൾ പ്രായം 16 വർഷവും 145 ദിവസവും) പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിലൂടെ മെസ്സി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു. ഒരു വർഷത്തിനുള്ളിൽ ഫ്രാങ്ക് റൈക്കാർഡ് അദ്ദേഹത്തെ തന്റെ ആദ്യ ലീഗ് മത്സരം കളിക്കാൻ അനുവദിച്ചു. 2004 ഒക്ടോബർ 16 ന് (അപ്പോൾ പ്രായം 17 വർഷവും 114 ദിവസവും) എസ്പാന്യോളിനെതിരെയായിരുന്നു ആ മത്സരം. ആ മത്സരത്തോടു കൂടി ബാർസലോണക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മെസ്സി മാറി (ഈ റെക്കോർഡ് 2007 സെപ്റ്റംബറിൽ ബാർസലോണയിലെ തന്നെ ബോജൻ ക്രികിച് തകർത്തു). 2005 മെയ് 1 ന് അൽബാസെറ്റെക്കെതിരെ അദ്ദേഹം തന്റെ ആദ്യ ഗോൾ ബാർസലോണക്കായി നേടി. അപ്പോൾ മെസ്സിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാർസലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി. 2007 ൽ മെസ്സിയുടെ സഹായത്തോടെ നേടിയ ഒരു ഗോളിലൂടെ ബോജൻ ക്രികിച് ആ റെക്കോർഡും തകർത്തു. മെസ്സി തന്റെ മുൻ കോച്ചായ റൈക്കാർഡിനെപ്പറ്റി ഇങ്ങനെ പറഞ്ഞു :

2005-06 സീസൺ

മറഡോണയോ പെലെയോ എന്ന സംശയം അവസാനിക്കാൻ പോകുന്നു

ഡിയേഗോ മറഡോണ, 2010 ലോകകപ്പ് മെസ്സി ജയിച്ചാൽ എന്ന അവസരത്തിൽ

സെപ്റ്റംബർ 16 ന് മൂന്നു മാസത്തിനിടയിൽ രണ്ടാം തവണയും ബാർസലോണ, മെസ്സിയുമായുള്ള കരാർ പുതുക്കി. ആ പ്രാവശ്യം അദ്ദേഹത്തെ ഒന്നാം നിര ടീമിലേക്ക് തിരഞ്ഞെടുത്തുകൊണ്ടാണ് കരാർ 2014 ജൂൺ വരെ പുതുക്കിയത്. 2005 സെപ്റ്റംബർ 26 ന് മെസ്സി സ്പാനിഷ് പൗരത്വം നേടി. അതോടെ അദ്ദേഹം ലാ ലിഗയിൽ കളിക്കുന്നതിന് പൂർണ്ണസജ്ജനായി. സെപ്റ്റംബർ 27 ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശികളുമായുള്ള കളി. അദ്ദേഹം പകരക്കാരനായി ഇറങ്ങിയപ്പോൾ കാമ്പ് ന്യൂവിലെ ബാർസലോണയുടെ ആരാധകർ എഴുന്നേറ്റുനിന്നുകൊണ്ട് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റേയും റൊണാൾഡീന്യോവിന്റേയും കൂട്ടുകെട്ട് ആരാധകർക്കൊരു വിരുന്നൊരുക്കി.

മെസ്സി ആ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ സ്വന്തമാക്കി. കൂടാതെ 6 ചാമ്പ്യൻസ് ലീഗ് കളികളിൽ നിന്നായി ഒരു ഗോളും നേടി. ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ടിലെ രണ്ടാം പാദത്തിൽ ചെൽസിക്കെതിരായി നടന്ന മത്സരത്തിൽ വലതു തുടയിലെ പേശിക്കുണ്ടായ പരിക്കുമൂലം അദ്ദേഹത്തിന്റെ ആ സീസൺ 2006 മാർച്ച് 7 ന് അവസാനിച്ചു. റൈക്കാർഡിന്റെ ബാർസലോണ ആ സീസണിൽ സ്പെയിനിലേയും യൂറോപ്പിലേയും ജേതാക്കളായിരുന്നു.

2006-07 സീസൺ

ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം 
2007 ൽ റേഞ്ചേഴ്സിനെതിരെ മെസ്സിയുടെ പ്രകടനം

2006-07 സീസണിൽ മെസ്സി സ്ഥിരമായി ഒന്നാം ടീമിൽ ഇടംപിടിച്ചു തുടങ്ങി. 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ മെസ്സി നേടി. നവംബർ 12 ന് റയൽ സരഗോസയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റതുമൂലം അദ്ദേഹത്തിന് മൂന്ന് മാസം നഷ്ടപ്പെട്ടു. അർജന്റീനയിൽ വെച്ച് അദ്ദേഹം സുഖം പ്രാപിച്ചു. പരിക്ക് ഭേദപ്പെട്ടതിനു ശേഷമുള്ള ആദ്യ മത്സരം ഫെബ്രുവരി 11 ന് റേസിംഗ് സന്റാൻഡറിനെതിരെ ആയിരുന്നു. ആ മത്സരത്തിൽ അദ്ദേഹം രണ്ടാം പകുതിയിൽ ഒരു പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. മാർച്ച് 11 ന് നടന്ന ക്ലാസിക്ക് മത്സരത്തിൽ മെസ്സി വളരെ നല്ല നിലവാരത്തിലാണ് കളിച്ചത്. 10 പേരായി ചുരുങ്ങിയ ബാർസലോണക്ക് അദ്ദേഹം തന്റെ ഹാട്രിക്കിലൂടെ സമനില നേടിക്കൊടുത്തു. അദ്ദേഹം നേടിയ മൂന്നു ഗോളുകളും സമനില ഗോളുകളായിരുന്നു (Equalisers).അതിലെത്തന്നെ അവസാനത്തെ ഗോൾ ഇഞ്ച്വറി ടൈമിലായിരുന്നു നേടിയത്. ഇതിലൂടെ, ക്ലാസ്സിക്ക് മത്സരത്തിൽ ഇവാൻ സമോറാനോക്ക് ശേഷം (1994-95 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി) ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മെസ്സി തന്നെയാണ്. സീസണിന്റെ അവസാനത്തോടു കൂടി അദ്ദേഹം കൂടുതൽ ഗോളുകൾ നേടാൻ തുടങ്ങി. ലീഗിൽ അദ്ദേഹം നേടിയ 14 ഗോളുകളിൽ 11 ഗോളുകളും അവസാന 13 മത്സരങ്ങളിൽ നിന്നാണ്.

പുതിയ മറഡോണ എന്ന പേര് അദ്ദേഹത്തിന് ചാർത്തി നൽകപ്പെട്ടു. ഒരേയൊരു സീസണിനുള്ളിൽ തന്നെ മറഡോണയുടെ പ്രശസ്തമായ പല ഗോളുകളും പുനഃസൃഷ്ടിച്ചത് അതിനൊരു കാരണമായി. 2007 ഏപ്രിൽ 18 ന് കോപ്പ ദെൽ റെയ് സെമി ഫൈനൽ മത്സരത്തിൽ ഗെറ്റാഫെക്കെതിരെ അദ്ദേഹം 2 ഗോളുകൾ നേടി. മെക്സിക്കോയിൽ വെച്ച് നടന്ന 1986 ലെ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിനോട് (നൂറ്റാണ്ടിന്റെ ഗോൾ എന്നും അറിയപ്പെടുന്നു) വളരെയധികം സാമ്യമുള്ളവയായിരുന്നു അവ. ഇതിലൂടെ മെസ്സി മറഡോണയുമായി വളരെയധികം താരതമ്യം ചെയ്യപ്പെട്ടു. സ്പാനിഷ് പത്രങ്ങൾ മെസ്സിയെ മെസ്സിഡോണ എന്ന് വിളിച്ചു. അദ്ദേഹം ആ ഗോളിനിടയിൽ 62 മീറ്ററുകൾ (203 അടികൾ) തന്നെ ഓടി, 6 കളിക്കാരെ (ഗോളിയടക്കം) തന്നെ കബളിപ്പിച്ചു, ഒരേ സ്ഥാനത്തുനിന്നു തന്നെ നിറയൊഴിച്ചു, ആഹ്ലാദസമയത്ത്, 21 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിൽ മറഡോണ ചെയ്തതുപോലെ കോർണർ പതാകക്കടുത്തേക്ക് ഓടി. മത്സരത്തിനു ശേഷം പത്രസമ്മേളനത്തിൽ സഹകളിക്കാരനായ ഡെക്കോ പറഞ്ഞു : "എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഗോളാണ് അത്." 1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മറഡോണ നേടിയ ദൈവത്തിന്റെ കൈ എന്ന് പ്രശസ്തമായ ഗോളിനോട് സമാനമായ ഒരു ഗോൾ മെസ്സി എസ്പാന്യോളിനെതിരെ നേടി. മെസ്സി പന്തിനായി കുതിക്കുകയും ഗോളിയായ കാർലോസ് കമേനിയെ കബളിപ്പിച്ച് ആ പന്ത് സ്വന്തം കൈകൊണ്ട് വലയിലേക്ക് തട്ടിയിടുകയുമാണ് ചെയ്തത്. അത് ശരിയായ ഒരു ഹാൻഡ്ബോൾ ആണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നെങ്കിലും ഗോൾ നൽകപ്പെട്ടു.

2007-08 സീസൺ

പ്രമാണം:Messi 22 Sep 07 v Sevilla.JPG
കാമ്പ് ന്യൂവിൽ വെച്ച് നടന്ന സെവിയ്യക്കെതിരായ മത്സരത്തിൽ മെസ്സി ബാർസലോണയെ 2-0 എന്ന നിലയിലേക്ക് നയിക്കുന്നു, 2007 സെപ്റ്റംബർ 22

2007-08 സീസണിലെ ആദ്യ ആഴ്ചയിൽ 5 ഗോളുകൾ നേടി മെസ്സി ബാർസലോണയെ ലാ ലിഗയിലെ ആദ്യ നാല് ടീമുകളിലൊന്നാക്കി. സെപ്റ്റംബർ 19 ന് സ്വന്തം മൈതാനത്ത് വെച്ച് നടന്ന ലിയോണിനെതിരായ മത്സരത്തിൽ മെസ്സിയുടെ ഗോളിന്റെ പിൻബലത്തിൽ ബാർസലോണ 3-0 ന് വിജയിച്ചു. സെപ്റ്റംബർ 22 ന് സെവിയ്യക്കെതിരായി നടന്ന മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി. സെപ്റ്റംബർ 26 ന് റയൽ സരഗോസയുമായുള്ള മത്സരത്തിലും അദ്ദേഹം 2 ഗോളുകൾ നേടി, ബാർസലോണയുടെ 4-1 വിജയത്തിൽ മുഖ്യ പങ്കാളിയായി. ഫെബ്രുവരി 27 ന് വലൻസിയക്കെതിരെ അദ്ദേഹം ബാർസലോണക്ക് വേണ്ടിയുള്ള തന്റെ 100 ആം മത്സരം കളിച്ചു.

മുന്നേറ്റ വിഭാഗത്തിൽ ഫിഫ്പ്രോ ലോക 11 കളിക്കാരൻ പുരസ്കാരത്തിന് മെസ്സി നാമനിർദ്ദേശം ചെയ്യപ്പെട്ടു. സ്പാനിഷ് പത്രമായ മാർസയുടെ ഓൺലൈൻ പതിപ്പിൽ നടന്ന ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള തിരഞ്ഞെടുപ്പിൽ 77% വോട്ടോടെ മെസ്സി വിജയിച്ചു. ഫ്രാൻസ് ബെക്കൻബോവറുടെ അഭിപ്രായത്തെ പിൻപറ്റി, ലോക ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം മെസ്സിക്ക് നൽകണമെന്ന് ബാർസലോണ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്രങ്ങളായ എൽ മുണ്ടോ ഡിപോർട്ടീവോയുടേയും സ്പോർട്ടിന്റേയും എഴുത്തുകാർ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് മെസ്സിയെന്ന് ഫ്രാൻസെസ്കോ ടോട്ടി അഭിപ്രായപ്പെട്ടു.

മാർച്ച് 4 ന് സെൽട്ടികിനെതിരായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇടതു തുടയിൽ പേശീവലിവുണ്ടായതിനെത്തുടർന്ന് 6 മാസം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. മൂന്ന് സീസണുകൾക്കുള്ളിൽ ഇത് നാലാം തവണയാണ് ഇത്തരം പരിക്ക് മൂലം മെസ്സിക്ക് കളിക്കാൻ കഴിയാതെ പോകുന്നത്.

2008-09 സീസൺ

ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം 
മെസ്സി ഡിപോർട്ടീവോ ലാ കൊരുണക്കെതിരായ മത്സരത്തിൽ

റൊണാൾഡീന്യോയുടെ ക്ലബ്ബ് മാറ്റത്തെ തുടർന്ന് അദ്ദേഹത്തിന്റെ 10 ആം നമ്പർ ജേഴ്സി മെസ്സിക്ക് ലഭിച്ചു. 2008 ഒക്ടോബർ 1 ന് ഷക്തർ ഡൊണെറ്റ്സ്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ, തിയറി ഹെൻട്രിക്ക് പകരമിറങ്ങി, 1-0 ന് പിന്നിൽ നിൽക്കുകയായിരുന്ന ബാർസലോണയെ അവസാന 7 മിനിട്ടുകൾക്കുള്ളിൽ 2 ഗോളുകൾ നേടി 2-1 ജയത്തിലേക്ക് മെസ്സി നയിച്ചു. അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരായ അടുത്ത മത്സരം മെസ്സിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സെർജിയോ അഗ്യൂറോയും തമ്മിലുള്ള സൗഹൃദ യുദ്ധമായാണ് പറയപ്പെട്ടത്. ആ മത്സരത്തിൽ മെസ്സി ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴി തെളിക്കുകയും ചെയ്തതിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിനു മേൽ ബാർസ 6-1 വിജയം നേടി. സെവിയ്യക്കെതിരായി നടന്ന മത്സരത്തിൽ മെസ്സി മറ്റ് രണ്ട് ആകർഷകമായ ഗോളുകൾ കൂടി നേടി. അതിൽ ഒരെണ്ണം 23 മീറ്ററുകൾ (25 വാര) അകലെ നിന്ന് അടിച്ചതും മറ്റൊന്ന് ഗോളിയെ കബളിപ്പിച്ച് വിഷമകരമായ ഒരു സ്ഥലത്ത് നിന്നും നേടിയതുമാണ്. 2008 ഡിസംബർ 13 ന് നടന്ന ആ സീസണിലെ ആദ്യ ക്ലാസിക് മത്സരത്തിൽ മെസ്സി ബാർസലോണയുടെ രണ്ടാം ഗോൾ നേടുകയും ബാർസ 2-0 ന് ജയിക്കുകയും ചെയ്തു. 2008 ലെ ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിൽ അദ്ദേഹം 678 പോയന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായി ബാർസലോണ 3-1 ന് ജയിച്ച ഒരു കോപ്പ ഡെൽ റേയ് മത്സരത്തിലാണ് മെസ്സി 2009 ലെ ആദ്യ ഹാട്രിക് നേടിയത്. 2009 ഫെബ്രുവരി 1 ന് റേസിംഗ് സന്റാൻഡറിനെതിരായ മത്സരത്തിൽ 1-0 ന് പിന്നിൽ നിൽക്കുകയായിരുന്ന ബാർസലോണയെ പകുതി സമയത്തിൽ പകരക്കാരനായി ഇറങ്ങി 2 ഗോളുകൾ നേടി 2-1 വിജയത്തിലേക്ക് മെസ്സി നയിച്ചു. അതിലെ രണ്ടാം ഗോൾ ബാർസലോണയുടെ സ്പാനിഷ് ലീഗിലെ 5000 ആമത് ഗോൾ ആയിരുന്നു. ലാ ലിഗയുടേ 28 ആം ഘട്ടത്തിൽ മലാഗക്കെതിരെ അദ്ദേഹം സീസണിലെ തന്റെ 30 ആം ഗോൾ നേടുകയും അതുവഴി ബാർസലോണയെ 6-0 വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 2009 ഏപ്രിൽ 8 ന് ബയേൺ മ്യൂണിക്കിനെതിരായി നടന്ന ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടുകയും ആ പരമ്പരയിൽ 8 ഗോളുകൾ എന്നത് സ്വന്തം നേട്ടങ്ങൾക്കൊപ്പം ചേർക്കുകയും ചെയ്തു. ഏപ്രിൽ 18 ന് ഗെറ്റാഫെക്കെതിരായ 1-0 ജയത്തിൽ നേടിയ ഗോളിലൂടെ മെസ്സി ലാ ലിഗയിൽ ആ സീസണിൽ 20 ഗോളുകൾ കുറിച്ചു. റയൽ മാഡ്രിഡിനു മുകളിൽ വ്യക്തമായ 6 പോയന്റിന്റെ ലീഡോഡെ ബാർസലോണ ലീഗ് പട്ടികയിൽ തലപ്പത്തെത്തി.

സീസൺ അവസാനിക്കുന്നതിനു മുമ്പായി സാന്റിയാഗോ ബെർണാബൂവിൽ വെച്ച് റയൽ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ (സീസണിൽ അദ്ദേഹത്തിന്റെ 35 ഉം 36 ഉം ഗോളുകൾ) പ്രകടനത്തിന്റെ പിൻബലത്തിൽ ബാർസലോണ 6-2 ന് വിജയിച്ചു. അത് 1930 ന് ശേഷം റയലിന്റെ ഏറ്റവും കനത്ത പരാജയമായിരുന്നു. ഓരോ ഗോൾ നേടിയതിനു ശേഷവും അദ്ദേഹം ആരാധകരുടെ അടുത്തേക്ക് ഓടുകയും Síndrome X Fràgil (Fragile X Syndrome എന്ന രോഗത്തിന്റെ കറ്റാലൻ നാമം) എന്നെഴുതിയ കുപ്പായം ക്യാമറക്ക് മുന്നിൽ കാണിക്കുകയും ചെയ്തു. ആ രോഗത്തിനടിമപ്പെട്ട കുട്ടികളോടുള്ള തന്റെ സഹകരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം അതിലൂടെ. ചാമ്പ്യൻസ് ലീഗ് സെമി-ഫൈനൽ മത്സരത്തിൽ ചെൽസിക്കെതിരെ ആന്ദ്രെ ഇനിയെസ്റ്റ നേടിയ ഇഞ്ചുറി ടൈം ഗോളിലൂടെ ബാർസലോണയെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിന് പ്രാപ്തരാക്കിയതിൽ മെസ്സിക്കും വലിയൊരു പങ്കുണ്ടായിരുന്നു. മെയ് 13 ന് അത്‌ലറ്റിക്കോ ബിൽബാവോക്കെതിരായി നടന്ന കോപ്പ ഡെൽ റേയ് കലാശപ്പോരാട്ടത്തിൽ ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിവെക്കുകയും ചെയ്തതിലൂടെ ബാർസലോണ 4-1 ന് വിജയിക്കുകയും മെസ്സി തന്റെ ആദ്യ കോപ്പ ഡെൽ റേയ് കപ്പ് നേടുകയും ചെയ്തു. മെസ്സിയുടെ മികച്ച പ്രകടനത്തിലൂടെ ബാർസലോണ ലാ ലിഗ കപ്പും നേടി ആ സീസണിൽ ഡബിൾ പൂർത്തിയാക്കി. മെയ് 27 ന് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി 70 ആം മിനിട്ടിൽ നേടിയ ഗോളടക്കം 2 ഗോളിന് ബാർസലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കുകയും കിരീടം കരസ്ഥമാക്കുകയും ചെയ്തു. 9 ഗോളുകളോടെ ചാമ്പ്യൻസ് ലീഗ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി മാറി മെസ്സി. പരമ്പരയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മറ്റാരുമായിരുന്നില്ല. ആ വർഷത്തിൽ തന്നെ യുവേഫ ക്ലബ്ബ് ഫോർവേർഡ് ഓഫ് ദ ഇയർ, യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആ സീസണിൽ ബാർസലോണ ലാ ലിഗ, കോപ്പ ഡെൽ റേയ്, ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങൾ നേടി. ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ സ്പാനിഷ് ക്ലബ്ബായി ബാർസലോണ മാറി.

2009-10 സീസൺ

"മെസ്സി ഓടുമ്പോൾ അദ്ദേഹം തടുക്കാൻ കഴിയാത്തവനാണ്. അത്രയും കൂടിയ വേഗതയിൽ ദിശ മാറ്റം വരുത്താൻ കഴിവുള്ള ഒരേയൊരു കളിക്കാരൻ മെസ്സിയാണ്."

"ചില കാര്യങ്ങളിൽ അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ. അദ്ദേഹം ഒരു പ്ലേസ്റ്റേഷൻ (പോലെ) ആണ്. നമ്മൾക്ക് പറ്റുന്ന ഓരോ തെറ്റുകളും അദ്ദേഹം മുതലെടുക്കും.

ആഴ്സൻ വെങ്ങർ, ആഴ്സണലിനെതിരെ ബാർസലോണ 4-1 ന് ജയിച്ചപ്പോൾ.

ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം 
ജൊവാൻ ഗാമ്പർ കപ്പിൽ കാമ്പ് ന്യൂവിൽ വെച്ച് ബാർസലോണയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ

2009 യുവേഫ സൂപ്പർ കപ്പ് ജയിച്ചതിനു ശേഷം, താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കളിക്കാരൻ മെസ്സിയാണെന്ന് ബാർസലോണയുടെ മാനേജറായ ജൊസെപ് ഗാർഡിയോള പറഞ്ഞു. സെപ്റ്റംബർ 18 ന് മെസ്സി ബാർസലോണയുമായി പുതിയ കരാറിലൊപ്പിട്ടു. 2016 വരെയുള്ള ആ കരാറനുസരിച്ച് അദ്ദേഹത്തിന്റെ വില €250 മില്ല്യണും വാർഷികവരുമാനം €9.5 മില്ല്യണിന് അടുത്തുമായിരുന്നു. ഇതോടെ അദ്ദേഹം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനൊപ്പം ലാ ലിഗയിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരമായി മാറി. നാല് ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 22 ന് റേസിംഗ് സന്റാന്ററുമായി ലാ ലിഗയിൽ നടന്ന മത്സരത്തിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിവെക്കുകയും ബാർസലോണ ആ മത്സരം 4-1 ന് സ്വന്തമാക്കുകയും ചെയ്തു. സെപ്റ്റംബർ 29 ന് ഡൈനാമോ കീവിനെതിരായ മത്സരത്തിൽ അദ്ദേഹം ആ സീസണിലെ തന്റെ ആദ്യ യൂറോപ്യൻ ഗോൾ നേടുകയും ബാർസലോണ 2-0 ന് വിജയിക്കുകയും ചെയ്തു. കാമ്പ് ന്യൂവിൽ നടന്ന മത്സരത്തിൽ റയൽ സരഗോസക്കെതിരെ ബാർസലോണ 6-1 ന് ജയിച്ച മത്സരത്തിൽ മെസ്സി ഗോൾ നേടുകയും ലാ ലിഗയിലെ തന്റെ സമ്പാദ്യം ഏഴ് മത്സരങ്ങളിൽ നിന്നും ആറ് ഗോളാക്കി ഉയർത്തുകയും ചെയ്തു.

2009 ഡിസംബർ 1 ന് 2009 ലെ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യത്യാസത്തിന് (473-233) പിന്നിലാക്കിക്കൊണ്ടാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത്. അതിനു ശേഷം, ഫ്രാൻസ് ഫുട്ബോൾ മാഗസിൻ, മെസ്സി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തി: "ഞാനിത് എന്റെ കുടുംബത്തിനായി സമർപ്പിക്കുന്നു. എനിക്ക് അവരെ വേണ്ടപ്പോഴെല്ലാം അവരുടെ സാന്നിധ്യം എന്നോടൊപ്പമുണ്ടായിരുന്നു."

ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം 
മെസ്സി 2009 ഫിഫ ക്ലബ്ബ് ലോകകപ്പിൽ

ഡിസംബർ 19 ന് 2009 ഫിഫ ക്ലബ്ബ് ലോകകപ്പിൽ എസ്റ്റുഡിനേറ്റ്സുമായി അബു ദാബിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ മെസ്സിയാണ് ബാഴ്സലോണയുടെ വിജയഗോൾ കുറിച്ചത്. ആ വർഷത്തിൽ ക്ലബ്ബിന്റെ ആറാമത് കിരീടമായിരുന്നു അത്. രണ്ട് ദിവസത്തിനു ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോയേയും സാവിയേയും കക്കായേയും ആന്ദ്രേ ഇനിയേസ്റ്റയേയും പിന്നിലാക്കിക്കൊണ്ട് ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മെസ്സി കരസ്ഥമാക്കി. ആദ്യമായായിരുന്നു മെസ്സി ഈ പുരസ്കാരം കരസ്ഥമാക്കിയത്. ഇതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരനായി മെസ്സി മാറി. 2010 ജനുവരി 10ന് സി ഡി ടെനറിഫുമായി നടന്ന മത്സരത്തിൽ മെസ്സി 2010 ലേയും ആ സീസണിലേയും തന്റെ ആദ്യ ഹാട്രിക് നേടി. ആ മത്സരത്തിൽ അവർ 0-5 ന് വിജയിച്ചു. ജനുവരി 17ന് സെവിയ്യക്കെതിരെ 4-0 ന് ജയിച്ച മത്സരത്തിൽ ക്ലബ്ബിനു വേണ്ടി തന്റെ 100 ആമത് ഗോൾ കണ്ടെത്താനും മെസ്സിക്ക് കഴിഞ്ഞു.

അതിനുശേഷം നടന്ന 5 മത്സരങ്ങളിൽ നിന്നായി മെസ്സി 11 ഗോളുകൾ നേടി. മലാഗക്കെതിരെ 2-1 ന് ജയിച്ച മത്സരത്തിൽ 84 ആം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്. അൽമേരിയക്കെതിരെ നടന്ന മത്സരം 2-2 ന് സമനിലയിൽ അവസാനിച്ചു. ആ മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി. ആ ആഴ്ചയിൽ മെസ്സി എട്ട് ഗോളുകൾ നേടിക്കൊണ്ട് തന്റെ ജൈത്രയാത്ര തുടർന്നു. വലൻസിയക്കെതിരായി നടന്ന ഹോം മത്സരത്തിൽ ഹാട്രിക്ക് നേടിക്കൊണ്ടായിരുന്നു തുടക്കം. ആ മത്സരത്തിൽ ബാഴ്സ 3-0 ന് ജയിച്ചു. അതിനുശേഷം സ്റ്റുട്ട്ഗർട്ടുമായി 4-0 ന് ജയിച്ച മത്സരത്തിൽ രണ്ട് ഗോളുകളായിരുന്നു മെസ്സിയുടെ സമ്പാദ്യം. ആ വിജയം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കി. സ്പാനിഷ് ലീഗിൽ സരഗോസക്കെതിരായി നടന്ന അടുത്ത മത്സരത്തിൽ മെസ്സി ഒരിക്കൽ കൂടി ഹാട്രിക്ക് നേടി. ആ മത്സരം ബാഴ്സ 4-2 ന് സ്വന്തമാക്കി. ഇതോടെ സ്പാനിഷ് ലീഗിൽ അടുത്തടുത്ത മത്സരങ്ങളിൽ ഹാട്രിക്ക് നേടുന്ന ആദ്യത്തെ ബാഴ്സലോണ കളിക്കാരനായി മാറാനും മെസ്സിക്ക് കഴിഞ്ഞു. 2010 മാർച്ച് 24 ന് ഒസാസുനക്കെതിരെ നടന്ന മത്സരം ബാഴ്സലോണക്ക് വേണ്ടി അദ്ദേഹത്തിന്റെ 200 ആം മത്സരമായിരുന്നു.

2010 ഏപ്രിൽ 6 ന് ആഴ്സണലിനെതിരായി നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ (ബാഴ്സയുടെ ഹോം മത്സരമായിരുന്നു) ബാഴ്സ 4-1 ന് ജയിച്ചപ്പോൾ അതിൽ 4 ഗോളും നേടിയത് മെസ്സിയായിരുന്നു. ഒരു മത്സരത്തിൽ തന്നെ 4 ഗോളുകൾ നേടുന്നത് മെസ്സിയുടെ കരിയറിൽ ആദ്യത്തെ സംഭവമായിരുന്നു. ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ റിവാൾഡോയെ മറികടക്കാൻ ഈ മത്സരത്തിലൂടെ മെസ്സിക്കായി. ഏപ്രിൽ 10 ന് ചിരവൈരികളായ റയൽ മാഡ്രിഡുമായി അവരുടെ മൈതാനത്ത് വെച്ച് നടന്ന ക്ലാസ്സിക്ക് പോരാട്ടത്തിൽ (എൽ ക്ലാസിക്കോ), ബാഴ്സ 2-0 ന് ജയിച്ചപ്പോൾ അവരുടെ ആദ്യ ഗോൾ മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു. ആ സീസണിലെ അദ്ദേഹത്തിന്റെ 40 ആം ഗോളായിരുന്നു അത്. മെയ് 1 ന് വിയ്യാറയലിനെതിരെ അവരുടെ തട്ടകത്തിൽ നേടിയ 4-1 വിജയത്തിൽ രണ്ട് ഗോളുകൾ മെസ്സിയുടെ വകയായിരുന്നു. വെറും 3 ദിവസങ്ങൾക്ക് ശേഷം, മെയ് 4 ന്, ടെനെറിഫിനെതിരായ ഹോം മത്സരത്തിൽ നേടിയ 4-1 വിജയത്തിൽ 2 ഗോളുകൾ മെസ്സി നേടി. മെയ് 8 ന് സെവിയ്യക്കെതിരായ എവേ മത്സരത്തിലെ വിജയത്തിൽ ലാ ലിഗയിൽ സീസണിൽ തന്റെ 32 ആമത് ഗോൾ കണ്ടെത്താൻ മെസ്സിക്കായി. വല്ലാഡോയിഡുമായി നടന്ന അവസാന മത്സരത്തിൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടുക വഴി 1996-97 ൽ റൊണാൾഡോ സ്ഥാപിച്ച 34 ഗോളിന്റെ ക്ലബ്ബ് റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു. ടെൽമോ സറ സ്ഥാപിച്ച എക്കാലത്തേയും റെക്കോർഡിന് 4 ഗോളുകൾ മാത്രം പിന്നിലായി സീസൺ അവസാനിപ്പിക്കാനും മെസ്സിക്കായി. 2010 ജൂൺ 3 ന് തുടർച്ചയായ രണ്ടാം വർഷവും പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മെസ്സിക്ക് ലഭിച്ചു.

2010-11 സീസൺ

ആദ്യ പാദ മത്സരത്തിൽ 1-3 ന് തോറ്റതിനുശേഷം 2010 ഓഗസ്റ്റ് 21 ന് സ്പാനിഷ് സൂപ്പർ കപ്പിൽ സെവിയ്യക്കെതിരെ 4-0 ന് ജയിച്ച മത്സരത്തിൽ മെസ്സി ഹാട്രിക്ക് നേടി ആ സീസണിനു തുടക്കം കുറിക്കുകയും ബാഴ്സക്ക് ആ സീസണിലെ ആദ്യ കപ്പ് സമ്മാനിക്കുകയും ചെയ്തു. 2010 ഓഗസ്റ്റ് 29 ന് റേസിംഗ് സന്റാൻഡറുമായി നടന്ന ആദ്യ മത്സരത്തിൽ വെറും 3 മിനിട്ടുകൾക്കുള്ളിൽ ഗോൾ നേടി തന്റെ പുതിയ ലീഗ് സീസണിനു തുടക്കം കുറിക്കുകയും ചെയ്തു മെസ്സി. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പനതിനായിക്കോസിനെതിരായ മത്സരത്തിലും മെസ്സി തന്റെ മികവ് പ്രദർശിപ്പിച്ചു. ആ മത്സരത്തിൽ അദ്ദേഹം 2 ഗോളുകൾ നേടുകയും 2 ഗോളിന് വഴിവെക്കുകയും (Assist) രണ്ട് വിവിധ അവസരങ്ങളിലെ ഷോട്ടുകൾ ഗോൾപോസ്റ്റിൽ തട്ടുകയും ചെയ്തു.

2010 സെപ്റ്റംബർ 19 ന് വിസെന്റെ കാൽഡെറോൺ സ്റ്റേഡിയത്തിൽ വെച്ച് അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിൽ 92 ആം മിനിട്ടിൽ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധനിരക്കാരനായ തോമാസ് ഉജ്ഫാലുസിയുടെ അപകടകരമായ ഒരു തടയൽ മെസ്സിയുടെ കണങ്കാലിന് പരിക്കേല്പിച്ചു. ആ പരിക്കിൽ മെസ്സിയുടെ കണങ്കാലിൽ ഒടിവ് പറ്റിയിട്ടുണ്ടാകുമെന്നും ഏകദേശം 6 മാസത്തോളം കളിക്കളത്തിൽ നിന്നും താരത്തിന് മാറി നിൽക്കേണ്ടി വരുമെന്നുമായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ബാഴ്സലോണയിൽ വെച്ച് MRI പരിശോധന നടത്തിയപ്പോൾ വലതു കണങ്കാലിന്റെ അകത്തേയും പുറത്തേയും സ്നായുക്കളിൽ ഒരു വലിവ് അനുഭവപ്പെടുന്നതായി കണ്ടു. കളിയുടെ വീഡിയോ കണ്ടതിനു ശേഷം സഹകളിക്കാരനായ ഡേവിഡ് വിയ്യ പറഞ്ഞു: "മെസ്സിക്കെതിരായ ടാക്കിൾ മാരകമായിരുന്നു", അദ്ദേഹം ഇതും കൂട്ടിച്ചേർത്തു, "എന്നാലത് പരിക്കേല്പിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി ആയിരുന്നില്ല". ഈ സംഭവം വളരെയധികം മാധ്യമശ്രദ്ധ നേടുകയും എല്ലാ കളിക്കാരേയും ഒരേ തോതിൽ സംരക്ഷിക്കുക എന്ന വിഷയത്തിൽ ഒരു സംവാദം ഫുട്ബോൾ ലോകത്ത് അരങ്ങേറുകയും ചെയ്തു.

പരിക്കിൽ നിന്ന് മുക്തനായ ശേഷം മയോർക്കയുമായി സമനിലയിൽ (1-1) അവസാനിച്ച മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടി. അതിനുശേഷം യുവേഫ ചാമ്പ്യൻസ് ലീഗിൽ കോപ്പൻഹേഗനുമായി ബാഴ്സലോണയുടെ മൈതാനത്ത് വെച്ച് 2-0 ന് ജയിച്ച മത്സരത്തിലും മെസ്സി ഇരട്ടഗോൾ നേടി. സരഗോസക്കെതിരേയും സെവിയ്യക്കെതിരെയും ഇരട്ടഗോളുകൾ നേടി മെസ്സി തന്റെ ഫോം തുടർന്നു. ആവേശകരമായ ഒക്ടോബറിനു ശേഷം നവംബറിൽ കോപ്പൻഹേഗനുമായി 1-1 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഗോൾ നേടിയാണ് അദ്ദേഹം തുടങ്ങിയത്. അതു പോലെ ഗെറ്റാഫെക്കതിരായി അവരുടെ തട്ടകത്തിൽ 3-1 ന് ജയിച്ച മത്സരത്തിലും അദ്ദേഹം ഗോൾ നേടി. മാത്രമല്ല, സഹകളിക്കാരായ ഡേവിഡ് വിയ്യ, പെഡ്രോ റോഡ്രിഗസ് എന്നിവരുടെ ഗോളിന് വഴിവെക്കുകയും ചെയ്തു. വിയ്യാറയലിനെതിരായ മത്സരത്തിൽ പെഡ്രോയുമായി ചേർന്ന് മെസ്സി നേടിയ ഗോൾ ടീമിന് 2-1 ന്റെ മുൻതൂക്കം സമ്മാനിച്ചു. അദ്ദേഹം ഒരു ഗോൾ കൂടി നേടുകയും ബാഴ്സ 3-1 ന് മത്സരം സ്വന്തമാക്കുകയും ചെയ്തു. തുടർച്ചയായ 7 ആം മത്സരത്തിലായിരുന്നു മെസ്സി ഗോൾ കണ്ടെത്തുന്നത്. സ്വന്തം റെക്കോർഡായ 6 മത്സരത്തിൽ ഗോൾ നേടുക എന്നതായിരുന്നു മെസ്സി തിരുത്തിക്കുറിച്ചത്. ആ രണ്ട് ഗോളുകളിലെ ആദ്യ ഗോൾ നേടിയതോടെ ഒരു കലണ്ടർ വർഷത്തിൽ (2010) 50 ഗോൾ നേടുകയെന്ന നേട്ടം അദ്ദേഹത്തിന് ലഭിച്ചു. അടുത്ത ഗോൾ കൂടി നേടിയതോടെ ബാഴ്സലോണക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന താരവുമായി മാറി മെസ്സി. അൽമേരിയക്കെതിരായ മത്സരത്തിൽ അദ്ദേഹം സീസണിലെ തന്റെ രണ്ടാം ഹാട്രിക്ക് നേടി. ആ മത്സരത്തിൽ അവർ 8-0 എന്ന മികച്ച എവേ വിജയം നേടി. ഹാട്രിക്കിലെ രണ്ടാം ഗോൾ സ്പാനിഷ് ലീഗിലെ മെസ്സിയുടെ 100 ആം ഗോൾ ആയിരുന്നു. പനത്തിനായിക്കോസിനെതിരായ മത്സരത്തിലും ഗോൾ നേടിയതോടെ തുടർച്ചയായ 9 മത്സരങ്ങളിൽ (ബ്രസീലിനെതിരായ ഒരു സൗഹൃദമത്സരം ഉൾപ്പെടെ 10 മത്സരങ്ങളിൽ) ഗോൾ നേടുന്ന കളിക്കാരനായി മെസ്സി മാറി. ആ മത്സരത്തിൽ ബാഴ്സ 3-0 ന് ജയിച്ചു.

ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം 
മെസ്സി ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ

നവംബർ 29 ന് എൽ ക്ലാസിക്കോയിൽ മെസ്സിയുടെ തുടർച്ചയായ ഗോൾ സ്കോറിംഗ് അവസാനിച്ചു. എന്നിരുന്നാലും ബാഴ്സ ആ മത്സരം 5-0 ന് സ്വന്തമാക്കി. ആ മത്സരത്തിൽ മെസ്സി, വിയ്യയുടെ രണ്ട് ഗോളുകൾക്ക് വഴിവെച്ചു. ഒസാസുനക്കെതിരെ നടന്ന അടുത്ത മത്സരത്തിൽ അദ്ദേഹം ഇരട്ടഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായി റയൽ സോസിഡാഡിനെതിരേയും മെസ്സി ഇരട്ടഗോൾ നേടി. എൽ ഡെർബിയിൽ ബാഴ്സ 1-5 ന് ജയിച്ചു. ആ മത്സരത്തിൽ മെസ്സി, പെഡ്രോക്കും വിയ്യക്കും ഓരോ ഗോൾ വീതം നേടാൻ വഴിയൊരുക്കുകയും ചെയ്തു. 2011 ലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ ഡിപോർട്ടീവൊ ലാ കൊരുണക്കെതിരെ നടന്ന എവേ മത്സരത്തിൽ ഫ്രീകിക്കിൽ നിന്നായിരുന്നു. ആ മത്സരത്തിൽ മെസ്സി ഒരിക്കൽക്കൂടി പെഡ്രോയേയും വിയ്യയേയും ഗോൾ നേടാൻ സഹായിച്ചു. ആ മത്സരത്തിൽ ബാഴ്സലോണ 4-0 ന് ജയിച്ചു.

ബാഴ്സലോണയിലെ സഹകളിക്കാരായ സാവിയേയും ഇനിയേസ്റ്റയേയും പിന്നിലാക്കി 2010 ലെ ഫിഫയുടെ സ്വർണ്ണപ്പന്ത് മെസ്സി സ്വന്തമാക്കി. തുടർച്ചയായ നാലാം വർഷമാണ് മെസ്സി ഈ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. പുരസ്കാരം ലഭിച്ചതിന്റെ രണ്ടാം ദിവസം റയൽ ബെറ്റിസുമായി നടന്ന മത്സരത്തിൽ മെസ്സി 2011 ലെ ആദ്യത്തേയും സീസണിലെ മൂന്നാമത്തേയും ഹാട്രിക്ക് നേടി. റേസിംഗ് സന്റാന്ററിനെതിരെ പെനാൽട്ടിയിലൂടെ ഗോൾ നേടിക്കൊണ്ടാണ് ലീഗിന്റെ രണ്ടാം റൗണ്ടിന് മെസ്സി തുടക്കമിട്ടത്. പെനാൽട്ടിയിലൂടെ ഗോൾ നേടിയതിനു ശേഷം അദ്ദേഹം തന്റെ ഉള്ളിലിട്ടിരുന്ന ഷർട്ടിൽ എഴുതിയിരുന്ന സന്ദേശം പുറമേ കാണിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ഹാപ്പി ബർത്ത്ഡേ മമി". കോപ്പ ദെൽ റേയ് സെമി ഫൈനലിൽ അൽമേരിയക്കെതിരെ ഇരട്ടഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ ഗോൾ സ്കോറിംഗ് പാടവം വീണ്ടും തെളിയിച്ചു. ഒരാഴ്ചക്കുള്ളിൽ തന്നെ ഹെർക്കുലീസ് CF ന് എതിരെ നടന്ന മത്സരത്തിലും മെസ്സി ഇരട്ടഗോൾ നേടി. ഫെബ്രുവരി 5 ന് കാമ്പ് ന്യൂവിൽ അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ 3-0 ന് വിജയിച്ചതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ലീഗ് ജയങ്ങൾ നേടുന്ന ടീമെന്ന റെക്കോർഡ് അവർ സ്വന്തമാക്കി. അവർ 16 മത്സരങ്ങളായിരുന്നു തുടർച്ചയായി ജയിച്ചത്. മെസ്സിയുടെ ഹാട്രിക്കാണ് ഈ മത്സരത്തിൽ അവരുടെ ജയം ഉറപ്പിച്ചത്. മത്സരശേഷം അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: "ഡി സ്റ്റെഫാനോവിനെപ്പോലെ മഹാനായ ഒരു വ്യക്തി സ്ഥാപിച്ച റെക്കോർഡ് മറികടക്കുന്നത് തീർച്ചയായും സന്തോഷമുളവാക്കുന്ന കാര്യമാണ്. ഇത്തരമൊരു റെക്കോർഡ് ഇത്രനാൾ നിലനിന്നുവെന്നു പറഞ്ഞാൽ ആ റെക്കോർഡ് നേടാൻ എളുപ്പമല്ല എന്നു തന്നെയാണ് അർത്ഥം. മോശം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മികച്ചൊരു ടീമിനെ തോല്പിച്ചാണ് ഞങ്ങളിത് കരസ്ഥമാക്കിയിരിക്കുന്നത്. അതിനാൽത്തന്നെ ഈ നേട്ടം കരസ്ഥമാക്കാൻ വിഷമമായിരുന്നു".

ഗോൾ നേടാത്ത രണ്ട് മത്സരങ്ങൾക്ക് ശേഷം അത്‌ലെറ്റിക്കോ ബിൽബാവോക്കെതിരെ ബാഴ്സലോണ 2-1 ന് ജയിച്ച മത്സരത്തിൽ മെസ്സിയാണ് വിജയഗോൾ നേടിയത്. അടുത്ത ആഴ്ച മയോർക്കക്കെതിരായി 3-0 ന് ജയിച്ച എവേ മത്സരത്തിൽ മെസ്സി സീസണിലെ തന്റെ ആദ്യ ഹെഡ്ഡർ ഗോൾ നേടി. 1979-80 സീസണിൽ ലാ ലിഗയിൽ തോൽപ്പിക്കപ്പെടാതെ 19 എവേ മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോർഡ് റയൽ സോസിഡാഡ് ക്ലബ്ബിനുണ്ട്. ഈ എവേ വിജയത്തോടെ ബാഴ്സലോണയും ആ റെക്കോർഡിനൊപ്പമെത്തി. മൂന്ന് ദിവസത്തിന് ശേഷം വലൻസിയക്കെതിരായി നടന്ന എവേ മത്സരത്തിൽ മെസ്സി നേടിയ ഒരു ഗോളിന്റെ ബലത്തിൽ ബാഴ്സ ജയിക്കുകയും ആ റെക്കോർഡ് തിരുത്തിക്കുറിക്കുകയും ചെയ്തു. മാർച്ച് 8 ന് കാമ്പ് ന്യൂവിൽ വെച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ ആഴ്സണലിനെ ബാഴ്സ 3-1 ന് പരാജയപ്പെടുത്തി. ആ വിജയത്തോടെ അവർ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഒരു മാസത്തോളം ഗോൾ നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ അൽമേരിയക്കെതിരായ കളിയിൽ ഇരട്ടഗോൾ നേടി മെസ്സി തിരിച്ചുവന്നു. അതിലെ രണ്ടാം ഗോൾ സീസണിലെ അദ്ദേഹത്തിന്റെ 47 ആം ഗോൾ ആയിരുന്നു. കഴിഞ്ഞ സീസണിൽ താൻ സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്തുകയായിരുന്നു ഈ ഗോളിലൂടെ മെസ്സി. 2011 ഏപ്രിൽ 12 ന് ഷാക്തർ ഡോണെട്സ്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അദ്ദേഹം ഈ റെക്കോർഡ് തിരുത്തി. ഇതോടെ ബാഴ്സലോണക്കു വേണ്ടി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി. സാന്റിയാഗോ ബെർണാബുവിൽ വെച്ചു നടന്ന മത്സരത്തിൽ എൽ ക്ലാസിക്കോയിലെ തന്റെ എട്ടാം ഗോൾ കണ്ടെത്താൻ മെസ്സിക്ക് കഴിഞ്ഞു. ഏപ്രിൽ 23 ന് ഒസാസുനക്കെതിരെ 2-0 ന് ജയിച്ച ഹോം മത്സരത്തിൽ നേടിയ ഗോളോടെ സീസണിൽ 50 ഗോൾ തികക്കാൻ മെസ്സിക്ക് സാധിച്ചു. ആ മത്സരത്തിൽ 60 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സ, മെസ്സിയുടെ ഇരട്ടഗോളിന്റെ ബലത്തിൽ റയൽ മാഡ്രിഡിനെ 2-0 ന് തോൽപ്പിച്ചു. ഒരു മാസ്മരിക പ്രകടനമായിരുന്നു മെസ്സി ആ മത്സരത്തിൽ കാഴ്ച്ചവെച്ചത്. അതിലെ രണ്ടാം ഗോൾ (ധാരാളം കളിക്കാരെ കബളിപ്പിച്ചു കൊണ്ട് നേടിയത്) ചാമ്പ്യൻസ് ലീഗിലെ ഈ സ്റ്റേജുകളിലെ എക്കാലത്തേയും മികച്ച ഗോളായി പരിഗണിക്കപ്പെടുന്നു. വെംബ്ലിയിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി നേടിയ ഗോൾ അവർക്ക് ആറ് വർഷത്തിനുള്ളിൽ മൂന്നാമത്തേയും മൊത്തത്തിൽ നാലാമത്തേയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തു.

2011-12 സീസൺ

സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിനെതിരെ മൂന്ന് ഗോളുകൾ നേടുകയും 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ടീമിനെ 5-4 എന്ന സ്കോറിൽ വിജയത്തിലേക്ക് നയിച്ചുകൊണ്ടാണ് മെസ്സി ഈ സീസൺ തുടങ്ങിയത്. യുവേഫ സൂപ്പർ കപ്പിൽ പോർട്ടോയുമായി നടന്ന അടുത്ത മത്സരത്തിൽ ഫ്രെഡി ഗുവാറിന്റെ ദുർബ്ബലമായ ഒരു ബാക്ക് പാസ് മുതലെടുത്ത് മെസ്സി ഗോൾ നേടി. സെസ്ക് ഫാബ്രിഗസിന് ഒരു ഗോളിന് വഴിയൊരുക്കുകയും കൂടി ചെയ്തതോടെ ബാഴ്സലോണ ആ മത്സരം 2-0 ന് ജയിക്കുകയും സൂപ്പർ കപ്പ് നേടുകയും ചെയ്തു. ഈ കളിക്ക് മുമ്പ് മെസ്സി ഗോൾ നേടാത്ത ഒരേയൊരു ഔദ്യോഗിക മത്സരം സൂപ്പർ കപ്പ് ആയിരുന്നു. വിയ്യാറയലിനെതിരെ ഇരട്ടഗോൾ നേടിക്കൊണ്ടാണ് മെസ്സി ലാ ലിഗക്ക് തുടക്കമിട്ടത്. ഒസാസുനക്കെതിരേയും അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെയും നടന്ന രണ്ട് ഹോം മത്സരങ്ങളിലും തുടർച്ചയായി അദ്ദേഹം ഹാട്രിക്ക് നേടി.

സെപ്റ്റംബർ 28 ന് ബേറ്റ് ബോറിസോവിനെതിരായി ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഔദ്യോഗിക മത്സരങ്ങളിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ (194) നേടുന്ന രണ്ടാമൻ എന്ന റെക്കോർഡ് ലാസ്‌ലോ കുബാലയോടൊപ്പം പങ്കിടുകയും ചെയ്തു. റേസിങ്ങിനെതിരെ ഇരട്ടഗോളുകൾ നേടിയതോടെ ആ റെക്കോർഡ് മറികടക്കാനും മെസ്സിക്കായി. ബാഴ്സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ മയോർക്കക്കെതിരായി ഹാട്രിക്ക് നേടിയതോടെ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 199 ആയി ഉയർന്നു. സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ (132) നേടുന്ന രണ്ടാമനായി മെസ്സി മാറി. കുബാലയേക്കാൾ ഒരു ഗോൾ കൂടുതലായിരുന്നു അത്. ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പ്ലസനെതിരായ മത്സരത്തിൽ നേടിയ ആദ്യ ഗോളോടെ അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി 200 ഗോളുകൾ കുറിച്ചു. ആ മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടി മെസ്സി ഹാട്രിക്ക് തികച്ചു.

2012-13 സീസൺ

സീസണിലെ ബാഴ്സയുടെ ആദ്യമത്സരം ന്യൂ കാമ്പിൽ, റയൽ സോസിഡാഡുമായായിരുന്നു. 5-1ന് ബാഴ്സ ജയിച്ച മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി. ആഗസ്റ്റ് 23ന് ബദ്ധ വൈരികളായ റയൽ മാഡ്രിഡിനെതിരെ 3-2ന് ബാഴ്സ ജയിച്ച മത്സരത്തിലും പെനാൽറ്റിയിലൂടെ ഒരു ഗോൾ മെസി നേടി. സൂപ്പർകോപ്പ ഡെ എസ്പാനയുടെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ഫ്രീ കിക്കിൽ നേടിയ ഗോൾ എൽ-ക്ലാസിക്കോയിൽ (ബാഴ്സലോണയും റയൽമാഡ്രിടും തമ്മിലുള്ള മത്സരം) മെസ്സിയുടെ 15ആമത്തെ ഗോളായിരുന്നു. ഇതോടെ എൽ-ക്ലാസിക്കോ മത്സരങ്ങളിലെ ബാഴ്സലോണയുടെ ടോപ്പ്സ്കോററായി മെസ്സി മാറി.

നവംബർ 11 ന് റയൽ മല്ലോഴ്സയ്ക്കെതിരെ നേടിയ 2 ഗോളുകൾ 2012 കലണ്ടർ വർഷത്തിൽ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 76 തികച്ചു. 1958 കലണ്ടർ വർഷത്തിൽ പെലെ നേടിയ 75 ഗോളുകൾ എന്ന നേട്ടം മെസ്സി മറികടന്നു. ഇതോടെ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടൂതൽ ഗോൾ നേടിയ ഗെർഡ് മുള്ളറുടെ 85 ഗോളെന്ന സർവകാല റെക്കോർഡിലേക്ക് മെസിക്ക് 9 ഗോളുകളുടെ വ്യത്യാസം മാത്രമായി. ഡിസംബർ 1ന് അത്ലെറ്റിക് ബിൽബാബോയ്ക്കെതിരെ നേടിയ 2 ഗോളുകൾ 2012ലെ ഗോൾ നേട്ടം 84ആയി ഉയർത്തി. മുള്ളറുടെ റെക്കോർഡ് മറികടക്കാൻ 2 ഗോളുകൾ കൂടിമതി. അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും. ലാ ലിഗയിൽ ബോഴ്സലോണയുടെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ എന്ന സീസർ റോഡ്രിഗസിന്റെ 190 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ 2 ഗോളുകൾ കൂടിമതിയാകും. ഡിസംബർ 9ന് ലോകം കാത്തിരുന്ന ആ നിമിഷമെത്തി. റയൽ ബെറ്റിസിനെതിരെ 2 ഗോളുകൾ കൂടി നേടി മെസ്സി കലണ്ടർ വർഷത്തിലെ തന്റെ നേട്ടം 86ആയി ഉയർത്തി. ഇതോടെ 1972ൽ ഗെർഡ് മുള്ളർ ബയേൺ മ്യൂണിക്കിനും ജർമ്മൻ ദേശീയ ടീമിനുമായി നേടിയ 85 ഗോളുകൾ പഴങ്കഥയായി. ഡിസംബർ 12ന് നടന്ന കോപ്പ ഡെൽ റെ യിൽ കോർഡോബായ്ക്കെതിരെ 2 ഗോളുകൾ കൂടി നേടി 2012 തന്റെ ഗോൾ നേട്ടം 88ആയി ഉയർത്തി. 2012 ഡിസംബർ 23 ന് ഈ നേട്ടം 91 ഗോളുകൾ എന്ന നിലയിലെത്തി. ഡിസംബർ 16ന് അത്ലറ്റികോ മാഡ്രിഡിനെതിരെ 4-1 ന് ബാഴ്സ വിജയിച്ചപ്പോൾ 2 ഗോളുകൾ മെസിയുടെ വകയായിരുന്നു.

2012 ഡിസംബർ 18ന് ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ 2018 ജൂൺ 30 വരെ നീട്ടി.

അന്താരാഷ്ട്ര കളിജീവിതം

2004 ജൂണിൽ പരാഗ്വേക്കെതിരെ ഒരു അണ്ടർ-20 സൗഹൃദ മത്സരത്തിലാണ് അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റം. 2005 ൽ നെതർലണ്ട്സിൽ വെച്ച് നടന്ന 2005 ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ അർജന്റീന ജേതാക്കളായപ്പോൾ ആ ടീമിൽ അംഗമായിരുന്നു മെസ്സി. ആ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണപ്പന്തും സ്വർണ്ണ ബൂട്ടും മെസ്സിയാണ് നേടിയത്. അർജന്റീനയുടെ അവസാന നാല് മത്സരങ്ങളിൽ നേടിയതടക്കം ആകെ 6 ഗോളുകളാണ് മെസ്സി ആ പരമ്പരയിൽ നേടിയത്.

2005 ഓഗസ്റ്റ് 17 ന്, തന്റെ 18 ആം വയസ്സിൽ, ഹംഗറിക്കെതിരെയാണ് മെസ്സിയുടെ പൂർണ്ണമായ അരങ്ങേറ്റം. 63 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ മെസ്സിയുടെ ഷർട്ടിൽ പിടിച്ചു വലിച്ച വിൽമോസ് വാഞ്ചാകിനെ തലകൊണ്ട് ഇടിച്ചു എന്ന കുറ്റത്തിന് റഫറി, മാർക്കസ് മെർക്ക്, 65 ആം മിനുട്ടിൽ മെസ്സിയെ പുറത്താക്കി. ആ തീരുമാനം ശരിയായില്ലെന്ന് മറഡോണ പോലും വാദിച്ചു. സെപ്റ്റംബർ 3 ന് പരാഗ്വേക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 1-0 ന് തോറ്റ എവേ മത്സരത്തിൽ മെസ്സി ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ടിരുന്നു. മത്സരത്തിനു മുമ്പായി അദ്ദേഹം പറഞ്ഞു: "ഇത് രണ്ടാം അരങ്ങേറ്റമാണ്. ആദ്യത്തേതിന് നീളം കുറവായിരുന്നു." പെറുവിനെതിരെയാണ് അദ്ദേഹം അതിനു ശേഷം അർജന്റീനക്ക് വേണ്ടി കളിച്ചത്. മത്സരശേഷം കോച്ച് പെക്കർമാൻ മെസ്സിയെ ഒരു രത്നം എന്നു വിശേഷിപ്പിച്ചു.

2009 മാർച്ച് 28 ന് വെനസ്വേലക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി അർജന്റീനക്ക് വേണ്ടി ആദ്യമായി 10 ആം നമ്പർ ജേഴ്സി അണിഞ്ഞു. അർജന്റീനയുടെ മാനേജരായി മറഡോണയുടെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു അത്. മെസ്സിയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ആ മത്സരം അർജന്റീന 4-0 ന് സ്വന്തമാക്കി.

2010 നവംബർ 17 ന് ദോഹയിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിൽ ലാറ്റിനമേരിക്കയിലെ അർജന്റീനയുടെ ചിരവൈരികളായ ബ്രസീലിനെതിരെ 1-0 ന് ജയിച്ച മത്സരത്തിൽ മെസ്സിയാണ് അവസാന മിനുട്ടിൽ അർജന്റീനയുടെ വിജയഗോൾ നേടിയത്. വലിയ മത്സരങ്ങളിൽ മെസ്സി ആദ്യമായിട്ടായിരുന്നു ബ്രസീലിനെതിരെ ഗോൾ നേടുന്നത്. 2011 ഫെബ്രുവരി 9 ന് സ്വിറ്റ്സർലണ്ടിലെ ജനീവയിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിൽ പോർച്ചുഗലിനെ 2-1 ന് തോൽപ്പിച്ച മത്സരത്തിലും മെസ്സി അവസാന നിമിഷത്തിൽ നേടിയ പെനാൽട്ടി ഗോളാണ് അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്.

2006 ലോകകപ്പ്

പരിക്ക് മൂലം മെസ്സിക്ക് രണ്ട് മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വന്നു. 2005-06 സീസണിന്റെ അവസാനത്തിൽ 2006 ലോകകപ്പിൽ മെസ്സിയുടെ സാന്നിധ്യം ഉണ്ടാവുമോയെന്ന സംശയം പോലുമുണ്ടായി. എന്നിരുന്നാലും 2006 മെയ് 15 ന് ലോകകപ്പിലേക്കുള്ള ടീം തിരഞ്ഞെടുത്തപ്പോൾ മെസ്സി അതിലുണ്ടായിരുന്നു. ലോകകപ്പിനു മുമ്പ് അർജന്റീന U-20 ടീമിന് വേണ്ടി ഒരു മത്സരത്തിൽ 15 മിനിട്ടും അർജന്റീനക്ക് വേണ്ടി അംഗോളക്കെതിരെ ഒരു സൗഹൃദ മത്സരത്തിൽ 64 ആം മിനിട്ട് മുതലും കളിച്ചു. ലോകകപ്പിൽ ഐവറി കോസ്റ്റിനെതിരായി നടന്ന അർജന്റീനയുടെ ഉദ്ഘാടനമത്സരം പകരക്കാരുടെ ബെഞ്ചിലിരുന്നാണ് മെസ്സി കണ്ടത്. സെർബിയ & മോണ്ടിനെഗ്രോവിനെതിരായ അടുത്ത മത്സരത്തിൽ 74 ആം മിനുട്ടിൽ മാക്സി റോഡ്രിഗസിനു പകരക്കാരനായി മെസ്സി കളത്തിലിറങ്ങി.ഒരു ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി. കളിക്കാനിറങ്ങി ഒരു മിനിട്ടിനുള്ളിൽ തന്നെ മെസ്സി ഹെർനൻ ക്രെസ്പോയുടെ ഗോളിനു വഴിവെച്ചു. 6-0 ന് ജയിച്ച മത്സരത്തിലെ അവസാന ഗോൾ നേടിയതും മെസ്സി തന്നെയായിരുന്നു. ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ ഗോളടിക്കാരനായും മെസ്സി മാറി. നെതർലണ്ട്സിനെതിരായി നടന്ന അടുത്ത മത്സരത്തിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ മെസ്സിക്ക് കഴിഞ്ഞു. മെക്സിക്കോക്കെതിരെ നടന്ന പ്രീ- ക്വാർട്ടർ മത്സരത്തിൽ 84 ആം മിനുട്ടിൽ പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. ആ സമയത്ത് 1-1 എന്ന നിലയിലായിരുന്നു മത്സരം. വന്ന ഉടനെത്തന്നെ മെസ്സി ഒരു ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡ് ആയി വിധിക്കപ്പെട്ടു. എക്സ്ട്രാ ടൈമിൽ റോഡ്രിഗസ് നേടിയ ഗോളിൽ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറി. ജർമ്മനിക്കെതിരെ നടന്ന ക്വാർട്ടർ മത്സരത്തിൽ കോച്ച് ഹോസെ പെക്കർമാൻ മെസ്സിയെ പകരക്കാരുടെ ബെഞ്ചിലാണിരുത്തിയത്. ആ മത്സരത്തിൽ അവർ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-2 ന് പരാജയപ്പെടുകയും ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.

2007 കോപ്പ അമേരിക്ക

ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം 
മെസ്സി 2007 കോപ്പ അമേരിക്കയിൽ

2007 ജൂൺ 29 ന് മെസ്സി കോപ്പ അമേരിക്കയിലെ ആദ്യ മത്സരം കളിച്ചു. പരമ്പരയിലെ ആദ്യ മത്സരമായിരുന്ന അതിൽ അർജന്റീന അമേരിക്കയെ 4-1 ന് തോൽപ്പിച്ചു. ആ മത്സരത്തിൽ കളി തന്റെ വരുതിയിലാക്കാനുള്ള മികവ് മെസ്സി പ്രകടിപ്പിച്ചു. തന്റെ സഹകളിക്കാരനായ ക്രെസ്പോക്ക് വേണ്ടി ഒരു ഗോളവസരം ഒരുക്കുകയും നിരവധി ഷോട്ടുകൾ ഗോളിന്റെ നേർക്ക് പായിക്കുകയും ചെയ്തു മെസ്സി. 79 ആം മിനുട്ടിൽ മെസ്സിക്ക് പകരക്കാരനായി ടെവസ് ഇറങ്ങുകയും കുറച്ച് മിനിട്ടുകൾക്ക് ശേഷം ഗോൾ നേടുകയും ചെയ്തു.

കൊളംബിയക്കെതിരെയായിരുന്നു അവരുടെ രണ്ടാമത്തെ മത്സരം. ആ മത്സരത്തിൽ മെസ്സിയെ വീഴ്ത്തിയതിന് ഒരു പെനാൽട്ടി ലഭിക്കുകയും ക്രെസ്പോ അത് ഗോളാക്കി മാറ്റുകയും ചെയ്തു. ആ ഗോളോടെ മത്സരം തുല്യനിലയിലായി (1-1). പെനാൽട്ടി ബോക്സിനു പുറത്ത് വെച്ച് മെസ്സിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് റിക്വൽമി അർജന്റീനയെ 3-1 ന് മുന്നിലെത്തിച്ചു. ആ മത്സരം 4-2 ന് അർജന്റീന വിജയിച്ചു. ടൂർണ്ണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഈ വിജയത്തോടെ കഴിഞ്ഞു.

ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചതിനാൽ പാരഗ്വേക്കെതിരായി നടന്ന മൂന്നാം മത്സരത്തിൽ കോച്ച് മെസ്സിയെ ആദ്യ പതിനൊന്നിൽ കളിപ്പിച്ചിരുന്നില്ല. 64 ആം മിനുട്ടിൽ സ്കോർ 0-0 ൽ നിൽക്കുമ്പോൾ എസ്റ്റബാൻ കാംബിയാസോയുടെ പകരക്കാരനായി മെസ്സി കളിക്കാനിറങ്ങി. 79 ആം മിനുട്ടിൽ മഷെറാനോയുടെ ഗോളിന് മെസ്സി സഹായമൊരുക്കി. പെറുവായിരുന്നു ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ. 4-0 ന് വിജയിച്ച മത്സരത്തിൽ റിക്വൽമിയിൽ നിന്നും പാസ് സ്വീകരിച്ചു കൊണ്ട് മെസ്സിയാണ് ടീമിന്റെ രണ്ടാം ഗോൾ നേടിയത്. മെക്സിക്കോക്കെതിരായി നടന്ന സെമി- ഫൈനൽ മത്സരത്തിൽ ഗോളിയായ ഒസ്‌വാൾഡോ സാഞ്ചസിന്റെ തലക്ക് മുകളിലൂടെ പന്ത് ഗോളിലേക്ക് തട്ടിയിട്ട്, മെസ്സി, അവരുടെ 3-0 വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ആ വിജയത്തോടെ അവർ കലാശപ്പോരാട്ടത്തിന് അർഹത നേടി. എന്നാൽ കലാശപ്പോരാട്ടത്തിൽ അവർ ബ്രസീലിനോട് 3-0 ന് പരാജയപ്പെട്ടു.

2008 വേനൽക്കാല ഒളിമ്പിക്സ്

ലയണൽ മെസ്സി: ആദ്യ കാല ജീവിതം മെസ്സി, ക്ലബ്ബ് ജീവിതം, അന്താരാഷ്ട്ര കളിജീവിതം 
മെസ്സി 2008 ഒളിമ്പിക്സിൽ ബ്രസീലിനെതിരായ സെമി- ഫൈനൽ മത്സരത്തിൽ

2008 ഒളിമ്പിക്സിൽ അർജന്റീനക്കു വേണ്ടി കളിക്കുവാൻ മെസ്സിയെ അയക്കില്ല എന്ന് ബാഴ്സലോണ ക്ലബ്ബ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പരിശീലകനുമായുള്ള (ഗാർഡിയോള) കൂടിക്കാഴ്ച മെസ്സിക്ക് ഒളിമ്പിക്സിൽ കളിക്കാനുള്ള അവസരമൊരുക്കി. അദ്ദേഹം അർജന്റീനാ ടീമിനൊപ്പം ചേരുകയും ഐവറി കോസ്റ്റിനെതിരായി 2-1 ന് വിജയിച്ച മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു. അടുത്തതായി നടന്ന നെതർലണ്ട്സിനെതിരായ മത്സരത്തിൽ മെസ്സി ആദ്യ ഗോൾ നേടുകയും ഏഞ്ചൽ ഡി മരിയക്ക് ഗോൾ നേടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആ മത്സരത്തിൽ അർജന്റീന എക്സ്ട്രാ ടൈമിൽ 2-1 ന് ജയിച്ചു. ചിരവൈരികളായ ബ്രസീലിനെ 3-0 ന് തോൽപ്പിച്ച മത്സരത്തിലും മെസ്സി തിളങ്ങി. ബ്രസീലിനെ തോൽപ്പിച്ചതോടെ അവർ കലാശപ്പോരാട്ടത്തിന് അർഹരായി. നൈജീരിയക്കെതിരായ കലാശക്കളിയിൽ അവർ 1-0 ന് ജയിക്കുകയും ഒളിമ്പിക്സ് സ്വർണ്ണമെഡൽ നേടുകയും ചെയ്തു. ഡി മരിയ നേടിയ ഏകഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു.

2010 ലോകകപ്പ്

അർജെന്റീനയുടെ ഇതിഹാസ താരം ഡിയാഗോ മറഡോണക്ക് കീഴിൽ അർജന്റീന വളരെ കഷ്ടപെട്ടയിരുന്നു ലോകകപ്പിന് യോഗ്യത നേടിയത് എങ്കിലും മെസ്സിക്ക്‌ കീഴിൽ അർജെന്റിന കിരീടം ചൂടുമെന്നു എല്ലാ മാധ്യമങ്ങളും വിശ്വസിച്ചിരുന്നു 2010 ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം നൈജീരിയക്കെതിരെ ആയിരുന്നു. 1-0 ന് അർജന്റീന ജയിച്ച ആ മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചിരുന്നു. മെസ്സിക്ക് ഗോൾ നേടാൻ ധാരാളം അവസരങ്ങളുണ്ടായിരുന്നെങ്കിലും നൈജീരിയൻ ഗോളി വിൻസെന്റ് എന്യേമ അതെല്ലാം നിഷേധിച്ചു. കൊറിയ റിപ്പബ്ലിക്കിനെതിരായി നടന്ന മത്സരത്തിൽ അർജന്റീന 4-1 ന് വിജയിച്ചു. അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. മാത്രവുമല്ല സഹകളിക്കാരനായ ഗോൺസാലോ ഹിഗ്വയ്നു ഹാട്രിക്ക് നേടാൻ അവസരമൊരുക്കി കൊടുത്തതും മെസ്സി തന്നെയാണ്. മൂന്നാമത്തേയും അവസാനത്തേതുമായ ഗ്രൂപ്പ് മത്സരത്തിൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ഗ്രീസിനെ 2-0 ന് തോൽപ്പിച്ചു. ആ മത്സരത്തിലും മെസ്സി തന്നെയായിരുന്നു കളിയുടെ കേന്ദ്രവും കളിയിലെ കേമനും.

പ്രീ ക്വാർട്ടറിൽ മെക്സിക്കോയായിരുന്നു അവരുടെ എതിരാളികൾ. ആ മത്സരത്തിൽ അവർ മെക്സിക്കോയെ 3-1 ന് കീഴ്പ്പെടുത്തി. അർജന്റീനയുടെ ആദ്യ ഗോൾ നേടാൻ ടെവസിന് പന്ത് നൽകിയത് മെസ്സിയായിരുന്നു. അത് വളരെ വ്യക്തമായ ഓഫ്സൈഡ് ആയിരുന്നെങ്കിലും റഫറി ഗോൾ അനുവദിച്ചു. ക്വാർട്ടറിൽ ജർമ്മനിക്കെതിരെ 4-0 ന് പരാജയപ്പെട്ടതോടെ അർജന്റീനയുടെ ലോകകപ്പ് യാത്രക്ക് വിരാമമായി.

ഫിഫയുടെ സാങ്കേതിക പഠന സംഘം നൽകുന്ന ലോകകപ്പിലെ സ്വർണ്ണപ്പന്തിനുള്ള പത്തു പേരുടെ പട്ടികയിലേക്ക് മെസ്സിയും തിരഞ്ഞെടുക്കപ്പെട്ടു. ആ സംഘം മെസ്സിയെ ഇങ്ങനെ വിശേഷിപ്പിച്ചു: "വേഗതയിലും ടീമിനു വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഷൂട്ടിംഗിലും മെസ്സി സമാനതകളില്ലാത്തവനാണ് - തീർത്തും മികവുറ്റതും കഴിവുറ്റതും".

2011 കോപ്പ അമേരിക്ക

അർജന്റീനയിൽ വെച്ച് നടന്ന കോപ്പ അമേരിക്കയിൽ മെസ്സി പങ്കെടുത്തു. ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും 3 അസിസ്റ്റുകൾ നടത്താൻ മെസ്സിക്ക് കഴിഞ്ഞു. ബൊളീവിയക്കെതിരെ നടന്ന മത്സരത്തിലും (1-1) കോസ്റ്റാ റിക്കക്കെതിരെ നടന്ന മത്സരത്തിലും (3-0) കളിയിലെ കേമനായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. ഉറുഗ്വേക്കെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് (എക്സ്ട്രാ ടൈമിൽ സ്കോർ 1-1) അവർ കോപ്പയിൽ നിന്നും പുറത്തായി. ടീമിനു വേണ്ടി ആദ്യ പെനാൽട്ടിയെടുത്തത് മെസ്സിയായിരുന്നു. അതിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു.

2018 ലോകകപ്പ്

അർജന്റീനക്ക് ഒരു ലോകകപ്പ് എന്ന ലക്ഷ്യവുമായാണ് മെസ്സി റഷ്യയിലെത്തിയത്. ആദ്യ കളി തന്നെ ഐസ്ലാന്റ് നോട് സമനിലയിൽ പിരിയേണ്ടി വന്നു. കളികിടയിൽ ലഭിച്ച പെനാൾട്ടി അദ്ദേഹത്തിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അടുത്ത മത്സരം ക്രൊയേഷ്യയോടായിരുന്നു, ആ മത്സരത്തിൽ തീർത്തും നിറം മങ്ങിയ മെസ്സി 3 ഗോൾ പരാജയമാണ് ഏറ്റുവാങ്ങിയത്. അടുത്ത മത്സരത്തിൽ ജും മാത്രമെ മുന്നോട്ട് നയിക്കൂ എന്ന ലക്ഷ്യത്തോടെ നൈജീരിയയെ നേരിട്ട മെസ്സിയും കൂട്ടരും 2-1 വിജയിച്ചു.. മെസ്സി ഒരു ഗോൾ നേടി മാൻ ഓഫ് ദി മാച്ചായി. പ്രീക്വാർട്ടറിൽ അലസമായി കളിച്ച ഇവർ 2-1ന് മുന്നിട്ട് നിന്ന ശേഷം 4-3 എന്ന സ്കോറിന് ഫ്രാൻസിനോട് അടിയറവ് പറഞ്ഞ് ടൂർണമെന്റിൽ നിന്ന് മെസ്സിയും സംഘവും പുറത്തായി...

ഫുട്ബോളിനു പുറത്ത്

വ്യക്തിഗത ജീവിതം

മെസ്സിയുടെ സ്വദേശമായ റൊസാരിയോവിൽ നിന്നു തന്നെയുള്ള മകറിന ലെമോസുമായി മെസ്സി പ്രണയത്തിലാണെന്ന് ഒരിക്കൽ പറയപ്പെട്ടിരുന്നു. അർജന്റീനയിലെ മോഡലായിരുന്ന ലൂസിയാന സലസാറുമായും മെസ്സിയെ ബന്ധപ്പെടുത്തി കഥകളുണ്ടായിരുന്നു. 2009 ജനുവരിയിൽ ചാനൽ 33യുടെ ഹാട്രിക്ക് ബാഴ്സ എന്ന പരിപാടിയിൽ മെസ്സി ഇങ്ങനെ പറഞ്ഞു: "എനിക്ക് അർജന്റീനയിൽ തന്നെ കഴിയുന്ന ഒരു കാമുകിയുണ്ട്. ഞാനിപ്പോൾ വളരെ ശാന്തനും സന്തോഷവാനുമാണ്.". ബാഴ്സലോണ-എസ്പാന്യോൾ ഡെർബി മത്സരത്തിനു ശേഷം സിറ്റ്ഗസിലെ ഒരു കാർണിവലിൽ വെച്ച് അന്റോണെല്ല റൊക്കൂസോ എന്ന പെൺകുട്ടിയോടൊപ്പം മെസ്സി കാണപ്പെട്ടു. റൊക്കൂസോയും റൊസാരിയോവിൽ നിന്നു തന്നെയാണ്.

മെസ്സിയുടെ കുടുംബത്തിൽപെട്ട പരാഗ്വേയിലെ ക്ലബ്ബ് ഒളിമ്പിയയിലെ വിങ്ങറായ മാക്സിയും സ്പെയിനിലെ ഗിറോന FC യിലെ മധ്യനിരതാരമായ എമാനുവലും ഫുട്ബോൾ കളിക്കാരാണ്.

സാമൂഹ്യസേവനം

2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി ലിയോ മെസ്സി ഫൗണ്ടേഷൻ Archived 2013-01-05 at the Wayback Machine. എന്ന പേരിൽ ഒരു സംഘടനക്ക് മെസ്സി രൂപം കൊടുത്തു. ആരാധകരുടെ ഒരു വെബ്സൈറ്റ് നടത്തിയ അഭിമുഖത്തിൽ മെസ്സി ഇങ്ങനെ പറഞ്ഞു, "ഒരല്പം പ്രശസ്തനായതിനാൽ സഹായം ആവശ്യമുള്ള മനുഷ്യരെ സഹായിക്കാൻ എനിക്ക് അവസരം ലഭിക്കുന്നു. പ്രത്യേകിച്ചും കുട്ടികളെ.". കുട്ടിക്കാലത്ത് മെസ്സിക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ, ലിയോ മെസ്സി ഫൗണ്ടേഷൻ അർജന്റീനയിലെ കുട്ടികളുടെ ആരോഗ്യപരിശോധന നടത്തുകയും ചികിത്സക്കായി സ്പെയിനിലേക്ക് അയക്കുകയും ചെയ്യുന്നു. ചികിത്സാച്ചെലവും യാത്രാച്ചെലവും ഫൗണ്ടേഷൻ തന്നെയാണ് വഹിക്കുന്നത്.

2010 മാർച്ച് 11 ന് മെസ്സിയെ UNICEF ന്റെ അംബാസിഡറായി തിരഞ്ഞെടുത്തു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ലക്ഷ്യം വെച്ചായിരുന്നു മെസ്സിക്ക് ആ പദവി ലഭിച്ചത്. മെസ്സിയുടെ ക്ലബ്ബായ ബാഴ്സലോണയും ഇതിൽ മെസ്സിയെ പിന്തുണച്ചു. ബാഴ്സയും UNICEF നോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.

മാധ്യമങ്ങളിൽ

PES 2009, PES 2011 എന്നീ വീഡിയോ ഗെയിമുകളുടെ പുറംചട്ട മെസ്സിയുടെ ചിത്രമായിരുന്നു. ആ കളികളുടെ പ്രചാരണ പ്രവർത്തനങ്ങളിലും മെസ്സി പങ്കെടുത്തിരുന്നു. PES 2010 എന്ന ഗെയിമിന്റെ പുറംചട്ടയിൽ മെസ്സിയും ഫെർണാണ്ടോ ടോറസുമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗെയിമിന്റെ ട്രെയിലറിലും മെസ്സി ഉൾപ്പെട്ടിരുന്നു. ജർമ്മനിയിൽ നിന്നുള്ള കായികോല്പന്ന നിർമ്മാണ കമ്പനിയായ അഡിഡാസാണ് മെസ്സിയുടെ സ്പോൺസർ. അവരുടെ ടെലിവിഷൻ പരസ്യങ്ങളിൽ അതിനാൽ മെസ്സി പ്രത്യക്ഷപ്പെടുന്നുണ്ട്. 2010 ജൂണിൽ, ലിയോ മെസ്സി ഫൗണ്ടേഷനെ സഹായിക്കുന്ന ഹെർബൽലൈഫ് എന്ന കമ്പനിയുമായി മെസ്സി മൂന്ന് വർഷത്തെ കരാറിലേർപ്പെട്ടു.

2011 ഏപ്രിലിൽ ലോകത്തെ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക 2011 TIME 100 പുറത്തു വിട്ടപ്പോൾ അതിൽ ഒരാൾ മെസ്സിയായിരുന്നു.

2011 ഏപ്രിലിൽ, മെസ്സി, ഫേസ്ബുക്കിൽ ഒരു താൾ തുറന്നു. കുറച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ആ താളിന് 6 ദശലക്ഷത്തോളം പിന്തുടർച്ചക്കാരെ ലഭിച്ചു. ഇപ്പോൾ ആ താളിന് ഏകദേശം 47 ദശലക്ഷം പിന്തുടർച്ചക്കാരുണ്ട്.

കളിജീവിതത്തിലെ സ്ഥിതിവിവരക്കണക്കുകൾ

    പുതുക്കിയത്: 29 ഒക്ടോബർ 2011

ക്ലബ്ബ്

ക്ലബ്ബ് സീസൺ ലീഗ് കപ്പ് ചാമ്പ്യൻസ് ലീഗ് സൂപ്പർ കപ്പ് യുവേഫ സൂപ്പർ കപ്പ് ക്ലബ്ബ് ലോകകപ്പ് ആകെ
മത്സരങ്ങൾ ഗോളുകൾ അസിസ്റ്റുകൾ മത്സരങ്ങൾ ഗോളുകൾ അസിസ്റ്റുകൾ മത്സരങ്ങൾ ഗോളുകൾ അസിസ്റ്റുകൾ മത്സരങ്ങൾ ഗോളുകൾ അസിസ്റ്റുകൾ മത്സരങ്ങൾ ഗോളുകൾ അസിസ്റ്റുകൾ മത്സരങ്ങൾ ഗോളുകൾ അസിസ്റ്റുകൾ മത്സരങ്ങൾ ഗോളുകൾ അസിസ്റ്റുകൾ
ബാഴ്സലോണ സി 2003–04 8 5 8 5
ആകെ 8 5 8 5
ബാഴ്സലോണ ബി 2003–04 5 0 5 0
2004–05 17 6 17 6
ആകെ 22 6 22 6
ബാഴ്സലോണ 2004–05 7 1 0 1 0 0 1 0 0 9 1 0
2005–06 17 6 3 2 1 0 6 1 1 0 0 0 25 8 4
2006–07 26 14 2 2 2 1 5 1 0 2 0 0 1 0 0 0 0 0 36 17 3
2007–08 28 10 12 3 0 0 9 6 1 40 16 13
2008–09 31 23 11 8 6 2 12 9 5 51 38 18
2009–10 35 34 10 3 1 0 11 8 0 1 2 0 1 0 1 2 2 0 53 47 11
2010–11 33 31 18 7 7 3 13 12 3 2 3 0 55 53 24
2011–12 37 50 16 7 3 4 11 14 5 2 3 2 1 1 1 2 2 1 60 73 29
2012–13 1 2 0 0 0 0 0 0 0 1 1 0 2 3 0
ആകെ 216 172 72 33 20 10 68 51 15 8 9 2 3 1 2 4 4 1 332 257 102
കരിയറിലാകെ

അന്താരാഷ്ട്ര മത്സരങ്ങൾ

ദേശീയ ടീം വർഷം കളികൾ ഗോളുകൾ അസിസ്റ്റുകൾ
അർജന്റീന U20 2005 7 6
അർജന്റീന U23 2008 5 2
അർജന്റീന 2005 5 0 0
2006 8 2 2
2007 10 6 3
2008 9 2 1
2009 10 3 2
2010 10 2 2
2011 11 3 10
2012 4 8 1
ആകെ 71 27 21

അന്താരാഷ്ട്ര ഗോളുകൾ

അണ്ടർ 20

    Scores and results list Argentina's goal tally first.

അണ്ടർ 23

മുതിർന്ന ടീം

പുരസ്കാരങ്ങളും ബഹുമതികളും

ക്ലബ്ബ്

    ബാഴ്സലോണ
      2004–05, 2005–06, 2008–09, 2009–10, 2010–11
  • കോപ്പ ദെൽ റെയ്: 1
      2008–09
      2005, 2006, 2009, 2010, 2011
      2005–06, 2008–09, 2010–11
      2009, 2011
      2009

അർജന്റീMKന

  • Fifa Word cup runners:1
  • Copa america runners:5
  • ഫിഫ U-20 ലോകകപ്പ്: 1
      2005
      2022
  • ഫൈനലിസ്സീമ: 1
      2022
  • ഫിഫ ലോകകപ്പ് കപ്പ്: 1

വ്യക്തിഗതം

ചിത്രശാല

കുറിപ്പുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ലയണൽ മെസ്സി ആദ്യ കാല ജീവിതം മെസ്സിലയണൽ മെസ്സി ക്ലബ്ബ് ജീവിതംലയണൽ മെസ്സി അന്താരാഷ്ട്ര കളിജീവിതംലയണൽ മെസ്സി ഫുട്ബോളിനു പുറത്ത്ലയണൽ മെസ്സി കളിജീവിതത്തിലെ സ്ഥിതിവിവരക്കണക്കുകൾലയണൽ മെസ്സി പുരസ്കാരങ്ങളും ബഹുമതികളുംലയണൽ മെസ്സി ചിത്രശാലലയണൽ മെസ്സി കുറിപ്പുകൾലയണൽ മെസ്സി അവലംബംലയണൽ മെസ്സി പുറത്തേക്കുള്ള കണ്ണികൾലയണൽ മെസ്സി2022 ഫിഫ ലോകകപ്പ്Ballon d'Orഅർജന്റീനഅർജന്റീന ദേശീയ ഫുട്ബോൾ ടീംഡിയഗോ മറഡോണഫുട്ബോൾയൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർസഹായം:IPA chart for Spanish

🔥 Trending searches on Wiki മലയാളം:

ഹിഷാം അബ്ദുൽ വഹാബ്പ്രധാന ദിനങ്ങൾഇന്ത്യയുടെ ഭൂമിശാസ്ത്രംകുവൈറ്റ്കമല സുറയ്യധ്രുവ് റാഠിവോട്ടിംഗ് യന്ത്രംതിരുവനന്തപുരം ലോക്സഭാമണ്ഡലംഹനുമാൻ ജയന്തിവദനസുരതംഈഴവമെമ്മോറിയൽ ഹർജിഒരു കുടയും കുഞ്ഞുപെങ്ങളുംഇ.എം.എസ്. നമ്പൂതിരിപ്പാട്ശക്തൻ തമ്പുരാൻമംഗളദേവി ക്ഷേത്രംവെരുക്കൗമാരംനളിനിഎ.കെ. ആന്റണിമദീനവാഗമൺവിവരാവകാശനിയമം 2005രാഹുൽ ഗാന്ധിചിത്രകലസൂര്യൻകഥകളിമില്ലറ്റ്ബിഗ് ബോസ് (മലയാളം സീസൺ 5)കേരള വനിതാ കമ്മീഷൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഉടുമ്പ്ബെന്യാമിൻകാക്കചാറ്റ്ജിപിറ്റിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകൊടിക്കുന്നിൽ സുരേഷ്മതേതരത്വംവാഴശ്യാം പുഷ്കരൻഇന്ത്യയുടെ രാഷ്‌ട്രപതിയശസ്വി ജയ്‌സ്വാൾകുമാരനാശാൻമൗലിക കർത്തവ്യങ്ങൾഅന്തരീക്ഷമലിനീകരണംപഴശ്ശിരാജഇസ്രയേൽതൃക്കടവൂർ ശിവരാജുകർണ്ണൻസുഗന്ധി എന്ന ആണ്ടാൾ ദേവനായകിദശാവതാരംശാസ്ത്രംചണ്ഡാലഭിക്ഷുകിമാതൃഭൂമി ദിനപ്പത്രംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ചതയം (നക്ഷത്രം)അക്കിത്തം അച്യുതൻ നമ്പൂതിരിരാമേശ്വരംസഞ്ജു സാംസൺകേരള സാഹിത്യ അക്കാദമികോഴിക്കോട് ജില്ലലോക പരിസ്ഥിതി ദിനംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾജനാധിപത്യംബൈബിൾപ്രണവ്‌ മോഹൻലാൽഅമർ സിംഗ് ചംകിലഹെപ്പറ്റൈറ്റിസ്-ബിഡിജിറ്റൽ മാർക്കറ്റിംഗ്സുഷിൻ ശ്യാംഅശ്വത്ഥാമാവ്കല്ലുരുക്കിഇന്ത്യയിലെ ഹരിതവിപ്ലവംഡെങ്കിപ്പനിസുൽത്താൻ ബത്തേരിയോഗർട്ട്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക🡆 More