റെഡ്‌ ഇന്ത്യൻ ജനത

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രാചീന വംശജരെ പൊതുവായി പറയുന്ന പേരാണ് റെഡ് ഇന്ത്യക്കാർ.

യൂറോപ്യന്മാർ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം അന്വേഷിച്ച് എത്തിപ്പെട്ട പുതിയ ദേശം ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും അങ്ങനെ അവിടെ കാണപ്പെട്ട ജനതയെ ഇന്ത്യക്കാർ എന്ന് വിളിക്കുകയും ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ത്യൻ എന്ന വാക്കിനെക്കുറിച്ച് മറ്റൊരു സിദ്ധാന്തവും നിലനിൽക്കുന്നു. കരീബിയൻ ദ്വീപസമൂഹങ്ങളിലെ ദ്വീപിലെത്തിയ കൊളംബസ് അവിടുത്തെ നിവാസികളായി അരവാക്കുകളെ ഇന്ത്യൻസ് എന്നുദ്ദേശിച്ചത് സ്പാനീഷ് ഭാക്ഷയിലെ "en Dios" ("of God") or "in Dio" ("in God") എന്നുദ്ദേശിച്ചാണെന്നാണ്. ഇതിനു വ്യക്തമായി തെളിവുകളൊന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലുള്ള ജനങ്ങളുമായുള്ള അർത്ഥവ്യത്യാസം വ്യക്തമാക്കാൻ ഇവരെ റെഡ്‌ ഇന്ത്യക്കാർ എന്ന് വിളിക്കുമെങ്കിലും അമേരിക്കയിൽ പൊതുവെ ഇന്ത്യൻ, നേറ്റീവ് ഇന്ത്യൻ, അമേരിക്കൻ ഇന്ത്യൻ എന്നീ പദങ്ങൾ ഇവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

അമേരിക്കകളിലെ തദ്ദേശീയ ജനത (നേറ്റീവ് ഇന്ത്യൻസ്)
റെഡ്‌ ഇന്ത്യൻ ജനത
Quechua women in Peru
Total population
70 million+
Regions with significant populations
Mexico25.7 million
Peru14.1 million
Bolivia9.8 million
Guatemala7.5 million
United States5.2 million
Ecuador4.5 million
Canada2.13 million
Chile2.1 million
Colombia1.9 million
Argentina955,000
Brazil997,000
Venezuela524,000
Honduras520,000
Panama460,000
Nicaragua444,000
Uruguay160,000
Costa Rica118,000
Paraguay116,000
El Salvador70,000
Guyana80,000
Greenland51,000
Belize40,000 (Maya)
France (French Guiana)19,000
Suriname20,300
Cuba4,000
Dominica2,000
Saint Vincent and the Grenadines2,000
Trinidad and Tobago1,500
Languages
Indigenous languages of the Americas, Spanish, Portuguese, English, Dutch, Danish, French
Religion
  • Inuit religion
  • Native American religion
  • Mesoamerican religion
  • Christianity

ഏഷ്യയുടെ ഭാഗങ്ങളിൽ നിന്നും 20,000 വർഷങ്ങൾക്കു മുൻപ് സൈബീരിയ വഴി അമേരിക്കൻ വൻകരയുടെ പടിഞ്ഞാറു വശത്തുള്ള അലാസ്കയിൽ കുടിയേറി പാർപ്പുറപ്പിച്ചവരായിരുന്നു ഇവരുടെ ആദ്യ തലമുറ. ഇരു ഭൂഖണ്ഡങ്ങളിലുമായി വ്യാപിച്ച ഇവരുടെ അംഗസംഖ്യ യൂറോപ്യന്മാർ അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയ്ക്ക് കുടിയേറ്റം ആരംഭിക്കുന്ന കാലത്ത് ഇന്നത്തെ ഐക്യനാടുകളിൽ മാത്രം 2 കോടിയോളമായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന തദ്ദേശീയരെ വംശഹത്യനടത്തി ഇല്ലാതാക്കിയതായാണ് കണക്കാക്കപ്പെടുന്നത്. അക്കാലത്ത് സ്പെയിൻ, ബ്രിട്ടൻ, ജർമ്മനി പോലെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ദാരിദ്ര്യവും വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘട്ടനങ്ങൾ വർദ്ധിച്ചു വന്നതിൻറെ ഫലമായി പുതിയ നാടുകൾ തേടിപ്പോകുവാൻ യൂറോപ്പിലുള്ളവർ നിർബന്ധിതരായി. അമേരിക്കൻ വൻകരകളിലെത്തിയ യൂറോപ്യൻ കുടിയേറ്റക്കാരെ തദ്ദേശീയർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെങ്കിലും താമസിയാതെ അതിഥികൾ ആതിഥേയരാകുന്ന കാഴ്ചയാണ് ലോകം കണ്ടത്. 15 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ 80 ശതമാനത്തിലധികം അമേരിക്കൻ ഇന്ത്യാക്കാർ യൂറോപ്പിൽ നിന്നെത്തിയ കുടിയേറ്റക്കാരാൽ ആസൂത്രിതമായി വംശഹത്യ ചെയ്യപ്പെടുകയായിരുന്നു. രണ്ടായിരത്തിലധികം ഭാഷകളും ഉപഭാഷകളും ഇവരുടെയിടയിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ അക്കാലത്ത് 800 ൽ അധികം ഗോത്രങ്ങളും ഉപഗോത്രങ്ങളും ഇവരുടെയിടയിലുണ്ടായിരുന്നു. ഇവരുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും കൈയ്യടക്കാനായും, മറ്റുമാണ് ഇവരെ കൊന്നൊടുക്കിയത്. തദ്ദേശീയർക്ക് പരിചയമില്ലാതിരുന്ന യൂറോപ്പിലെ രോഗങ്ങളെ പകർന്നു നൽകിയതും മറ്റും ഇവരുടെ നശീകരണത്തിന് ആക്കം കൂട്ടി. പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യ അനുഷ്ടിച്ചിരുന്ന ഈ ജനതയ്ക്ക് ഇത്തരം രോഗങ്ങൾ അജ്ഞാതവും അവയെ ചെറുക്കാനുള്ള പ്രതിരോധശേഷി തീർത്തും ഇല്ലായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യത്തിനു ശേഷവും ഇക്കൂട്ടരെ വസൂരിയുടെയും മറ്റു പകർച്ച വ്യാധികളുടെയും അണുക്കളുള്ള പുതപ്പുകളും മറ്റും വിതരണം ചെയ്ത് കൊന്നൊടുക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. അമേരിക്കൻ ഇന്ത്യക്കാരുമായുണ്ടാക്കിയ ഉടമ്പടികൾ യൂറോപ്പിൽ നിന്നെത്തിയവർ ലംഘിക്കുക പതിവായിരുന്നു. 1763 ൽ ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തിനും പോണ്ടിയാക്കിന്റെ നേതൃത്വതത്തിലുള്ള ചെറുത്തു നിൽപ്പിനും ശേഷം, സ്കോട്ട്-ഐറിഷ് കുടിയേറ്റക്കാരുടെ അക്രമിസംഘമായ പാക്സ്റ്റൺ ബോയ്സ് പെൻസിൽവാനിയിയലും സമീപ ദേശങ്ങളിലും അഴിഞ്ഞാടുകയും  അമേരിക്കൻ ഇന്ത്യാക്കാരെ കൂട്ടക്കശാപ്പ് നടത്തുകയും ചെയ്തിരുന്നു.  

ആധുനിക കാലഘട്ടത്തിൽ ഒക്ലഹോമ, കാലിഫോർണിയ, ന്യൂ മെക്സിക്കോ, അരിസോണ എന്നീ സംസ്ഥാനങ്ങളിലായുള്ള ഏകദേശം ഇരുന്നൂറോളം സംവരണ പ്രദേശങ്ങളിൽ മാത്രമായി കഴിയുന്ന ഇവരുടെ അംഗസംഖ്യ 30-ലക്ഷത്തിൽ താഴെയാണെന്നും കണക്കാക്കപ്പെടുന്നു. മുൻകാല്ത്ത് ഇവർക്ക് അമേരിക്കൻ പൌരത്വം അനുവദിച്ചിരുന്നില്ല എങ്കിലും 1924 മുതൽ ഉപാധികളോടെ പൌരത്വം അനുവദിച്ചു തുടങ്ങിയിരുന്നു.

ഇതും കാണുക

അവലംബങ്ങൾ

Tags:

അമേരിക്കൻ ഐക്യനാടുകൾഇന്ത്യയൂറോപ്പ്‌വടക്കേ അമേരിക്ക

🔥 Trending searches on Wiki മലയാളം:

ശംഖുപുഷ്പംശശി തരൂർമലയാളത്തിലെ ആത്മകഥകളുടെ പട്ടികവൈലോപ്പിള്ളി ശ്രീധരമേനോൻരാമക്കൽമേട്ഒരു സങ്കീർത്തനം പോലെകൊടുങ്ങല്ലൂർകെ. മുരളീധരൻമില്ലറ്റ്ഫ്രാൻസിസ് സേവ്യർഅമോക്സിലിൻലക്ഷ്മി നായർഅഹാന കൃഷ്ണഇടപ്പള്ളി രാഘവൻ പിള്ളഅല്ലാഹുഉപന്യാസംപണ്ഡിറ്റ് കെ.പി. കറുപ്പൻഈദുൽ ഫിത്ർവിശുദ്ധ ഗീവർഗീസ്മനോരമ ന്യൂസ്കാളി-ദാരിക യുദ്ധംസ്മിനു സിജോമഹാത്മാ ഗാന്ധിയേശുആദി ശങ്കരൻസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യലോകഭൗമദിനംസിറോ-മലബാർ സഭകശകശജന്മദിനം (കഥ)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഅരവിന്ദ് കെജ്രിവാൾമലയാളം അക്ഷരമാലഈഴവർഎസ്.കെ. പൊറ്റെക്കാട്ട്തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇസ്രയേൽനയൻതാരസുഗതകുമാരിഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ഏഷ്യാനെറ്റ് ന്യൂസ്‌ആരോഗ്യംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകേരള സംസ്ഥാന ഭാഗ്യക്കുറിചക്കകൊച്ചി വാട്ടർ മെട്രോആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅബൂബക്കർ സിദ്ദീഖ്‌സുൽത്താൻ ബത്തേരിനായർ സർവീസ്‌ സൊസൈറ്റിപേവിഷബാധടി.എം. തോമസ് ഐസക്ക്മഹേന്ദ്ര സിങ് ധോണിഗംഗാനദിബാല്യകാലസഖിഇറാൻഒന്നാം കേരളനിയമസഭഇന്ത്യൻ ഭരണഘടനയുടെ ആമുഖംകൗ ഗേൾ പൊസിഷൻമദർ തെരേസകൂടൽമാണിക്യം ക്ഷേത്രംശാസ്ത്രംമുടിയേറ്റ്മുള്ളൻ പന്നിഊട്ടിമുണ്ടിനീര്നീത പിള്ളകർണ്ണൻബൈബിൾരാജ്യങ്ങളുടെ പട്ടികമദ്യംതാജ് മഹൽബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽപാർക്കിൻസൺസ് രോഗംരക്തംഉർവ്വശി (നടി)സഞ്ജു സാംസൺ🡆 More