ജിറാഫ്

ആഫ്രിക്കയിൽ കാണപ്പെടുന്ന ഇരട്ട കുളമ്പുള്ള ഒരു സസ്തനിയാണ് ജിറാഫ്.

ജന്തു വർഗ്ഗങ്ങളിൽ ഏറ്റവും ഉയരമുള്ളതും അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതും ജിറാഫാണ്. ആണിന് 4.8 മുതൽ 5.5 മീറ്റർ (18 മുതൽ 19 അടി) വരെ ഉയരവും 1,700 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ആണിനേക്കാൾ ഉയരവും ഭാരവും അല്പം കുറവായിരിക്കും പെണ്ണിന്. കെനിയയിൽ നിന്നും 1934-ൽ പിടിക്കപ്പെട്ട 5.87 മീറ്റർ ഉയരവും ഏകദേശം 2000 കിലോ ഭാരവുമുള്ള ജിറാഫാണ് ഇതേവരെ കണ്ടെത്തിയവയിൽ ഏറ്റവും വലിപ്പമേറിയത്. ജിറാഫിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 60 വരെ കിലോമീറ്റർ ആണ്‌.

ജിറാഫ്
ജിറാഫ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Family:
Giraffidae
Genus:
Giraffa
Species:
G. camelopardalis
Binomial name
Giraffa camelopardalis
Linnaeus, 1758
ജിറാഫ്
Range map

സാവന്ന, പുൽമേടുകൾ, എന്നിവയിൽ ജിറാഫുകൾ അധിവസിക്കുന്നു. അകേഷ്യ സസ്യങ്ങൾ കൂടുതൽ വളരുന്നയിടങ്ങളാണ് ഇവയ്ക്കിഷ്ടം. വളരെയധികം വെള്ളം കുടിക്കുന്നതിനാൽ ഇവയ്ക്ക് വരണ്ട പ്രദേശങ്ങളിൽ കൂടുതൽ സമയം കഴിയുവാനാകും. കൂടുതൽ ഭക്ഷണം ആവശ്യമായി വരുമ്പോൾ ജിറാഫുകൾ സസ്യങ്ങൾ കൂടുതൽ കാണപ്പെടുന്ന ഭാഗങ്ങളിലേക്ക് സഞ്ചരിക്കും.

മാൻ, പശു എന്നിവയോട് ജിറാഫിന് ബന്ധമുണ്ട്. എങ്കിലും ജിറാഫും അടുത്ത ബന്ധുവായ ഒകാപിയും മാത്രമുള്ള ജിറാഫിഡേ കുടുംബത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാഡ് മുതൽ ദക്ഷിണാഫ്രിക്ക വരെയുള്ള പ്രദേശത്തെ ഇവ കാണപ്പെടുന്നു. അക്കേഷ്യയുടെ ഇലയാണ്‌ ഇവയുടെ പ്രധാന ആഹാരം. ദിവസം 16 - 20 മണിക്കൂർ വരെ മേഞ്ഞു നടക്കും. 134 കിലോഗ്രാം ഭക്ഷണം വരെ ഇവ അകത്താക്കും. ദിവസം പരമാവധി 20 മിനിറ്റ് മാത്രമേ ഉറങ്ങാറുള്ളു. എന്നാൽ ഇവയുടെ ശരാശരി ആയുസ്സ് 25 വയസ്സു വരെയാണ്‌.

ജിറാഫ് പ്രസവിക്കുന്നത് നിന്നുകൊണ്ടാണ്‌, അതിനാൽ നവജാതശിശു ഏതാണ്ട് ആറടി താഴ്ച‌യിലേക്ക് വീഴും. കിടാവിന്‌ ഏതാണ്ട് ആറടി ഉയരമുണ്ടാകും. ജിറാഫിന്റെ കാഴ്ചശക്തി അപാരമാണ്‌, ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള മറ്റു ജിറാഫുമായി ഇവ ആശയവിനിമയം നടത്തുന്നത് കണ്ണുകൊണ്ടാണ്‌.ഇവക്ക് ശബ്ദമുണ്ടാക്കാനുള്ള കഴിവില്ല.

ജിറാഫിന്റെ കഴുത്ത്

നീണ്ട കഴുത്തുണ്ടെങ്കിലും, മറ്റു സസ്തിനികളെ പോലെ ഏഴു കശേരുകികളാണു് കഴുത്തിലുള്ളതു്. ജിറാഫിനു് കഴുത്തു് ഏറെ നേരം താഴ്ത്തിപ്പിടിക്കാൻ പറ്റില്ല. കഴുത്തിന്റെ നീളം കാരണം തലയിലെ രക്തസമർദ്ദം കൂടുന്നതിനാലാണിത്.

വാൽ

ഏറ്റവും നീളം കൂടിയ വാലുള്ള ജീവിയാണ് ഇവ.

ലോക ജിറാഫ് ദിനം

ജൂൺ 21 ലോക ജിറാഫ് ദിനമായി ആചരിക്കുന്നു.

ചിത്രശാല

അവലംബം

Tags:

ജിറാഫ് ജിറാഫിന്റെ കഴുത്ത്ജിറാഫ് വാൽജിറാഫ് ലോക ദിനംജിറാഫ് ചിത്രശാലജിറാഫ് അവലംബംജിറാഫ്

🔥 Trending searches on Wiki മലയാളം:

കുമാരസംഭവംവട്ടമേശസമ്മേളനങ്ങൾഖുത്ബ് മിനാർപുതുച്ചേരിഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പഴഞ്ചൊല്ല്സൗരയൂഥംഎറണാകുളം ജില്ലകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമലബാർ കലാപംതോമാശ്ലീഹാമുടിയേറ്റ്വിവർത്തനംഎ.കെ. ഗോപാലൻബാല്യകാലസഖികാവ്യ മാധവൻകേരളാ ഭൂപരിഷ്കരണ നിയമംകലണ്ടർഇഫ്‌താർരാജ്യസഭഗണപതിസുമയ്യജബൽ അൽ നൂർ (പർവ്വതം)കടുവഈസ്റ്റർ മുട്ടബൃഹദാരണ്യകോപനിഷത്ത്അരവിന്ദ് കെജ്രിവാൾലൈലയും മജ്നുവുംമലയാളലിപിഇസ്രയേൽപേവിഷബാധജി. ശങ്കരക്കുറുപ്പ്ഐക്യരാഷ്ട്രസഭചൂരവ്യവസായവിപ്ലവംക്ഷേത്രം (ആരാധനാലയം)റഷ്യൻ വിപ്ലവംഐസക് ന്യൂട്ടൺദന്തപ്പാലഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)കൊച്ചികേരളത്തിലെ തനതു കലകൾകടമ്മനിട്ട രാമകൃഷ്ണൻയൂട്യൂബ്വടക്കൻ പാട്ട്ദശപുഷ്‌പങ്ങൾഖുർആൻമലൈക്കോട്ടൈ വാലിബൻകുണ്ടറ വിളംബരംതിരഞ്ഞെടുപ്പ് ബോണ്ട്ദേശീയ വിദ്യാഭ്യാസ നയംകറുപ്പ് (മയക്കുമരുന്ന്)സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻമലയാളചലച്ചിത്രംശബരിമല ധർമ്മശാസ്താക്ഷേത്രംതദ്ദേശ ഭരണ സ്ഥാപനങ്ങൾസുരേഷ് ഗോപിപാമ്പാടി രാജൻമലമുഴക്കി വേഴാമ്പൽകഅ്ബചമ്പുകുടുംബശ്രീക്രിസ്റ്റ്യാനോ റൊണാൾഡോപഴുതാരഒ.വി. വിജയൻശ്രീകുമാരൻ തമ്പിഫത്ഹുൽ മുഈൻസുനിത വില്യംസ്ശോഭനഇന്ദിരാ ഗാന്ധിആസ്മചന്ദ്രയാൻ-3ഗർഭഛിദ്രംഉഭയവർഗപ്രണയിമന്ത്ദണ്ഡിഗദ്ദാമപ്ലാസ്റ്റിക് മലിനീകരണം🡆 More