ചിലന്തി

സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി.

ചിലന്തികൾ അറേനിയേ(Araneae) എന്ന നിരയിലും(Order) അരാക്ക്നിഡ(Arachnida) എന്ന ഗോത്രത്തിലും(Class) പെടുന്നു. തേൾ, മൈറ്റ്, ഹാർവസ്റ്റ് മാൻ തുടങ്ങിയ ജീവികളും ഇതേ ഗോത്രത്തിൽ തന്നെയാണ്‌ വരുന്നത്.

donkey
Temporal range: 319–0 Ma
PreꞒ
O
S
Late Carboniferous to Recent
ചിലന്തി
An Orb-weaver spider, Family: Araneidae
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Chelicerata
(unranked):
Arachnomorpha
Class:
Arachnida
Order:
Araneae

Clerck, 1757
Suborders

Mesothelae
Mygalomorphae
Araneomorphae
 See table of families

Diversity
109 families, c.40,000 species

ചിലന്തികളെപ്പറ്റിയുള്ള പഠനം അരാനിയോളജി(Araneology) എന്നറിയപ്പെടുന്നു. ലോകത്താകമാനം 112 കുടുംബങ്ങളിലായി 3924 ജനുസിൽ ഏതാണ്ട് 44540 സ്പീഷിസ് ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 67 കുടുംബങ്ങളിലായി 2299 സ്പീഷിസുകളെ തെക്കെ ഏഷ്യയിൽ നിന്നും തിരിച്ചറിഞ്ഞിട്ടുള്ളതിൽ ഇന്ത്യയിൽ 59 കുടുംബങ്ങളിലായി 1442 സ്പീഷിസുകളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിന്റെ സവിശേഷതകൾ

ചിലന്തികൾക്ക് നാലുജോടി കാലുകൾ ഉണ്ട്. ശിരോവക്ഷം, ഉദരം എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് ശരീരം. ഉദരത്തിൽ ചിലന്തിനൂൽ ഉല്പാദിപ്പിക്കുന്ന സ്രവം സംഭരിച്ച നൂൽസഞ്ചിയുമുണ്ട്. ഇവയ്ക്ക് ചവക്കാനുള്ള വായകളോ, ചിറകുകളോ ഇല്ല.

പാരിസ്ഥിതികമായ സ്വഭാവ സവിശേഷതകൾ

ഇരപിടിക്കാതെയുള്ള ആഹാര രീതികൾ

പൊതുവെ മാംസാഹാരികളായിട്ടാണ് ചിലന്തികളെ കണക്കാക്കുന്നത്. എങ്കിലും ഒരു തുള്ളൻചിലന്തിയായ Bagheera kiplingi അതിന്റെ ആഹാരത്തിനു പ്രധാനമായും ആശ്രയിക്കുന്നത് അക്കേഷ്യ കുടുംബത്തിലെ സസ്യത്തെയാണ്‌ .

Anyphaenidae, Corinnidae, Clubionidae, Thomisidae , Salticidae തുടങ്ങിയ കുടുംബത്തിലെ ചിലന്തികൾ ശൈശവ കാലങ്ങളിൽ ചെടികളിൽ നിന്നുള്ള സ്രവങ്ങൾ ആഹരിക്കുന്നു. പരീക്ഷണ ശാലകളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും അവ പഞ്ചസാരലായനി വരെ കുടിക്കുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ചിലന്തികൾ മിക്കതും രാത്രികാലങ്ങളിൽ ഭക്ഷണം തേടുന്നതിനാൽ അവയുടെ സസ്യാഹാര സ്വഭാവം ആദ്യകാലങ്ങളിൽ ശ്രദ്ധയിൽപെട്ടിരുന്നില്ല. പൂന്തേൻ മുതലായവയുടെ സാന്നിധ്യം ചില ചിലന്തികളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു.

ചില ചിലന്തികൾ മൃതജീവികളെ ഭക്ഷിക്കുന്ന സ്വഭാവമുള്ളവയാണ്. പൊഴിച്ചു കളഞ്ഞ സ്വന്തം പുറന്തോട് വരെ ചില ചിലന്തികൾ ആഹരിക്കുന്നു. പൂമ്പൊടി , പാൽ,മുട്ടയിലെ മഞ്ഞക്കരു തുടങ്ങിയവയും ചിലന്തികൾ ഭക്ഷിക്കുന്നു.

ചിലന്തി 
വല വിരിച്ച് ഇരയും കാത്തിരിക്കുന്ന എട്ടുകാലി

ഇരപിടിക്കുന്ന രീതികൾ

ചിലയിനം ചിലന്തികൾ ഇരയെ തന്റെ വലയിലേക്ക് ആകർഷിച്ച് അകപ്പെടുത്തുന്നതിൽ വിരുതരാണ്. പൂക്കൾക്കു സമാനമായ വർണ്ണങ്ങളുള്ള ചിലന്തികൾ പുമ്പാറ്റകളെയും മറ്റു ചെറുതരം ഈച്ചകളെയും ഇത്തരത്തിൽ കബളിപ്പിക്കുന്നു. ഇത്തരം ചിലന്തികൾ വലയുടെ നടുവിലായാണ് ഇരിപ്പുറപ്പിക്കുന്നത്. വലയുടെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ മാളത്തിൽ ഒളിച്ചിരുന്ന് ഇര വലയിൽ കുടുങ്ങുമ്പോൾ വലയിലേക്ക് ഓടിവന്ന് അതിനെ അകപ്പെടുത്തുന്ന രീതിയും ചിലയിനം ചിലന്തികൾ അനുവർത്തിക്കാറുണ്ട്. ഇതുകൂടാതെ, വല നെയ്യാതെ തന്നെ ഇര പിടിക്കുന്ന ചിലന്തികളും ഉണ്ട് (Jumping Spiders, Hunting spiders, Crab spiders etc.).

ചിലന്തികൾ ഇരപിടിക്കാൻവേണ്ടിയാണ് ചിലന്തിവലകൾ പ്രധാനമായും ഉണ്ടാക്കുന്നത്. ചിലന്തിവലകൾ അത് ഉണ്ടാക്കുന്ന ചിലന്തികൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. വലകൾ ഉണ്ടാക്കുന്ന ചിലന്തികൾക്ക് കാഴ്ചശക്തി പൊതുവെ കുറവായിരിക്കും എന്നാൽ അവയ്ക്ക് വലയിൽ ഉണ്ടാകുന്ന പ്രകമ്പനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നു.

താടാകങ്ങൾ,കുളങ്ങൾ എന്നിവയുടെ തീരത്ത് വസിക്കുന്ന ചിലന്തികൾ ജലോപരിതലത്തിലെ പ്രകമ്പനങ്ങൾ മനസ്സിലാക്കി അവിടെയുള്ള ചെറു ജീവികളെ പിടിച്ചു തിന്നുന്നു. ഡെനിയോപ്പിഡെ കുടുംബത്തിലെ ചിലന്തികൾ ചെറിയ വല ഉണ്ടാക്കി അത് മുന്നിലെ രണ്ടു ജോഡി കാലുകൾ കൊണ്ട് പിടിക്കുന്നു. ഇരയുടെ നേരെ ഈ വല ചാടിച്ച് ഇരയെ പിടിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മിക്കപ്പോഴും അവയുടെ വല , പത്തു മടങ്ങോളം വലുതാകുന്നു. ബോലാസ് ചിലന്തികൾ നിശാശലഭങ്ങലുടെ ഫിറോമോണുകളുടെ അതേ മണം ഉള്ള വലകൾ ഉണ്ടാക്കി ശലഭങ്ങളെ വലയിലേക്ക് ആകർഷിക്കുന്നു .ടറന്റുല കുടുംബത്തിലെ ചിലന്തികൾ വല നിർമ്മിക്കുന്നില്ല . ടറന്റുലകളുടെ എല്ലാ സ്പീഷീസിലും വിഷഗ്രന്ഥികൾ കാണപ്പെടുന്നു. ഈ ഗ്രന്ഥികളിൽ നിന്നുള്ള സൂക്ഷ്മനാളികൾ പാദങ്ങളുടെ അഗ്രം വരെ എത്തിച്ചേരുന്നു. ഇരയെ മയക്കാനാണ് ഇവ വിഷം കുത്തിവയ്ക്കുന്നത്. മറ്റു ചിലന്തിയിനങ്ങളെപ്പോലെ വല കെട്ടിയല്ല ടറന്റുല ഇരയെ പിടിക്കുന്നത്. ഇരയെ ഓടിച്ചിട്ടുപിടിക്കുന്ന രീതിയാണ് ഇവയ്ക്കുള്ളത്

ചിത്രശാല

ചിലന്തി 
ഇര പിടിക്കുന്ന എട്ടുകാലി

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

ചിലന്തി 
Wiktionary
ചിലന്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പൊതുവേ

രാജ്യാന്തരമായി

Morphology

Taxonomy

ചിത്രങ്ങൾ

മറ്റുള്ളവ

Tags:

ചിലന്തി ശരീരത്തിന്റെ സവിശേഷതകൾചിലന്തി പാരിസ്ഥിതികമായ സ്വഭാവ സവിശേഷതകൾചിലന്തി ചിത്രശാലചിലന്തി ഇതും കാണുകചിലന്തി അവലംബംചിലന്തി പുറം കണ്ണികൾചിലന്തി

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികയുഗാദി (പുതുവത്സരം)ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഡയാലിസിസ്ഇന്ത്യപത്താമുദയംക്രിസ്തുമതംമഹേന്ദ്ര സിങ് ധോണിമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനോവൽഇന്ത്യൻ പ്രീമിയർ ലീഗ്നിക്കാഹ്ഈദുൽ അദ്‌ഹകുണ്ടറ വിളംബരംറഫീക്ക് അഹമ്മദ്ബാലചന്ദ്രൻ ചുള്ളിക്കാട്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപ്രീമിയർ ലീഗ്മലപ്പുറം ജില്ലക്രിസ്റ്റ്യാനോ റൊണാൾഡോകോട്ടയംപത്രോസ് ശ്ലീഹാസ്വഹീഹുൽ ബുഖാരിഹിന്ദുമതംസ്കാബീസ്പൊറാട്ടുനാടകംബാങ്ക്ഉലുവഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസന്ധി (വ്യാകരണം)ഉപ്പൂറ്റിവേദനകടൽത്തീരത്ത്ചോറ്റാനിക്കര ഭഗവതിക്ഷേത്രംചെറൂളശോഭ സുരേന്ദ്രൻപാൻഡമിക് ഡയറിമതേതരത്വംനവ്യ നായർശ്രീനിവാസൻഒ.എൻ.വി. കുറുപ്പ്മറിയം ത്രേസ്യയോനീ വരൾച്ചഎറണാകുളംഇന്ത്യാചരിത്രംവൈ.എസ്. ജഗന്മോഹൻ റെഡ്ഡിആട്ടക്കഥഎം.ടി. വാസുദേവൻ നായർഭ്രമയുഗംതൃക്കടവൂർ ശിവരാജുക്രിസ്തുമതം കേരളത്തിൽവിശുദ്ധ ഗീവർഗീസ്ചിക്കൻപോക്സ്ലയണൽ മെസ്സിപാമ്പ്‌കോണ്ടംമഹാഭാരതംആടലോടകംഫ്രാൻസിസ് ഇട്ടിക്കോരകാക്കാരിശ്ശിനാടകംചേനത്തണ്ടൻവിനീത് ശ്രീനിവാസൻഓടക്കുഴൽ പുരസ്കാരംമലയാള മനോരമ ദിനപ്പത്രംഅംബേദ്കർ ജയന്തിമെസപ്പൊട്ടേമിയപലസ്തീൻ (രാജ്യം)കിണ്ടിമൺറോ തുരുത്ത്ബാല്യകാലസഖിപത്മജ വേണുഗോപാൽഉത്തരാധുനികതമലയാളി മെമ്മോറിയൽദേശാഭിമാനി ദിനപ്പത്രംതാമരശ്ശേരി ചുരം🡆 More