ആൽബർട്ട് ഐൻസ്റ്റൈൻ

ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ(/ˈaɪnstaɪn/; German:   ( listen); 1879 മാർച്ച് 14 – 1955 ഏപ്രിൽ 18).

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്).

ആൽബർട്ട് ഐൻസ്റ്റൈൻ
ആൽബർട്ട് ഐൻസ്റ്റൈൻ
Albert Einstein (ആൽബർട്ട് ഐൻസ്റ്റീൻ)
ആൽബർട്ട് ഐൻസ്റ്റൈൻ
ആൽബർട്ട് ഐൻസ്റ്റൈൻ
Photographed by Oren J. Turner (1947)
ജനനം1879 മാർച്ച് 14
മരണം1955 ഏപ്രിൽ 18 (76 വയസ്സ് പ്രായം)
പ്രിൻസ്റ്റൺ, ന്യൂ ജേഴ്സി
പൗരത്വം
കലാലയം
  • ഇ.റ്റി.എച്ച്. സൂറിക്ക്
  • സൂറിക്ക് സർവ്വകലാശാല
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)മിലേവ മരിക് (1903–1919)
എൽസ ലോവെന്താൾ (1919–1936)
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾ
  • സ്വിസ്സ് പേറ്റന്റ് ഓഫീസ് (ബേൺ)
  • സൂറിക്ക് യൂണിവേഴ്സിറ്റി
  • പ്രാഗിലെ ചാൾസ് സർവ്വകലാശാല
  • ഇ.ടി.എച്ച്. സൂറിക്ക്
  • കാൽടെക്ക്
  • പ്രഷ്യൻ അക്കാഡമി ഓഫ് സയൻസസ്
  • കൈസർ വിൽഹെം ഇൻസ്റ്റിറ്റ്യൂട്ട്
  • ലീഡെൻ സർവ്വകലാശാല
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി
ഡോക്ടർ ബിരുദ ഉപദേശകൻആൽഫ്രഡ് ക്ലൈനർ
മറ്റു അക്കാദമിക് ഉപദേശകർഹൈന്രിക്ക് ഫ്രൈഡ്രിക്ക് വെബർ
ശ്രദ്ധേയരായ വിദ്യാർത്ഥികൾ
  • ഏൺസ്റ്റ് ജി. സ്ട്രോസ്സ്
  • നഥാൻ റോസെൻ
  • ലിയോ സിലാർഡ്
  • റസിയുദ്ദീൻ സിദ്ദിക്കി
ഒപ്പ്
ആൽബർട്ട് ഐൻസ്റ്റൈൻ

ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. 1921-ൽ ഇദ്ദേഹം ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. ഫോട്ടോ എലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയം രൂപവൽക്കരിച്ചതിനായിരുന്നു ഈ പുരസ്കാരം ലഭിച്ചത്. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ പത്താം സ്ഥാനം ഐൻസ്റ്റൈനാണ്. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായ് തിരഞ്ഞെടുത്തു.

ആദ്യമേ തന്നെ ഇദ്ദേഹത്തിന് ന്യൂട്ടോണിയൻ മെക്കാനിക്സ് ഇലക്ട്രോമാഗ്നറ്റിക് ഫീൽഡുകളുടെ മെക്കാനിക്സിനെ വിശദീകരിക്കാൻ പര്യാപ്തമല്ല എന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലേയ്ക്ക് നയിച്ചു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ ഗുരുത്വാകർഷണമണ്ഡലങ്ങൾക്കും ബാധകമാണെന്ന ബോദ്ധ്യം ഇദ്ദേഹത്തിനുണ്ടായി. ഗുരുത്വാകർഷണം സംബന്ധിച്ച 1916-ലെ സിദ്ധാന്തത്തിലേയ്ക്കാണ് ഈ മേഖലയിലെ പഠനം ഇദ്ദേഹത്തെ നയിച്ചത്. പാർട്ടിക്കിൾ സിദ്ധാന്തം, ബ്രൗണിയൻ ചലനം സംബന്ധിച്ച സിദ്ധാന്തം എന്നിവയും പിന്നീട് ഇദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രകാശ‌ത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അന്വേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന് അടിത്തറയിട്ടു. 1917-ൽ ഐൻസ്റ്റീൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ഉദ്യമം നടത്തി.

1933-ൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ ഇദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. ഇദ്ദേഹം ജർമനിയിൽ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹം അമേരിക്കൻ ഐക്യനാടിന്റെ പൗരത്വം 1940-ൽ സ്വീകരിച്ചു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുൻപായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ ജർമനി ആണവാ‌യുധം വികസിപ്പിക്കുവാനുള്ള സാദ്ധ്യത ധരിപ്പിക്കുകയുണ്ടായി. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചു. ഇതാണ് മാൻഹാട്ടൻ പ്രോജക്റ്റിന് വഴി തെളിച്ചത്. സഖ്യകക്ഷികളുടെ പ്രതിരോധത്തിന് ഐൻസ്റ്റീൻ പിന്തുണ നൽകിയെങ്കിലും ആണവവിഭജനം ആയുധനിർമ്മാണത്തിനായി ഉപയോഗിക്കുന്നതിനെതിരായിരുന്നു[അവലംബം ആവശ്യമാണ്]. പിന്നീട് ബെർട്രാന്റ് റസ്സലുമായിച്ചേർന്ന്, ഐൻസ്റ്റീൻ റസൽ-ഐൻസ്റ്റീൻ മാനിഫെസ്റ്റോ തയ്യാറാക്കുകയുണ്ടായി. ഇത് ആണവായുധങ്ങളുടെ അപകടങ്ങൾ എടുത്തുപറയുന്ന രേഖ‌യാണ്. ഐൻസ്റ്റീന്റെ മരണം വരെ ഇദ്ദേഹം പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബൗദ്ധികരംഗത്തെ സ്വാധീനം കാരണം "ഐൻസ്റ്റീൻ" എന്ന വാക്ക് അതിബുദ്ധിമാൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്.

ബാല്യം

ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ‌ ജർമ്മനിയിലെ ഉൽമിൽ (Ulm) ജനിച്ചു. ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു. ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനാ‍യ ഐൻസ്റ്റൈൻ. അമ്മ മനോഹരമായി പിയാനോ വായിക്കുമായിരുന്നു. ബാലനായ ഐൻസ്റ്റൈൻ അത് അവരിൽ നിന്ന് പഠിച്ചു. ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.

Einstein at the age of three in 1882.
1882-ൽ ഐൻസ്റ്റീൻ മൂന്നാം വയസ്സിൽ.
Einstein in 1893 (age 14).
1893-ൽ 14 വയസ്സ് പ്രായമുള്ള ആൽബർട്ട് ഐൻസ്റ്റീൻ.

കൗമാരം

ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാ‍രനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.

Einstein in 1904 (age 25).
1904-ൽ 25 വയസ് പ്രായമുള്ള ആൽബർട്ട് ഐൻസ്റ്റീൻ.

യൗവനം

1900ൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട അദ്ധ്യാപകജോലി കിട്ടിയില്ല. അദ്ദേഹം ബെർനിയിലെ സ്വിസ്സ് പേറ്റന്റ് ഓഫീസിൽ ജോലിക്ക് ചേർന്നു. യുഗോസ്ലാവിയക്കാരി ശാസ്ത്രവിദ്യാർത്ഥിനിയായിരുന്ന മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു. രണ്ട് പുത്രന്മാർ ജനിച്ചു.

പരീക്ഷണങ്ങൾ

ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചു.അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ (Theory of Relativity) ആയിരുന്നു. അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.

1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (General Theory of Relativity) പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു‍ ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.

Einstein's Matura certificate, 1896
ഐൻസ്റ്റീന്റെ മതുര സർട്ടിഫിക്കറ്റ്, 1896


Albert Einstein at a session of the International Committee on Intellectual Cooperation (League of Nations) of which he was a member from 1922 to 1932.
ആൽബർട്ട് ഐൻസ്റ്റീൻ 1922 മുതൽ 1932 വരെ അംഗമായിരുന്ന ഇന്റർനാഷണൽ കമ്മിറ്റി ഓൺ ഇന്റലക്ച്വൽ കോ-ഓപ്പറേഷന്റെ (ലീഗ് ഓഫ് നേഷൻസ്) സെഷനിൽ.
ആൽബർട്ട് ഐൻസ്റ്റൈൻ
1919 മെയ് 29 ന് പ്രിൻസിപ്പിലും (ആഫ്രിക്ക) സോബ്രാലിലും (ബ്രസീൽ) നടന്ന ഗ്രഹണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് "ഐൻസ്റ്റീൻ സിദ്ധാന്തം" (പ്രത്യേകിച്ച്, ഗുരുത്വാകർഷണത്താൽ പ്രകാശത്തെ വളയുന്നത്) സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട് ചെയ്തു.

അമേരിക്കയിലേക്ക്

1933ൽ ഹിറ്റ്‌ലറുടെ ക്രൂരതകൾ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു. അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല അദ്ദേഹത്തിനൊരു ഉയർന്നസ്ഥാനം നൽകി. 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു. സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു.


Albert Einstein and Mileva Marić Einstein, 1912.
ആൽബർട്ട് ഐൻസ്റ്റീനും അദ്ദേഹത്തിന്റെ ഭാര്യ മിലേവ മാരിക് ഐൻസ്റ്റീനും, 1912.

ജീവിതരേഖ

  • 1879 ജനനം
  • 1900 ബിരുദപഠനം പൂർത്തിയാക്കി
  • 1905 ഫോട്ടോ ഇലക്ട്രിക് പ്രഭാവം,ബ്രൗണിയൻ ചലനം,വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം ഇവയുടെ അടിസ്ഥാനപ്രബന്ധങ്ങൾ അവതരിപ്പിച്ചു.
  • 1909 സൂറിച് സർവകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവേശിച്ചു.
  • 1914 അദ്ധ്യാപക ജോലിയിൽ നിന്നും പിരിഞ്ഞ് ഗവേഷണരം‌ഗങ്ങളിൽ മുഴുകി.ഒന്നാം‌ലോകമഹായുദ്ധസമയത്ത് ജർമനിയുടെ നിലപാടുകളോട് വിയോജിച്ച് യുദ്ധവിരുദ്ധപ്രചാരങ്ങളിൽ ഏർപ്പെട്ടു
  • 1916 പൊതു ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ചു
  • 1922 ഊർജ്ജതന്ത്രത്തിനുള്ള 1921ലെ നോബൽ സമ്മാനത്തിനർഹനായി
  • 1929 വൈദ്യുതകാന്തിക സിദ്ധാന്തവും ഗുരുത്വാകർഷണസിദ്ധാന്തവും അവതരിപ്പിച്ചു
  • 1940 അമേരിക്കൻ പൗരത്വം സ്വീകരിച്ചു.
  • 1955 യുദ്ധത്തിനും അണുബോം‌ബിനുമെതിരേയുള്ള പ്രസം‌ഗാവതരണം തയ്യാറാക്കിക്കൊണ്ടിരുന്ന കാലത്താണ് ഏപ്രിൽ 18ന് അന്തരിച്ചത്
ആൽബർട്ട് ഐൻസ്റ്റൈൻ 
1905-ൽ ആൽബർട്ട് ഐൻസ്റ്റീന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ കവർ ചിത്രം പ്രതിരോധിച്ചു
ആൽബർട്ട് ഐൻസ്റ്റൈൻ 
1921-ൽ ആൽബർട്ട് ഐൻസ്റ്റീൻ തന്റെ രണ്ടാം ഭാര്യ ‘എൽസ’ യോടൊപ്പം.
ആൽബർട്ട് ഐൻസ്റ്റൈൻ 
1921-ലെ ഭൗതികശാസ്ത്രത്തിനുള്ള (ഊർജതന്ത്രം) നോബൽ സമ്മാനം ലഭിച്ചതിന് ശേഷമുള്ള ആൽബർട്ട് ഐൻസ്റ്റീന്റെ ഔദ്യോഗിക ഛായാചിത്രം.
ആൽബർട്ട് ഐൻസ്റ്റൈൻ 
ഒളിമ്പിയ അക്കാദമി സ്ഥാപകർ: കോൺറാഡ് ഹബിച്റ്റ്, മൗറീസ് സോളോവിൻ, ആൽബർട്ട് ഐൻസ്റ്റീൻ. എന്നിവർ.
ആൽബർട്ട് ഐൻസ്റ്റൈൻ 
1926-ൽ കാലിഫോർണിയയിലെ, റോസ് ബൗൾ പരേഡിലെ പ്രകടനത്തിന് മുമ്പ് ആൽബർട്ട് ഐൻസ്റ്റീനും ഒരു സാൽവേഷൻ ആർമി ബാൻഡും ചേർന്ന് നിൽക്കുന്നതിന്റെ ചിത്രം.
ആൽബർട്ട് ഐൻസ്റ്റൈൻ 
1931 ജനുവരിയിൽ സിറ്റി ലൈറ്റ്‌സിന്റെ ഹോളിവുഡ് പ്രീമിയറിൽ ആൽബർട്ട് ഐൻസ്റ്റീനും (ഇടത്) ചാർലി ചാപ്ലിനും ഒരുമിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റൈൻ 
ഐൻസ്റ്റീന്റെ "സമാധാനവാദം" ചിറകു പൊഴിച്ചതിന് ശേഷമുള്ള കാർട്ടൂൺ ചിത്രം (ചാൾസ് ആർ. മക്കാളി, സി. 1933).
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീന്റെ ലാൻഡിംഗ് കാർഡ് (26 മെയ് 1933), അദ്ദേഹം ഓസ്‌ടെൻഡിൽ (ബെൽജിയം) നിന്ന് ഡോവറിൽ (യുണൈറ്റഡ് കിംഗ്ഡം) ഓക്സ്ഫോർഡ് സന്ദർശിക്കാൻ ഇറങ്ങിയപ്പോൾ ഉള്ളത്.
ആൽബർട്ട് ഐൻസ്റ്റൈൻ 
ജഡ്ജി ഫിലിപ്പ് ഫോർമാനിൽ നിന്ന് ആൽബർട്ട് ഐൻസ്റ്റീൻ യുഎസ് പൗരത്വ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീൻ തന്റെ രണ്ടാം ഭാര്യ എൽസ ഐൻസ്റ്റീനും സയണിസ്റ്റ് നേതാക്കളും, ഇസ്രായേലിന്റെ ഭാവി പ്രസിഡന്റ് ചൈം വെയ്‌സ്‌മാൻ, ചൈം വെയ്സ്മാന്റെ ഭാര്യ വെരാ വെയ്‌സ്‌മാൻ, മെനാഹെം ഉസിഷ്‌കിൻ, ബെൻ-സിയോൺ മോസിൻസൺ എന്നിവരോടൊപ്പം 1921 ൽ ന്യൂ യോർക്ക് നഗരത്തിൽ.
ആൽബർട്ട് ഐൻസ്റ്റൈൻ 
1947 ലെ ആൽബർട്ട് ഐൻസ്റ്റീൻ.
ആൽബർട്ട് ഐൻസ്റ്റൈൻ 
1933 ജനുവരിയിൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആൽബർട്ട് ഐൻ‌സ്റ്റീൻ മില്ലികനും ജോർജ്ജ് ലെമൈറ്ററിനോടും ഒപ്പം.
ആൽബർട്ട് ഐൻസ്റ്റൈൻ 
ഐൻസ്റ്റീൻ 1920-ൽ ബെർലിൻ സർവകലാശാലയിലെ തന്റെ ഓഫീസിൽ ഇരിക്കുന്ന ചിത്രം.
ആൽബർട്ട് ഐൻസ്റ്റൈൻ 
ഐൻസ്റ്റീൻ തന്റെ അമേരിക്കൻ സന്ദർശനവേളയിൽ.
ആൽബർട്ട് ഐൻസ്റ്റൈൻ 
’ഐൻസ്റ്റീൻ ക്വാണ്ടം സിദ്ധാന്തത്തെ ആക്രമിക്കുന്നു’ എന്നുളള 1935 ൽ മെയ് 4 ലെ ഒരു പത്രത്തിൽ നിന്നുമുള്ള തലക്കെട്ട്.
ആൽബർട്ട് ഐൻസ്റ്റൈൻ 
1925 ൽ ഐൻസ്റ്റീനും, നീൽസ് ബോറും ഒരുമിച്ച്.
ആൽബർട്ട് ഐൻസ്റ്റൈൻ 
1927-ൽ ബ്രസ്സൽസിൽ നടന്ന സോൾവേ കോൺഫറൻസ്, ലോകത്തിലെ ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരുടെ സംഗമമയിരുന്നു. ഐൻസ്റ്റീൻ ഇവിടുത്തെ കേന്ദ്രത്തിലാണ് ഉണ്ടായിരുന്നത്.
ആൽബർട്ട് ഐൻസ്റ്റൈൻ 
1935-ൽ പ്രിൻസ്റ്റണിൽ എടുത്ത ആൽബർട്ട് ഐൻസ്റ്റീന്റെ ഛായാചിത്രം.
ആൽബർട്ട് ഐൻസ്റ്റൈൻ 
മ്യൂണിക്കിലെ ഡ്യൂഷെസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആൽബർട്ട് ഐൻസ്റ്റീന്റെ മാർബിൾ തീർത്ത പ്രതിമ (വിഗ്രഹം, ശിൽപ്പം).
ആൽബർട്ട് ഐൻസ്റ്റൈൻ 
എഡിംഗ്ടൺ പകർത്തിയ ഒരു സൂര്യഗ്രഹണത്തിന്റെ ചിത്രം.
ആൽബർട്ട് ഐൻസ്റ്റൈൻ 
1920-ൽ ഓസ്ലോയിലെ ഒരു യാത്രയിൽ (പിക്നിക്) ഐൻസ്റ്റീൻ (ഇടത്തുനിന്ന് രണ്ടാമത്തേത്). ഇടതുവശത്ത് ഹെൻറിച്ച് ഗോൾഡ്സ്മിഡ്, മധ്യഭാഗത്ത് ഒലെ കോൾബ്ജോൺസെൻ, ഇൽസ് ഐൻസ്റ്റീന്റെ പുറകിൽ ജോർഗൻ വോഗ്ട്ട് എന്നിവർ ഇരിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീൻ 1921-ൽ തനിക്ക് 42 വയസ്സ് പ്രായമുള്ളപ്പോൾ വിയന്നയിൽ ഒരു പ്രഭാഷണത്തിനിടെ പകർത്തിയ ഒരു ചിത്രം.
ആൽബർട്ട് ഐൻസ്റ്റൈൻ 
2022 ൽ നിർമ്മിച്ച ആൽബർട്ട് ഐൻസ്റ്റീൻ വിശ്രമിക്കുന്ന പ്രതിമ ഇം റോസെൻഗാർട്ടൻ ഇൻ ബേണിൽ.
ആൽബർട്ട് ഐൻസ്റ്റൈൻ 
ലൂക്കായിലെ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രതിമ.
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീൻ കലാപരമായ വേദിയിൽ
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീൻ ഭൗതിക ശാസ്ത്രം / ഗണിതശാസ്ത്രം പഠിപ്പിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീന്റെ മുഖം (ശിരസ്സ്) പ്രതിമ.
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീന്റെ പ്രതിമ
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീൻ ജവഹർലാൽ നെഹ്റുവിനോടൊപ്പം.
ആൽബർട്ട് ഐൻസ്റ്റൈൻ 
ആൽബർട്ട് ഐൻസ്റ്റീൻ രവീന്ദ്രനാഥ് ടാഗോറിനോടൊപ്പം.

അവലംബം

കൂടുതൽ വായനയ്ക്ക്

  • Brian, Denis (1996). Einstein: A Life. New York: John Wiley.
  • Clark, Ronald (1971). Einstein: The Life and Times. New York: Avon Books.
  • Fölsing, Albrecht (1997): Albert Einstein: A Biography. New York: Penguin Viking. (Translated and abridged from the German by Ewald Osers.) ISBN 978-0670855452
  • Highfield, Roger; Carter, Paul (1993). The Private Lives of Albert Einstein. London: Faber and Faber. ISBN 978-0-571-16744-9.
  • Hoffmann, Banesh, with the collaboration of Helen Dukas (1972): Albert Einstein: Creator and Rebel. London: Hart-Davis, MacGibbon Ltd. ISBN 978-0670111817
  • Isaacson, Walter (2007): Einstein: His Life and Universe. Simon & Schuster Paperbacks, New York. ISBN 978-0-7432-6473-0
  • Moring, Gary (2004): The complete idiot's guide to understanding Einstein ( 1st ed. 2000). Indianapolis IN: Alpha books (Macmillan USA). ISBN 0-02-863180-3
  • Pais, Abraham (1982): Subtle is the Lord: The science and the life of Albert Einstein. Oxford University Press. ISBN 978-0198539070. The definitive biography to date.
  • Pais, Abraham (1994): Einstein Lived Here. Oxford University Press. ISBN 0-192-80672-6
  • Parker, Barry (2000): Einstein's Brainchild: Relativity Made Relatively Easy!. Prometheus Books. Illustrated by Lori Scoffield-Beer. A review of Einstein's career and accomplishments, written for the lay public. ISBN 978-1591025221
  • Schweber, Sylvan S. (2008): Einstein and Oppenheimer: The Meaning of Genius. Harvard University Press. ISBN 978-0-674-02828-9.
  • Oppenheimer, J.R. (1971): "On Albert Einstein," p. 8–12 in Science and synthesis: an international colloquium organized by Unesco on the tenth anniversary of the death of Albert Einstein and Teilhard de Chardin, Springer-Verlag, 1971, 208 pp. (Lecture delivered at the UNESCO House in Paris on 13 December 1965.) Also published in The New York Review of Books, 17 March 1966, On Albert Einstein by Robert Oppenheimer

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ആൽബർട്ട് ഐൻസ്റ്റൈൻ ബാല്യംആൽബർട്ട് ഐൻസ്റ്റൈൻ കൗമാരംആൽബർട്ട് ഐൻസ്റ്റൈൻ യൗവനംആൽബർട്ട് ഐൻസ്റ്റൈൻ പരീക്ഷണങ്ങൾആൽബർട്ട് ഐൻസ്റ്റൈൻ അമേരിക്കയിലേക്ക്ആൽബർട്ട് ഐൻസ്റ്റൈൻ ജീവിതരേഖആൽബർട്ട് ഐൻസ്റ്റൈൻ അവലംബംആൽബർട്ട് ഐൻസ്റ്റൈൻ കൂടുതൽ വായനയ്ക്ക്ആൽബർട്ട് ഐൻസ്റ്റൈൻ പുറത്തേയ്ക്കുള്ള കണ്ണികൾആൽബർട്ട് ഐൻസ്റ്റൈൻDe-Albert Einstein.ogaQuantum mechanicsഭൗതികശാസ്ത്രംവിക്കിപീഡിയ:IPA for Germanസാമാന്യ ആപേക്ഷികതാ സിദ്ധാന്തം

🔥 Trending searches on Wiki മലയാളം:

സിവിൽ നിയമലംഘനംവള്ളത്തോൾ പുരസ്കാരം‌അതിരപ്പിള്ളി വെള്ളച്ചാട്ടംചൂരഹിന്ദിഗുരുവായൂർമില്ലറ്റ്അഞ്ചകള്ളകോക്കാൻകണിക്കൊന്നഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾമഹിമ നമ്പ്യാർതൊണ്ടിമുതലും ദൃക്സാക്ഷിയുംപഴശ്ശി സമരങ്ങൾമെറ്റ്ഫോർമിൻതിരുവനന്തപുരംഇല്യൂമിനേറ്റിപാർവ്വതിപൂച്ചധനുഷ്കോടികളരിപ്പയറ്റ്വിചാരധാരആടുജീവിതം (ചലച്ചിത്രം)കവിതചിക്കൻപോക്സ്മല്ലികാർജുൻ ഖർഗെഗുജറാത്ത് കലാപം (2002)ധ്രുവ് റാഠിഹരിതഗൃഹപ്രഭാവംമിഖായേൽ മാലാഖകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകാലാവസ്ഥകേരളത്തിലെ വെള്ളപ്പൊക്കം (2018)ബൈബിൾകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഗണപതിചെസ്സ് നിയമങ്ങൾനിയമസഭശംഖുപുഷ്പംഇലിപ്പഡിജിറ്റൽ മാർക്കറ്റിംഗ്കൂടൽമാണിക്യം ക്ഷേത്രംമൈസൂർ കൊട്ടാരംഏർവാടിആരാച്ചാർ (നോവൽ)രാഹുൽ ഗാന്ധിവൃക്കകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംഉർവ്വശി (നടി)നിവിൻ പോളിരണ്ടാം ലോകമഹായുദ്ധംഗിരീഷ് പുത്തഞ്ചേരിഉഭയവർഗപ്രണയികെ. കരുണാകരൻമാതംഗലീല ഗജരക്ഷണശാസ്ത്രംഇറാൻഗർഭാശയേതര ഗർഭംഗുരുവായൂരപ്പൻബാലചന്ദ്രൻ ചുള്ളിക്കാട്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകുവൈറ്റ്സാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംമരണംപാലിയം സമരംസ്വദേശി പ്രസ്ഥാനംമൗലിക കർത്തവ്യങ്ങൾമലിനീകരണംപൂയം (നക്ഷത്രം)വിവാഹംഉലുവമഞ്ഞപ്പിത്തംവക്കം അബ്ദുൽ ഖാദർ മൗലവിമലയാളംമലയാള മനോരമ ദിനപ്പത്രംസംസ്കൃതംസോണിയ ഗാന്ധികേരളംകൽക്കി (ചലച്ചിത്രം)വടകര നിയമസഭാമണ്ഡലംവാഗൺ ട്രാജഡി🡆 More