യൂക്ലിഡ്

ഗണിതശാസ്ത്ര വിഭാഗത്തിൽ ക്ഷേത്രഗണിതശാസ്ത്രത്തിന്റെ (ജ്യാമിതി) പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ്‌ യൂക്ലിഡ് (/ˈjuːklɪd/; പുരാതന ഗ്രീക്ക്: Εὐκλείδης – Eukleídēs, ; fl.

300 BC). ഉദ്ദേശം ബി.സി. 300-ൽ ജീവിച്ചിരുന്ന ഇദ്ദെഹം യൂക്ലിഡ് ഓഫ് അലക്സാണ്ട്രിയ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ടോളമി ഒന്നാമന്റെ (323–283 BC) ഭരണകാലത്ത് ഇദ്ദേഹം അലക്സാണ്ട്രിയയിൽ പ്രവർത്തിച്ചിരുന്നു. ഗണിതശാസ്ത്രചരിത്രത്തിലെ ഒരു പ്രധാന കൃതിയാണ് ഇദ്ദേഹം രചിച്ച എലമെന്റ്സ് എന്ന ഗ്രന്ഥം. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശയോ വരെ ഗണിതശാസ്ത്രം (പ്രധാനമായും ക്ഷേത്രഗണിതം) പഠിപ്പിക്കുവാൻ ഒരു പാഠപുസ്തകമായി ഇതുപയോഗിച്ചിരുന്നു എന്നതിൽ നിന്ന് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. എലമെന്റ്സ് എന്ന ഗ്രന്ഥത്തിൽ യൂക്ലിഡ് വിവരിക്കുന്ന ജ്യാമിതീയതത്വങ്ങൾ യൂക്ലീഡിയൻ ക്ഷേത്രഗണിതം എന്നറിയപ്പെടുന്നു. വളരെക്കുറച്ച് മൗലികതത്വങ്ങളിൽ (ആക്സിയം) നിന്ന് ഇദ്ദേഹം ജ്യാമിതീയ തത്ത്വങ്ങൾ വിശദീകരിക്കുന്നു. വീക്ഷണകോൺ, കോണിക് സെക്ഷനുകൾ, ഗോള ജ്യാമിതി, നമ്പർ സിദ്ധാന്തം, ഗണിത നിയമങ്ങൾ എന്നിവയെപ്പറ്റിയും ഇദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

യൂക്ലിഡ്
യൂക്ലിഡ്
ജനനംfl. 300 BC
ദേശീയതഗ്രീക്ക്
അറിയപ്പെടുന്നത്യൂക്ലിഡിന്റെ എലമെന്റുകൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രം

ഗ്രീക്ക് പേരായ Εὐκλείδης എന്നതിന്റെ ആംഗലേയവൽക്കരിച്ച നാമമാണ് "യൂക്ലിഡ്" എന്നത്. ഇതിന്റെ അർത്ഥം "നല്ല മഹിമ" എന്നാണ്.

ജീവിതകാലം

ഏകദേശം ക്രി.മു. 300 കാലഘട്ടങ്ങളിൽ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ബി.സി275ൽ മരിച്ചതായി കരുതപ്പെടുന്നു.

ക്യൂബ്, ഗോളം, പിരമിഡ് തുടങ്ങിയ ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് വിവരണങ്ങൾ അടങ്ങിയ എലിമെന്റ്സ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെയുള്ള പലഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

സംഭാവനകൾ

ഗണിതശാസ്ത്രത്തിനു യൂക്ലിഡിന്റെ മഹത്തരമായ സംഭാവന മൂലപ്രമാണങ്ങൾ( Elements) എന്ന ഗ്രന്ഥമാണ്‌.13അദ്ധ്യായങ്ങളിലായി ഈ ഗ്രന്ഥത്തിലൂടെ ക്ഷേത്രഗണിതം,അങ്കഗണിതം,സംഖ്യാശാസ്ത്രം ഇവ വിവരിക്കുന്നു.1482ൽ ആണ്‌ മൂലപ്രമാണങ്ങളുടെ അച്ചടിച്ച ആദ്യപതിപ്പ് ഇറങ്ങുന്നത്.യൂക്ലിഡ് തെളിവ് എന്ന ആശയം അവതരിപ്പിച്ചു.

അവലംബം

Encarta Reference Library Premium2005

കൂടുതൽ വായനയ്ക്ക്

യൂക്ലിഡ് 
Euclides, 1703
  • DeLacy, Estelle Allen (1963). Euclid and Geometry. New York: Franklin Watts.
  • Knorr, Wilbur Richard (1975). The Evolution of the Euclidean Elements: A Study of the Theory of Incommensurable Magnitudes and Its Significance for Early Greek Geometry. Dordrecht, Holland: D. Reidel. ISBN 90-277-0509-7.
  • Mueller, Ian (1981). Philosophy of Mathematics and Deductive Structure in Euclid's Elements. Cambridge, MA: MIT Press. ISBN 0-262-13163-3.
  • Reid, Constance (1963). A Long Way from Euclid. New York: Crowell.
  • Szabó, Árpád (1978). The Beginnings of Greek Mathematics. A.M. Ungar, trans. Dordrecht, Holland: D. Reidel. ISBN 90-277-0819-3.

പുറത്തേയ്ക്കുള്ള കണ്ണികൾ

യൂക്ലിഡ് 
വിക്കിചൊല്ലുകളിലെ യൂക്ലിഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
യൂക്ലിഡ് 
Wikisource
യൂക്ലിഡ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

Tags:

യൂക്ലിഡ് ജീവിതകാലംയൂക്ലിഡ് സംഭാവനകൾയൂക്ലിഡ് അവലംബംയൂക്ലിഡ് കൂടുതൽ വായനയ്ക്ക്യൂക്ലിഡ് പുറത്തേയ്ക്കുള്ള കണ്ണികൾയൂക്ലിഡ്AlexandriaAxiomConic sectionEuclid's ElementsEuclidean geometryGeometryHistory of mathematicsMathematicsNumber theorywikt:Εὐκλείδηςഗണിതശാസ്ത്രംജ്യാമിതിവിക്കിപീഡിയ:IPA for Greek

🔥 Trending searches on Wiki മലയാളം:

വിചാരധാരബുദ്ധമതം കേരളത്തിൽചിറ്റമൃത്സുഗതകുമാരിഉമാകേരളംസ്കിസോഫ്രീനിയവക്കം അബ്ദുൽ ഖാദർ മൗലവിമൗലിക കർത്തവ്യങ്ങൾഇന്ത്യൻ നാഷണൽ കോൺഗ്രസ്ഗുൽ‌മോഹർതാജ് മഹൽരാമപുരത്തുവാര്യർഅയ്യങ്കാളിമിഷനറി പൊസിഷൻജിമെയിൽകമല സുറയ്യപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾനിവിൻ പോളിഎലിപ്പനിഉൽപ്രേക്ഷ (അലങ്കാരം)യോഗർട്ട്കേരളത്തിലെ ജാതി സമ്പ്രദായംസ്വവർഗ്ഗലൈംഗികതമലങ്കര സുറിയാനി കത്തോലിക്കാ സഭമുപ്ലി വണ്ട്കറുപ്പ് (സസ്യം)യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻധ്രുവദീപ്തിദ്വിതീയാക്ഷരപ്രാസംഖത്തർസിന്ധു നദീതടസംസ്കാരംഅറബിമലയാളംസദ്യക്രൊയേഷ്യഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഎം.ആർ.ഐ. സ്കാൻമേയ്‌ ദിനംകേരള കാർഷിക സർവ്വകലാശാലതിരുവിതാംകൂർആർത്തവവിരാമംനർമ്മദ ബചാവോ ആന്ദോളൻജെ.സി. ദാനിയേൽബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിഇറാൻധ്യാൻ ശ്രീനിവാസൻയുണൈറ്റഡ് കിങ്ഡംകർണ്ണൻകെ.എം. സീതി സാഹിബ്ഉണ്ണിയച്ചീചരിതംലോക ബാങ്ക്ഉത്കണ്ഠ വൈകല്യംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംആഗോളതാപനംതവളകഥകളിസന്ധി (വ്യാകരണം)ജി. ശങ്കരക്കുറുപ്പ്ശാക്തേയംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംചെങ്കണ്ണ്വൈക്കം സത്യാഗ്രഹംനി‍ർമ്മിത ബുദ്ധിഐശ്വര്യ റായ്ഏർവാടിസാകേതം (നാടകം)കാലാവസ്ഥമുന്നഅറുപത്തിയൊമ്പത് (69)മലിനീകരണംഇന്ത്യയിലെ പഞ്ചായത്തി രാജ്ചെമ്മീൻ (നോവൽ)ജീവചരിത്രംമകയിരം (നക്ഷത്രം)അണ്ഡംമനുഷ്യൻശകവർഷംലോക്‌സഭ🡆 More