വജൈനൽ ഡിസ്ചാർജ്

യോനിയിലെ ദ്രാവകങ്ങൾ, കോശങ്ങൾ, ബാക്ടീരിയകൾ എന്നിവയുടെ ഒരു മിശ്രിതമാണ് യോനി ഡിസ്ചാർജ്അഥവാ വജൈനൽ ഡിസ്ചാർജ്: .

യോനിയെ വഴുവഴുപ്പുള്ളതാക്കുക എന്നതാണ് ഇതിൻ്റ കർത്തവ്യം. ഈ മിശ്രിതംയോനിയിലെയും സെർവിക്സിലെയും കോശങ്ങളിൽ നിരന്തരം ഉത്പാദിപ്പിക്കപ്പെടുന്നു. യോനി തുറക്കപെടുമ്പോളാണ് ഇവ ശരീരത്തിൽ നിന്ന് പുറത്തുകടക്കുന്നത്. ആർത്തവചക്രം മുഴുവനിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും, പ്രത്യുൽപാദന വികസനത്തിന്റെ ഘട്ടങ്ങളിലെല്ലാം ഡിസ്ചാർജിന്റെ ഘടന, അളവ്, നിലവാരം എന്നിവ പലപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ ഗതിയിൽ യോനിയിൽ നിന്നുള്ള ഈ ഡിസ്ചാർജ് നേർത്തതും കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ ജലാംശമുള്ള വെള്ള നിറത്തിലുള്ള ആയിരിക്കും. യോനിയിൽ നിന്നുള്ള ഈ ഡിസ്ചാർജിന്റെ അളവിൽ പലപ്പോഴും ഏറ്റകുറച്ചിൽ ഉണ്ടകാമെങ്കിലും ശക്തമായ ദുർഗന്ധം ഉണ്ടാകാറില്ല. ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് ചൊറിച്ചിലോ വേദനയോ ഉണ്ടാകാറില്ല.. ഇങ്ങനെയുള്ള ഈ ഡിസ്ചാർജ് ശരീത്തിന്റെ ഒരു സാധാരണ പ്രവർത്തനം മാത്രമാണ്. എന്നാൽ ഡിസ്ചാർജിലെ ചില മാറ്റങ്ങൾ അണുബാധ മൂലം ആയിരിക്കാം. യോനിയിൽ നിന്നുള്ള യീസ്റ്റ് അണുബാധകൾ, ബാക്ടീരിയൽ വാഗിനോസിസ്, ലൈംഗികമായി പകരുന്ന അണുബാധകൾ എന്നിവ യോനിയിൽ നിന്നുള്ള ഡിസ്ചാർജിൽ മാറ്റങ്ങൾക്ക് കാരണമാകുന്നു . അസാധാരണമായ യോനി ഡിസ്ചാർജിന്റെ സ്വഭാവസവിശേഷതകൾ അതിന്റെ കാരണത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. എന്നാൽ അണുബാധയുടെ പൊതുവായ ലക്ഷണങ്ങളായി കണക്കാക്കുന്നത് ഡിസ്ചാർജിന്റെ നിറവ്യത്യാസം, ദുർഗന്ധം, ചൊറിച്ചിൽ, നീറ്റൽ, പെൽവിക്കിന് ഉണ്ടാകുന്ന വേദന അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന്റെ സമയത്ത് വരുന്ന കഠിനമായ വേദന തുടങ്ങിയവയാണ് .

സാധാരണ ഡിസ്ചാർജ്

വജൈനൽ ഡിസ്ചാർജ് 
അണ്ഡോത്പാദനത്തിന് ചുറ്റുമുള്ള സ്ട്രെച്ചി ഡിസ്ചാർജ്.
വജൈനൽ ഡിസ്ചാർജ് 
ആർത്തവത്തിന് ചുറ്റും കട്ടിയുള്ള ഡിസ്ചാർജ്.

സെർവിക്കൽ മ്യൂക്കസ്, യോനിയിലെ സെർവിക്കൽ കോശങ്ങൾ, ബാക്ടീരിയകൾ എന്നിവ ചേർന്നതാണ് സാധാരണയായിട്ടുള്ള യോനി ഡിസ്ചാർജ്.

യോനിയിൽ നിന്നുള്ള ഡിസ്ചാർജിലെ ഭൂരിഭാഗവും ദ്രാവകവും സെർവിക്സിലെ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന മ്യൂക്കസുമാണ് . ബാക്കിയുള്ളവ യോനിയിലെ ഭിത്തികളിൽ നിന്നുള്ള ട്രാൻസുഡേറ്റും ഗ്രന്ഥികളിൽ നിന്നുള്ളതും സ്കീനിന്റെയും ബാർത്തോളിന്റെയും സ്രവങ്ങളുംമാണ്. യോനിയിലെ ഭിത്തിയിൽ നിന്നും സെർവിക്സിൽ നിന്നും പുറംതള്ളപ്പെട്ട എപ്പിത്തീലിയൽ സെല്ലുകളും യോനിയിൽ വസിക്കുന്ന ചില ബാക്ടീരിയകളുമാണ് കൊഴുപ്പുള്ളതായ ഘടകങ്ങൾ. യോനിയിൽ വസിക്കുന്ന ഈ ബാക്ടീരിയകൾ സാധാരണയായി രോഗത്തിന് കാരണമാകാറില്ല. വാസ്തവത്തിൽ, മറ്റ് ബാക്ടീരിയകളുടെ വളർച്ചയെ തടയുന്ന ലാക്റ്റിക് ആസിഡ്, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ പദാർത്ഥങ്ങൾ ഉൽപ്പാദിപ്പിച്ച് മറ്റ് പകർച്ചവ്യാധികളും ആക്രമണകാരികളുമായ ബാക്ടീരിയകളിൽ നിന്ന് യോനിയെ സംരക്ഷിക്കാൻ ഇവക്ക് കഴിയും. ലാക്ടോബാസിലിയാണ് സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയകൾ . ശരാശരി, ഒരു മില്ലിലിറ്റർ യോനി ഡിസ്ചാർജിൽ ഏകദേശം 10 8 മുതൽ 10 9 വരെ ബാക്ടീരിയകൾ ഉണ്ട്.

സാധാരണ യോനിയിൽ നിന്നുള്ള ഡിസ്ചാർജ് വ്യക്തമായതും വെള്ള നിറത്തിലുള്ളതുമാണ്. ഭൂരിഭാഗം സ്രവങ്ങളും യോനിയുടെ ഉൾ ഭാഗത്താണ് കാണപ്പെടുന്നത്. ഗുരുത്വാകർഷണബലത്താൽ ഇവ ശരീരത്തിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുന്നു. ഒരു സാധാരണ പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീ പ്രതിദിനം 1.5 ഗ്രാം (ഏകദേശം അര മുതൽ ഒരു ടീസ്പൂൺ വരെ) യോനിയിൽ നിന്ന് ഡിസ്ചാർജ് പുറപ്പെടുവിക്കുന്നു.

ലൈംഗിക ഉത്തേജനത്താലും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും, യോനിക്ക് ചുറ്റുമുള്ള രക്തക്കുഴലുകളുടെ ഞെരുക്കം മൂലം യോനിയിലെ ദ്രാവകത്തിന്റെ അളവ് വർദ്ധിക്കുന്നു . രക്തക്കുഴലുകളുടെ ഈ ഞെരുക്കം യോനിയിലെ ഭിത്തികളിൽ നിന്നുള്ള ട്രാൻസുഡേറ്റിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ട്രാൻസുഡേറ്റിന് ഒരു ന്യൂട്രൽ pH ഉണ്ട്, അതിനാൽ അതിന്റെ ഉൽപാദനത്തിലെ വർദ്ധനവ് താൽക്കാലികമായി യോനിയിലെ pH നെ കൂടുതൽ നിഷ്പക്ഷതയിലേക്ക് മാറ്റും. ബീജത്തിന് അടിസ്ഥാന pH ഉണ്ട്. ആയതിനാൽ തന്നെ 8 മണിക്കൂർ വരെ യോനിയിലെ അസിഡിറ്റി നിർവീര്യമാക്കാൻ ഇതിന് കഴിയും.

ഒരു വ്യക്തി ലൈംഗികവും പ്രത്യുൽപാദനപരവുമായ വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ യോനി ഡിസ്ചാർജിന്റെ ഘടനയും അളവും മാറുന്നു.

നവജാതശിശു

നവജാതശിശുക്കളിൽ, ജനനത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ യോനിയിൽ നിന്ന് ഡിസ്ചാർജ് ഉണ്ടാകാറുണ്ട്. ഗർഭാശയത്തിലായിരിക്കുമ്പോൾ ഈസ്ട്രജൻ സമ്പർക്കം പുലർത്തുന്നതാണ് ഇതിന് കാരണം. നവജാതശിശുവിന്റ യോനിയിൽ നിന്നുള്ള ഡിസ്ചാർജ് വെളുത്തതോ തെളിഞ്ഞതോ ആകാം, അല്ലെങ്കിൽ എൻഡോമെട്രിയത്തിന്റെ സാധാരണ ക്ഷണികമായ ഷെഡ്ഡിംഗിൽ നിന്ന് രക്തരൂക്ഷിതമോ ആകാം.

പീഡിയാട്രിക്

പ്രായപൂർത്തിയാകുന്നതിനുമുമ്പ് പെൺകുട്ടികളുടെ യോനി കനംകുറഞ്ഞതും വ്യത്യസ്തമായ ബാക്ടീരിയകൾ ഉള്ളതുമായിരിക്കും. പ്രായപൂർത്തിയാകുന്നതിനു മുമ്പുള്ള പെൺകുട്ടികളിൽ യോനിയിൽ നിന്നുള്ള ഡിസ്ചാർജ് വളരെ കുറവായിരിക്കും, കൂടാതെ ന്യൂട്രൽ മുതൽ ആൽക്കലൈൻ വരെ pH 6 മുതൽ 8 വരെ വരെയാകും.  പ്രായപൂർത്തിയാകുന്നതിനു മുമ്പുള്ള പെൺകുട്ടികളിലെ യോനിയിൽ സ്റ്റാഫൈലോകോക്കസ് സ്പീഷീസുകളിലെ ബാക്ടീരിയകളായിരിക്കും കൂടുതലായി കാണപ്പെടുന്നത്.

ഋതുവാകല്

പ്രായപൂർത്തിയാകുമ്പോൾ, അണ്ഡാശയത്തിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ആർത്തവം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആർത്തവത്തിന് 12 മാസം മുമ്പ് വരെ, സാധാരണയായി സ്തനമുകുളങ്ങളുടെ വളർച്ചയുടെ അതേ സമയത്താണ് യോനിയിൽ നിന്നുള്ള ഡിസ്ചാർജിന്റെ അളവിലും ഘടനയിലും മാറ്റം വരുന്നു. ഈസ്ട്രജൻ യോനിയിലെ ടിഷ്യൂകളെ പാകപ്പെടുത്തുകയും യോനിയിലെ എപ്പിത്തീലിയൽ കോശങ്ങളാൽ ഗ്ലൈക്കോജന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. യോനിലെ ഈ ഉയർന്ന അളവിലുള്ള ഗ്ലൈക്കോജൻ മറ്റ് ബാക്ടീരിയകളെ അപേക്ഷിച്ച് ലാക്ടോബാസിലിയുടെ വളർച്ചയെ സഹായിക്കുന്നു. ലാക്ടോബാസിലി ഗ്ലൈക്കോജൻ ഭക്ഷണ സ്രോതസ്സായി ഉപയോഗിക്കുമ്പോൾ, ഇവ അതിനെ ലാക്റ്റിക് ആസിഡാക്കി മാറ്റുന്നു. അതിനാൽ, യോനിയിലെ ലാക്ടോബാസിലിയുടെ ആധിപത്യം കൂടുതൽ അസിഡിറ്റി അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, പ്രായപൂർത്തിയായതിന് ശേഷമുള്ള യോനിയിലെയും യോനിയിലെ ഡിസ്ചാർജിന്റെയും പിഎച്ച് 3.5 നും 4.7 നും ഇടയിലായിരിക്കും.

ആർത്തവ ചക്രം

യോനിയിൽ നിന്നുള്ള ഡിസ്ചാർജിന്റെ അളവും സ്ഥിരതയും ആർത്തവ ചക്രത്തിനനുസരിച്ച് മാറുന്നു. ആർത്തവത്തിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ, യോനിയിൽ നിന്നുള്ള ഡിസ്ചാർജ് വളരെ കുറവായിരിക്കും. മാത്രമല്ല അതിന്റെ സ്ഥിരത കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായിരിക്കും. അണ്ഡോത്പാദന യത്തോടടുക്കുമ്പോൾമ


സമീപ, വർദ്ധിച്ചുവരുന്ന ഈസ്ട്രജന്റെ അളവ് യോനിയിൽ നിന്നുള്ള ഡിസ്ചാർജിന്റെ വർദ്ധനവിന് കാരണമാകുന്നു. അണ്ഡോത്പാദന സമയത്ത് ഉൽപ്പാദിപ്പിക്കുന്ന ഡിസ്ചാർജിന്റെ അളവ്, ആർത്തവത്തെ തുടർന്ന് നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന അളവിനേക്കാൾ 30 മടങ്ങ് കൂടുതലാണ്. ഡിിന്്ചാർജ്ംമയത്ത് നിറത്തിലും സ്ഥിരതയില്റം സംഭവിക്കുന്നുതമാകും. അണ്ഡോത്പാദനത്തിനുശേഷം ശരീരത്തിലെ പ്രൊജസ്ട്രോണുകളുടെ അളവ് വർദ്ധിക്കു.്നു, ഇത് യോനിയിൽ നിന്നുള്ള ഡിസ്ചാർജിന്റെ അളവ് കുറയുന്നു. ഡിസ്ചാർജിന്റെ സ്ഥിരത വീണ്ടും കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നിറമായി മാറുന്നു. അണ്ഡോത്പാദനത്തിന്റെ അവസാനം മുതൽ ആർത്തവത്തിന്റെ അവസാനം വരെ ഡിസ്ചാർജ് കുറയുന്നത് തുടരുന്നു, തുട.ന്ന് ആർത്തവത്തിന് ശേഷം അത് വീണ്ടും ഉയരാൻ തുടങ്ങുന്നു.

ഗർഭധാരണം

ഗർഭാവസ്ഥയിൽ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വർദ്ധിക്കുന്നതിന്റെ ഫലമായി യോനിയിൽ നിന്നുള്ള ഡിസ്ചാർജിന്റെ അളവ് വർദ്ധിക്കുന്നു. ഡിസ്ചാർജ് സാധാരണയായി വെളുത്തതോ ചെറുതായി ചാരനിറമോ ഉള്ളതായി കാണപ്പെടുന്നു. കൂടാതെ ഇതിന് ഒരു ദുർഗന്ധവും ഉണ്ടാകാം. ലാക്റ്റിക് ആസിഡിന്റെ ഉൽപാദനം വർദ്ധിക്കുന്നതിനാൽ ഗർഭാവസ്ഥയിലെ യോനി ഡിസ്ചാർജിന്റെ പിഎച്ച് സാധാരണയേക്കാൾ കൂടുതൽ അസിഡിറ്റി ഉള്ളതായിരിക്കും. ഈ അസിഡിക് അന്തരീക്ഷം പല അണുബാധകളിൽ നിന്നും സംരക്ഷണം നൽകാൻ സഹായിക്കുന്നു, എന്നിരുന്നാലും ഇത് സ്ത്രീകൾക്ക് യോനിയിൽ യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുന്നു.

പ്രസവാനന്തരം

ഗർഭാവസ്ഥയിൽ ഗർഭപാത്രത്തോടൊപ്പമുള്ള രക്തവും മ്യൂക്കസ് മെംബ്രണും അടങ്ങിയിരിക്കുന്നതിനാൽ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഡിസ്ചാർജ് ചുവപ്പും കനത്തതുമായിരിക്കും. ഈ ഡിസ്ചാർജ് സാധാരണയായി കുറയാൻ തുടങ്ങുകയും കൂടുതൽ ജലമയമാവുകയും പിങ്ക് കലർന്ന തവിട്ട് മുതൽ മഞ്ഞകലർന്ന വെള്ള വരെ നിറം മാറുകയും ചെയ്യും.

ആർത്തവവിരാമം

ആർത്തവവിരാമത്തോടൊപ്പം ഈസ്ട്രജന്റെ അളവ് കുറയുന്നതോടെ, യോനി പഴയ അവസ്ഥയിലേക്ക് മടങ്ങുന്നു. പ്രത്യേകമായി, യോനിയിൽ രക്തയോട്ടം കുറയുമ്പോൾ ടിഷ്യുകൾ നേർത്തതും ഇലാസ്റ്റിക് കുറയുന്നതും മാകുന്നു. ഉപരിതലത്തിലെ എപ്പിത്തീലിയൽ സെല്ലുകളിൽ കുറഞ്ഞ ഗ്ലൈക്കോജൻ അടങ്ങിയിട്ടുണ്ട്. ഗ്ലൈക്കോജന്റെ അളവ് കുറയുന്നതിനനുസരിച്ച്, യോനിയിലെ ബാക്ടീരിയകൾ ലാക്ടോബാസിലി അടങ്ങിയതിലേക്ക് മാറുന്നു. തുടർന്ന് pH 6.0-7.5 പരിധിയിലേക്ക് വർദ്ധിക്കുന്നു.  ആർത്തവവിരാമത്തിൽ യോനിയിൽ നിന്നുള്ള ഡിസ്ചാർജിന്റെ മൊത്തത്തിലുള്ള അളവ് കുറയുന്നു. ഇത് സാധാരണമാണെങ്കിലും ഈ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് യോനിയിൽ വരൾച്ചയും വേദനയും ഉണ്ടാക്കുന്നു. ഈ പ്രശ്നങ്ങൾ മോയ്സ്ചറൈസറുകൾ/ലൂബ്രിക്കന്റുകൾ അല്ലെങ്കിൽ യോനി ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്.

യോനിയിലെ യീസ്റ്റ് അണുബാധ

യോനിയിൽ യീസ്റ്റ് അണുബാധ അല്ലെങ്കിൽ കാൻഡിഡിയസിസ് ഉണ്ടാകുന്നത് യോനിയിൽ കാൻഡിഡ ആൽബിക്കൻസ് അല്ലെങ്കിൽ യീസ്റ്റ് അമിതമായി വളരുന്നതിന്റെ ഫലമായാണ്. ഇത് താരതമ്യേന സാധാരണമായ ഒരു അണുബാധയാണ്. 75% സ്ത്രീകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ യീസ്റ്റ് അണുബാധ അനുഭവിച്ചിട്ടുള്ളവരായിരിക്കും. ആൻറിബയോട്ടിക് ഉപയോഗം, പ്രമേഹം, രോഗപ്രതിരോധ ശേഷി കുറവ്, ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നത്, ഗർഭാശയ ഉപകരണങ്ങളുടെ ഉപയോഗം, ഡയഫ്രം അല്ലെങ്കിൽ സ്പോഞ്ചുകൾ ഉൾപ്പെടെയുള്ള ചില ഗർഭനിരോധന ഉപകരണങ്ങളുടെ ഉപയോഗം എന്നിവ യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുന്നു . ഇത് ലൈംഗികമായി പകരുന്ന അണുബാധയല്ല.. യീസ്റ്റ് അണുബാധയുള്ളപ്പോൾ യോനിയിൽ നിന്നുള്ള ഡിസ്ചാർജ് എല്ലായ്പ്പോഴും ഉണ്ടാകില്ല. കാൻഡിഡ വൾവോവാഗിനിറ്റിസിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് യോനിയിലെ ചൊറിച്ചിൽ. സ്ത്രീകൾക്ക് നീറ്റൽ, മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ ലൈംഗിക വേളയിൽ വേദന എന്നിവയും അനുഭവപ്പെടാം. മുകളിൽ വിവരിച്ച ലക്ഷണങ്ങൾ മറ്റ് യോനി അണുബാധകളിൽ ഉണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ രോഗനിർണയം സ്ഥിരീകരിക്കുന്നതിന് സൂക്ഷ്മമായ പരിശോധന ആവശ്യമാണ്. ഇൻട്രാ വജൈനൽ അല്ലെങ്കിൽ ഓറൽ ആൻറി ഫംഗൽ മരുന്നുകൾ ഉപയോഗിച്ചാണ് ചികിത്സ.

അവലംബം

Tags:

വജൈനൽ ഡിസ്ചാർജ് സാധാരണ ഡിസ്ചാർജ്വജൈനൽ ഡിസ്ചാർജ് അവലംബംവജൈനൽ ഡിസ്ചാർജ്ഗർഭാശയമുഖംയോനിലൈംഗികബന്ധംലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ

🔥 Trending searches on Wiki മലയാളം:

മോഹിനിയാട്ടംകേരളത്തിലെ പക്ഷികളുടെ പട്ടികതൈറോയ്ഡ് ഗ്രന്ഥിരാഹുൽ മാങ്കൂട്ടത്തിൽഹരിതഗൃഹപ്രഭാവംസുഗന്ധി എന്ന ആണ്ടാൾ ദേവനായകികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമാതളനാരകംമോണ്ടിസോറി രീതിബെന്യാമിൻയശസ്വി ജയ്‌സ്വാൾഹിന്ദുമതംസുഭാഷിണി അലികൃഷ്ണൻകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംസിന്ധു നദിവക്കം അബ്ദുൽ ഖാദർ മൗലവിവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഎം.പി. അബ്ദുസമദ് സമദാനിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവിദ്യാഭ്യാസംഫഹദ് ഫാസിൽകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഅപൂർവരാഗംകുടജാദ്രിവിഭക്തിതപാൽ വോട്ട്ചിയചെറുകഥഗുകേഷ് ഡിഅധ്യാപനരീതികൾഒരു സങ്കീർത്തനം പോലെക്ഷയംമെനിഞ്ചൈറ്റിസ്ആടുജീവിതംപ്രേമം (ചലച്ചിത്രം)മഞ്ഞപ്പിത്തംരാഷ്ട്രീയ സ്വയംസേവക സംഘംകൂവളംക്ഷേത്രപ്രവേശന വിളംബരംപ്രധാന ദിനങ്ങൾലക്ഷ്മി നായർഇന്ത്യൻ പ്രധാനമന്ത്രിപ്രാചീനകവിത്രയംമംഗളാദേവി ക്ഷേത്രംനിവർത്തനപ്രക്ഷോഭംഇന്ത്യയുടെ ദേശീയപതാകസമാസംതൊണ്ടിമുതലും ദൃക്സാക്ഷിയുംമാതംഗലീലപഴഞ്ചൊല്ല്വി.എസ്. അച്യുതാനന്ദൻദിലീപ്വാഗമൺജന്മഭൂമി ദിനപ്പത്രംലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾവന്ദേ മാതരംഓവേറിയൻ സിസ്റ്റ്കടുവബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർകടൽത്തീരത്ത്ഹിന്ദിഭാരതപ്പുഴമൈസൂർ കൊട്ടാരംമുഗൾ സാമ്രാജ്യംപീയുഷ് ചാവ്‌ലകത്തോലിക്കാസഭഭൂഖണ്ഡംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമൻമോഹൻ സിങ്ബഷീർ സാഹിത്യ പുരസ്കാരംചിത്രശലഭംഎക്സിമനെപ്പോളിയൻ ബോണപ്പാർട്ട്യേശുഅയമോദകംകാളിഐസക് ന്യൂട്ടൺ🡆 More