ഹോക്കി

വടിയുപയോഗിച്ചുള്ള ഒരു പന്തുകളിയാണ് ഹോക്കി.

ഇരുസംഘങ്ങളായിത്തിരിഞ്ഞുള്ള കളിയിൽ, ഹോക്കിവടി എന്നറിയപ്പെടുന്ന പ്രത്യേകതരം വടിയുപയോഗിച്ച് പന്തുതട്ടി എതിരാളിസംഘത്തിന്റെ പോസ്റ്റിൽ എത്തിച്ച് ഗോൾ നേടുക എന്നതാണ് ലക്ഷ്യം. ഹോക്കി എന്നതാണ് പൊതുവായ പേരെങ്കിലും ഐസ് ഹോക്കി, തെരുവുഹോക്കി തുടങ്ങിയ കളികളിൽനിന്നും വേർതിരിച്ചറിയാനായി ഫീൽഡ്‌ഹോക്കി (മൈതാനഹോക്കി) എന്ന പേരിൽ ചിലയിടങ്ങളിൽ അറിയപ്പെടുന്നു.

ഹോക്കി
ഹോക്കി
ഒരു ഹോക്കികളി പുരോഗമിക്കുന്നു
കളിയുടെ ഭരണസമിതിഅന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ
മറ്റ് പേരുകൾഫീൽഡ് ഹോക്കി
(മൈതാനഹോക്കി)
ആദ്യം കളിച്ചത്പത്തൊമ്പതാം നൂറ്റാണ്ട്
സ്വഭാവം
ശാരീരികസ്പർശനംഉണ്ട്
വർഗ്ഗീകരണംഇൻഡോറും ഔട്ട്ഡോറൂം
കളിയുപകരണംഹോക്കിപ്പന്ത്, ഹോക്കിവടി, മൗത്ത്ഗാഡ്, ഷിൻപാഡ്
ഒളിമ്പിക്സിൽ ആദ്യം1908, 1920, 1928–ഇപ്പോഴും

പുരുഷന്മാർക്കും വനിതകൾക്കുമായി നിരവധി അന്താരാഷ്ട്രമൽസരപരമ്പരകൾ ഹോക്കിയിലുണ്ട്. ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഹോക്കി മൽസരയിനമാണ്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഹോക്കി ലോകകപ്പ്, വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി, ജൂനിയർ ലോകകപ്പ് ഹോക്കി എന്നിവ ഹോക്കിയിലെ പ്രധാനപ്പെട്ട മൽസരപരമ്പരകളാണ്.

എഫ്.ഐ.എച്ച്. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര ഹോക്കി ഫെഡറേഷണാണ് ആഗോളതലത്തിലുള്ള ഹോക്കിയുടെ ഭരണസമിതി. ലോകകപ്പും വനിതകളുടെ ലോകകപ്പും നടത്തുന്നതും ഹോക്കിക്കു വേണ്ടിയുള്ള കളിനിയമങ്ങൾ ആവിഷ്കരിക്കുന്നതും എഫ്.ഐ.എച്ചാണ്.

ചരിത്രം

200 BC മുതൽ തന്നെ പുരാതന ഗ്രീസിൽ ഹോക്കിയ്ക്ക് സമാനമായ കളി നിലവിലുണ്ടായിരുന്നു. കിഴക്കൻ ഏഷ്യയിൽ സമാനരീതിയിലുള്ള കളി 300 BC-യിൽ നിലവിലുണ്ടായിരുന്നു. മംഗോളിയയിലും ചൈനയിലും ദാവോയർ പ്രദേശങ്ങളിലും ഹോക്കിയ്ക്ക് സമാനമായ ബെയ്ക്കു (ദാവോയർ ഹോക്കി) ഏകദേശം ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് നിലവിലുണ്ടായിരുന്നു. 1363-ൽ തന്നെ 'ഹോക്കി' എന്ന വാക്കു എഡ്വേർഡ് മൂന്നാമന്റെ ഒരു വിളംബരത്തിൽ രേഖപ്പെടുത്തിയിരുക്കുന്നതായി കാണാം.

പ്രധാനപ്പെട്ട ഹോക്കി മൽസരപരമ്പരകൾ

ലോകകപ്പ് ഹോക്കി

    പ്രധാന ലേഖനം: ലോകകപ്പ് ഹോക്കി

നാലുവർഷത്തിലൊരിക്കലാണ് ലോകകപ്പ് ഹോക്കി മൽസരങ്ങൾ നടക്കുന്നത്. 1971-ൽ ബാർസിലോണയിലാണ് ലോകകപ്പ് ഹോക്കിയുടെ തുടക്കം. പാകിസ്താനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. തുടക്കത്തിൽ രണ്ടുവർഷം കൂടുമ്പോഴായിരുന്നു ലോകകപ്പ് നടന്നിരുന്നത്, പിന്നീട് ഇടവേള മൂന്നുവർഷവും തുടർന്ന് നാലുവർഷവുമായി.

ഒടുവിൽ ലോകകപ്പ് ഹോക്കി 2010-ൽ ദില്ലിയിലാണ് നടന്നത്. ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.

ചാമ്പ്യൻസ് ട്രോഫി

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കി, വർഷാവർഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൽസരപരമ്പരയാണ്. ലോകറാങ്കിങ്ങിൽ മുൻപന്തിയിലുള്ള ടീമുകൾ, റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റുമുട്ടുന്നത്. ഇത് ആരംഭിച്ചത് 1978-ൽ ലാഹോറിലാണ്.

ഇന്ത്യയിൽ

ഹോക്കി 
ഇന്ത്യൻ ഹോക്കി ടീം 1936-ലെ ബെർലിൻ ഒളിമ്പിൿസിൽ

ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം സ്വർണ്ണം നേടിയത് (8 തവണ) ഇന്ത്യയാണ്. അതുപോലെ ദേശീയ പുരുഷ ടീമാണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ 8 സ്വർണ്ണവും നേടിയത്.

1928 മുതൽ 1956 വരെയുള്ള ഒളിമ്പിക്സികളിൽ തുടർച്ചയായി നേടിയ 6 സ്വർണ്ണം ഉൾപ്പെടെ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിമെഡലും 2 വെങ്കലമെഡലുകളും ഹോക്കിയിൽ ദേശീയ പുരുഷ ടീം ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്. ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം ഗോൾ നേടിയത് ഇന്ത്യക്കാരനായ സുരീന്ദർ സിങ് സോഥിയാണ്. മോസ്‌കോ ഒളിമ്പിക്സിൽ,16 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇന്ത്യൻ വനിതാ ഹോക്കി ടീം പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് 1980-ലെ മോസ്കോ ഒളിമ്പിക്സ് ആണ്.

ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത് 1975ൽ അണ്. ഫൈനലിൽ പാകിസ്താനെ 2-1ന് തോല്പിച്ചാണ് അജിത് പാൽ നായകനായിരുന്ന ഇന്ത്യൻ ഹോക്കി സംഘം ഈ കിരീടം നേടിയത്.

ഹോക്കിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ കളിക്കാരിലൊരാളായി കണക്കാക്കുന്ന ധ്യാൻ ചന്ദ് ഇന്ത്യക്കാരനായിരുന്നു. ഹോക്കി മന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് (ഓഗസ്റ്റ് 29) ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഹോക്കി ടുർണ്ണമെന്റ് ആണ് ബെയ്‌ൻ‌റൺ കപ്പ്.


അവലംബം

Tags:

ഹോക്കി ചരിത്രംഹോക്കി പ്രധാനപ്പെട്ട മൽസരപരമ്പരകൾഹോക്കി ഇന്ത്യയിൽഹോക്കി അവലംബംഹോക്കിഐസ് ഹോക്കിഹോക്കി സ്റ്റിക്ക്

🔥 Trending searches on Wiki മലയാളം:

കൽക്കി 2898 എ.ഡി (സിനിമ)മലബാർ കലാപംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികബാബസാഹിബ് അംബേദ്കർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഇന്ത്യയിലെ ഹരിതവിപ്ലവംത്രികോണംവിമോചനസമരംമാർഗ്ഗംകളികേരളത്തിലെ നാടൻപാട്ടുകൾചണ്ഡാലഭിക്ഷുകിഅരിമ്പാറഈദുൽ ഫിത്ർഅയമോദകംഇന്ത്യയുടെ ദേശീയപതാകഅറബി ഭാഷനെപ്പോളിയൻ ബോണപ്പാർട്ട്കൃഷിയേശുകേരളത്തിലെ ജാതി സമ്പ്രദായംചെങ്കണ്ണ്അമേരിക്കൻ ഐക്യനാടുകൾനെൽവയൽ-നീർത്തട സംരക്ഷണ നിയമംമലപ്പുറം ജില്ലരതിമൂർച്ഛകനത്ത ആർത്തവ രക്തസ്രാവംദുബായ്ചാറ്റ്ജിപിറ്റികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഭൂമിയുടെ ചരിത്രംകുഞ്ചൻനീതി ആയോഗ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ നാടൻ കളികൾരതിസലിലംരാജ്യങ്ങളുടെ പട്ടികകൂനൻ കുരിശുസത്യംമമിത ബൈജുഎ.കെ. ആന്റണിവയലാർ പുരസ്കാരംരാജാ രവിവർമ്മകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾകൊല്ലംആണിരോഗംഗുരുവായൂർ കേശവൻമാങ്ങമന്ത്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യയുടെ ഭരണഘടനഎഴുത്തച്ഛൻ പുരസ്കാരംഅവിട്ടം (നക്ഷത്രം)ഭാരതപ്പുഴദേശീയ വനിതാ കമ്മീഷൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംഉറുമ്പ്നീർമാതളംമിഷനറി പൊസിഷൻലളിതാംബിക അന്തർജ്ജനംമെഹബൂബ്മഴഎയ്‌ഡ്‌സ്‌കേരള വനിതാ കമ്മീഷൻകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികലക്ഷ്മി നായർഅസിത്രോമൈസിൻശാസ്ത്രംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകറുപ്പ് (സസ്യം)വൈശാലി (ചലച്ചിത്രം)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചലച്ചിത്രംഎഫ്.സി. ബാഴ്സലോണകേരള ഹൈക്കോടതിഷാനി പ്രഭാകരൻകേരളത്തിന്റെ ഭൂമിശാസ്ത്രംന്യൂട്ടന്റെ ചലനനിയമങ്ങൾകേരള നവോത്ഥാനംകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം🡆 More