മെനിഞ്ചൈറ്റിസ്

തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകൾക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്.

കേന്ദ്ര നാഡീവ്യൂഹത്തെ സംരക്ഷിക്കുക എന്നതാണ് മെനിഞ്ചസുകളുടെ ധർമ്മം. ഏതു പ്രായക്കാർക്കും മെനിഞ്ചൈറ്റിസ് വരാനുള്ള സാധ്യതയുണ്ട്. പ്രധാനമായും വൈറസുകളും ബാക്ടീരിയയും മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും ഫംഗസ്, പാരസൈറ്റുകൾ, ചില ഔഷധങ്ങൾ എന്നിവ മൂലവും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. മെനിഞ്ചൈറ്റിസ് മൂലം മരണം വരെ സംഭവിക്കാവുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് പ്രധാനമാണ്.

മെനിഞ്ചൈറ്റിസ്
സ്പെഷ്യാലിറ്റിInfectious disease, neurology

രോഗകാരണങ്ങൾ

ബാക്ടീരിയ, ഫംഗസ്, പ്രോട്ടോസോവ എന്നിവയുടെ ബാധ മൂലമാണ് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നതെങ്കിലും, അണുബാധ മൂലമല്ലാതെയും മെനിഞ്ചൈറ്റിസ് ഉണ്ടാകാം. ഇതിനെ അസെപ്റ്റിക് മെനിഞ്ചൈറ്റിസ് എന്നു വിളിക്കുന്നു. സാധാരണഗതിയിൽ ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ചികിത്സിച്ചു ഭേദമായതിനു ശേഷമാണ് അസെപ്റ്റിക് മെനിഞ്ചൈറ്റിസ് ഉണ്ടാവുന്നത്. ഹൃദയത്തെ ബാധിക്കുന്ന എന്റോകാർഡൈറ്റിസ് എന്ന രോഗത്തിലെ ബാക്ടീരിയ രക്തത്തിലൂടെ തലച്ചോറിലേക്ക് എത്തിച്ചേർന്നാലും അസെപ്റ്റിക് മെനിഞ്ചൈറ്റിസ് ഉണ്ടാവാം. ശിശുക്കളിൽ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോക്കോക്കൈ, ഇ-കോളി എന്നീ ബാക്ടീരിയയാണ് പ്രധാനമായും മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും നീസീരിയ മെനിഞ്ചൈറ്റിഡിസ്, സ്ട്രെപ്റ്റോക്കോക്കസ് ന്യൂമോണിയേ എന്നീ രോഗകാരികളാണ് മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്.

രോഗലക്ഷണങ്ങൾ

അസഹ്യമായ തലവേദനയാണ് മെനിഞ്ചൈറ്റിസിന്റെ പ്രധാന രോഗലക്ഷണം. കഴുത്തിലെ പേശികളുടെ വലിവ്, തീവ്രമായ പനി, മാനസികവിഭ്രാന്തി, ഓക്കാനം, ഛർദ്ദി എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ. കുട്ടികളിൽ ഉറക്കക്കൂടുതൽ, അപസ്മാരം, സന്നിപാതം (Delirium) എന്നിവയും കണ്ടുവരുന്നു.

ചികിത്സ

ലംബാർ പങ്ചർ വഴി സെറിബ്രോ-സ്പൈനൽ ദ്രാവകം കുത്തിയെടുക്കുന്നു. കുത്തിയെടുത്ത ദ്രാവകത്തിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്നു. അണുക്കളുടെ സാന്നിധ്യമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടാലോ, രോഗി മെനിഞ്ചൈറ്റിസിന്റെ തനത് രോഗലക്ഷണങ്ങൾ കാണിച്ചാലോ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങാവുന്നതാണ്. ഇതേ ദ്രാവകം കൾച്ചർ ചെയ്ത് സൂക്ഷ്മജീവികളുടെ കോളനികൾ തിരിച്ചറിയുന്നു. തിരിച്ചറിഞ്ഞ അണുക്കൾക്ക് സംവേദകത്വമുള്ള ആന്റിബയോട്ടിക്കുകളും ചേർത്താണ് ചികിത്സ തുടരുന്നത്. ചില സന്ദർഭങ്ങളിൽ സ്റ്റിറോയിഡുകളും രോഗശമനത്തിനായി നൽകാറുണ്ട്. ആംഫോടെറിസിൻ-ബി, ഫ്ലൂസൈറ്റസിൻ എന്നീ മരുന്നുകളാണ് ഫംഗൽ മെനിഞ്ചൈറ്റിസ് ചികിത്സിക്കാനായി ഉപയോഗിക്കുന്നത്.

അവലംബം

Tags:

മെനിഞ്ചൈറ്റിസ് രോഗകാരണങ്ങൾമെനിഞ്ചൈറ്റിസ് രോഗലക്ഷണങ്ങൾമെനിഞ്ചൈറ്റിസ് ചികിത്സമെനിഞ്ചൈറ്റിസ് അവലംബംമെനിഞ്ചൈറ്റിസ്

🔥 Trending searches on Wiki മലയാളം:

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅടിയന്തിരാവസ്ഥചിയ വിത്ത്തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംവ്ലാഡിമിർ ലെനിൻആഗോളവത്കരണംകൊച്ചി രാജ്യ പ്രജാമണ്ഡലംഇടുക്കി ജില്ലക്രിസ്തുമതം കേരളത്തിൽടിപ്പു സുൽത്താൻകാസർഗോഡ് ജില്ലമുപ്ലി വണ്ട്മനോരമ ന്യൂസ്ദേശീയ വനിതാ കമ്മീഷൻവിക്കിപീഡിയകേരളത്തിലെ നാടൻപാട്ടുകൾഅക്കിത്തം അച്യുതൻ നമ്പൂതിരിഇടതുപക്ഷംഗുജറാത്ത് കലാപം (2002)കെ.കെ. ശൈലജഅറബിമലയാളംജി. ശങ്കരക്കുറുപ്പ്മതേതരത്വംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)പൊറാട്ടുനാടകംപൊൻകുന്നം വർക്കിതൃശ്ശൂർമന്ത്മദീനസിറോ-മലബാർ സഭമാല പാർവ്വതികേരള നവോത്ഥാന പ്രസ്ഥാനംപഞ്ചവാദ്യംപൗരത്വ ഭേദഗതി ആക്റ്റ്, 2019മാർക്സിസംദിലീപ്മകം (നക്ഷത്രം)മെസപ്പൊട്ടേമിയദൃശ്യംമുംബൈ ഇന്ത്യൻസ്മെഹബൂബ്ആനന്യൂനമർദ്ദംമീനഅനിഴം (നക്ഷത്രം)ന്യൂട്ടന്റെ ചലനനിയമങ്ങൾകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ആഗോളതാപനംമംഗളദേവി ക്ഷേത്രംഇന്നസെന്റ്ഹരിതഗൃഹപ്രഭാവംനെപ്പോളിയൻ ബോണപ്പാർട്ട്ചട്ടമ്പിസ്വാമികൾഫുട്ബോൾപ്രമേഹംസോണിയ ഗാന്ധിപാർക്കിൻസൺസ് രോഗംഉഭയവർഗപ്രണയിഇന്ത്യൻ പ്രധാനമന്ത്രിനാഷണൽ എലിജിബിലിറ്റി ടെസ്റ്റ്ചെണ്ടഹീമോഗ്ലോബിൻകേരളത്തിലെ പക്ഷികളുടെ പട്ടികമനഃശാസ്ത്രംമാത്യു തോമസ്ആദായനികുതിമാതംഗലീല ഗജരക്ഷണശാസ്ത്രംശ്രീനാരായണഗുരുരാജ്യസഭചിപ്പി (നടി)എയ്‌ഡ്‌സ്‌ആവേശം (ചലച്ചിത്രം)മൗലിക കർത്തവ്യങ്ങൾസ്വർണംലക്ഷ്മി ഗോപാലസ്വാമിനാഴികഈലോൺ മസ്ക്🡆 More