എത്യോപ്യ

ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ്‌ എത്യോപ്യ(/ˌiːθiˈoʊpiə/) (Ge'ez: ኢትዮጵያ ʾĪtyōṗṗyā).

പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും, വലിപ്പത്തിൽ പത്താം സ്ഥാനവുമാണ്‌ എത്യോപ്യയ്ക്ക്. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനംഖ്യ ഏകദേശം 8.5 കോടി ആണ്‌ . അഡ്ഡിസ് അബാബെയാണ്‌ തലസ്ഥാനം. വടക്ക് എരിട്രിയ, പടിഞ്ഞാറ് സുഡാൻ, കിഴക്ക് സൊമാലിയ, ജിബൂട്ടി തെക്ക് കെനിയ എന്നിവയാണ്‌ എത്യോപ്യയുമായി അതിർ‌ത്തി പങ്കിടുന്ന രാജ്യങ്ങൾ.

ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യ

የኢትዮጵያ ፌዴራላዊ
ዲሞክራሲያዊ ሪፐብሊክ

ye-Ītyōṗṗyā Fēdēralāwī Dīmōkrāsīyāwī Rīpeblīk
Flag of എത്യോപ്യ
Flag
Coat of arms of എത്യോപ്യ
Coat of arms
ദേശീയ ഗാനം: വെദെഫിത് ഗെസ്ഗസി വൌദേ ഹെനതേ എത്യോപ്യ
"March Forward, Dear Mother Ethiopia"
.
Location of എത്യോപ്യ
തലസ്ഥാനംഅഡിസ് അബാബ
9°1′N 38°45′E / 9.017°N 38.750°E / 9.017; 38.750
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഅമറ്നാ
അംഗീകരിച്ച പ്രാദേശിക ഭാഷകൾമറ്റ് ഭാഷകൾ official amongst the different ethnicities and their respective regions.
വംശീയ വിഭാഗങ്ങൾ
Oromo 34.49%, Amhara 26.89%, Somali 6.20%, Tigray 6.07%; Sidama 4.01%, Gurage 2.53%, Welayta 2.31% and around eighty other small ethnic groups.
നിവാസികളുടെ പേര്Ethiopian
ഭരണസമ്പ്രദായംഫെഡറൽ പാർലമെൻററി ജനാധിപത്യം‌1
• President
സാഹ്ലെവർക് സ്വെഡെ
• Prime Minister
അബി അഹമ്മദ് അലി
Establishment
• Traditional date
980 BC
• Current constitution
1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,104,300 km2 (426,400 sq mi) (27th)
•  ജലം (%)
0.7
ജനസംഖ്യ
• 2018 estimate
10,92,24,414 (12th)
• 2007 census
73,918,505
•  ജനസാന്ദ്രത
79/km2 (204.6/sq mi) (123rd)
ജി.ഡി.പി. (PPP)2010 estimate
• ആകെ
$85.119 billion
• പ്രതിശീർഷം
$1,003
ജി.ഡി.പി. (നോമിനൽ)2010 estimate
• ആകെ
$30.599 billion
• Per capita
$360
ജിനി (1999–00)30
medium
എച്ച്.ഡി.ഐ. (2007)Increase 0.414
Error: Invalid HDI value · 171st
നാണയവ്യവസ്ഥBirr (ETB)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്251
ISO കോഡ്ET
ഇൻ്റർനെറ്റ് ഡൊമൈൻ.et
  1. According to The Economist in its Democracy Index, Ethiopia is a "hybrid regime", with a dominant-party system led by the Ethiopian People's Revolutionary Democratic Front.
  2. Rank based on 2005 population estimate by the United Nations.

പ്രകൃതിപരമായി വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ മുതൽ സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങൾ വരെ ഇവിടെ കാണാൻ സാധിക്കും. ഭൂമിയിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽവച്ച് ഏറ്റവും അധികം ശരാശാരി താപനില രേഖപ്പെടുത്തിയിട്ടുള്ള ദല്ലോൾ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള ഗുഹയായ (15.1 കിലോമീറ്റർ സോഫ് ഒമാർ എന്നീ പ്രദേശങ്ങളും എത്യോപ്യയിലാണ് സ്ഥിതിചെയ്യുന്നത്.

കാപ്പിയുടെ ജന്മദേശമായ ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാപ്പി, തേൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യവുമാണ്.

ചരിത്രം

    പ്രധാന ലേഖനം: എത്യോപ്യൻ ചരിത്രം

എത്യോപ്യൻ ചരിത്രം പല ഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. 160,000 വർഷങ്ങൾക്ക് മുൻപ്, പാലിയോലിത്തിക് യുഗത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന ഹോമോ സാപിയൻസ് ഫോസിലുകൾ ലഭ്യമായിട്ടുണ്ട്, ആദിമമനുഷ്യർ ആഫ്രിക്കയിലാണ് ആദ്യമായി രൂപാന്തരപ്പെട്ടതെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കുന്നു. 58 ലക്ഷം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പൂർവ്വികർ എത്യോപ്യയിൽയിൽ ജീവിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ദേശാടനം തുടങ്ങിയതും സർവ്വ കരകളിലും വ്യാപിച്ചതും.

എത്യോപ്യ 
എത്യോപ്യയുടെ ഭൂപടം

ഇന്നത്തെ എത്യോപ്യ, എറിത്രിയ,സുഡാന്റെ തെക്കു കിഴക്കൻ ഭാഗം എന്നിവയുൾപ്പെടുന്ന മേഖലയെ അതിപുരാതന ഈജിപ്തുതുകാർ പുന്ത് എന്ന് വിളിച്ചിരുന്നു, ദൈവത്തിന്റെ നാട് എന്നാണ് ഈ പദത്തിന്റെ അർത്ഥം

ഭൂമിശാസ്ത്രം

ലോകത്തിലെ ഏറ്റവും വലിയ 27-ആമത്തെ രാജ്യമാണ് 435,071 square miles (1,126,829 km2), വിസ്തീർണ്ണമുള്ള എത്യോപ്യ.

നൈൽ നദിയിലെ ജലത്തിന്റെ 85% പ്രദാനം ചെയ്യുന്നത് എത്യോപ്യയാണ്. നൈൽ നദിയുടെ ഒരു പ്രധാന കൈവഴിയായ ബ്ലൂ നൈൽ എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത്‌ ജന്മമെടുക്കുന്നത്‌. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി ചേരുന്നു.

അവലംബം

വായനയ്ക്ക്

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.
എത്യോപ്യ  This article incorporates public domain material from the സിഐഎ വേൾഡ് ഫാക്ട് ബുക്കിലെ website https://www.cia.gov/library/publications/the-world-factbook/index.html.

  • Zewde, Bahru (2001). A History of Modern Ethiopia, 1855–1991. 2nd ed. Athens, OH: Ohio University Press. ISBN 0821414402.
  • Selassie I., Haile (1999). My Life and Ethiopia's Progress: The Autobiography of Emperor Haile Selassie I. Translated by Edward Ullendorff. Chicago: Frontline. ISBN 0948390409.
  • Henze, Paul B. (2004). Layers of Time: A History of Ethiopia. Shama Books. ISBN 1-931253-28-5.
  • Marcus, Harold G. (1975). The Life and Times of Menelik II: Ethiopia, 1844–1913. Oxford, U.K.: Clarendon. Reprint, Trenton, NJ: Red Sea, 1995. ISBN 1-56902-009-4.
  • Marcus, Harold G. (2002). A History of Ethiopia (updated ed.). Berkeley: University of California Press. ISBN 0520224795.
  • Mockler, Anthony (1984). Haile Selassie's War. New York: Random House. Reprint, New York: Olive Branch, 2003. ISBN 1-902669-53-3.
  • Pankhurst, Richard. "History of Northern Ethiopia — and the Establishment of the Italian Colony or Eritrea". Civic Webs Virtual Library. Archived from the original on 2005-03-23. Retrieved 5 April 2008.
  • Rubenson, Sven (2003). The Survival of Ethiopian Independence (4th ed.). Hollywood, CA: Tsehai. ISBN 0972317279.
  • Siegbert Uhlig, et al. (eds.) (2003). Encyclopaedia aethiopica, Vol. 1: A-C. Wiesbaden: Harrassowitz Verlag.
  • Siegbert Uhlig, et al. (eds.) (2005). Encyclopaedia aethiopica, Vol. 2: D-Ha. Wiesbaden: Harrassowitz Verlag.
  • Siegbert Uhlig, et al. (eds.) (2007). Encyclopaedia aethiopica, Vol. 3: He-N. Wiesbaden: Harrassowitz Verlag.
  • Arnaldo Mauri, The Early Development of Banking in Ethiopia, International Review of Economics, Vol. L, n. 4, 2003, pp. 521–543.
  • Arnaldo Mauri, The re-establishment of the national monetary and banking system in Ethiopia, 1941-1964, The South African Journal of Economic History, 24 (2) , 2009, pp. 82–131.

പുറം കണ്ണികൾ

എത്യോപ്യ 
Wikisource has the text of the 1911 Encyclopædia Britannica article Abyssinia.

Tags:

എത്യോപ്യ ചരിത്രംഎത്യോപ്യ ഭൂമിശാസ്ത്രംഎത്യോപ്യ അവലംബംഎത്യോപ്യ വായനയ്ക്ക്എത്യോപ്യ പുറം കണ്ണികൾഎത്യോപ്യഅഡിസ് അബെബആഫ്രിക്കഎരിട്രിയകെനിയജിബൂട്ടിസുഡാൻസൊമാലിയ

🔥 Trending searches on Wiki മലയാളം:

കുവൈറ്റ്ആനന്ദം (ചലച്ചിത്രം)ശുഭാനന്ദ ഗുരുകേരള നവോത്ഥാന പ്രസ്ഥാനംകേരളീയ കലകൾകോട്ടയംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യരാമായണംഒരു കുടയും കുഞ്ഞുപെങ്ങളുംമയ്യഴിപ്പുഴയുടെ തീരങ്ങളിൽവാഴകൊടുങ്ങല്ലൂർഓന്ത്ഈഴവർമാലിദ്വീപ്തെങ്ങ്പ്രകാശ് കാരാട്ട്നവീൻ പട്നായിക്ചെസ്സ് നിയമങ്ങൾഎലിപ്പനിഹൃദയം (ചലച്ചിത്രം)ജീവിതശൈലീരോഗങ്ങൾഗർഭംജൂതൻകക്കാടംപൊയിൽഐക്യ പുരോഗമന സഖ്യംകുടുംബശ്രീസന്ദീപ് വാര്യർചിയ വിത്ത്ഔട്ട്‌ലുക്ക്.കോംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഅബൂബക്കർ സിദ്ദീഖ്‌ജി. ശങ്കരക്കുറുപ്പ്ഗിരീഷ് എ.ഡി.ഓട്ടൻ തുള്ളൽപി. കുഞ്ഞിരാമൻ നായർമാമ്പഴം (കവിത)ഉപ്പുസത്യാഗ്രഹംരാജ്യങ്ങളുടെ പട്ടികകഥകളിമലയാളലിപിനാഴികകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യയിലെ പഞ്ചായത്തി രാജ്കാല്പനിക സാഹിത്യംമെനിഞ്ചൈറ്റിസ്മനുഷ്യ ശരീരംബദ്ർ യുദ്ധംനോവൽഭാരതപ്പുഴഇൻസ്റ്റാഗ്രാംചട്ടമ്പിസ്വാമികൾഹോം (ചലച്ചിത്രം)Board of directorsപ്രാചീനകവിത്രയംകേരളത്തിന്റെ ഭൂമിശാസ്ത്രംചിത്രം (ചലച്ചിത്രം)അണ്ഡാശയംസഞ്ചാരം (ടെലിവിഷൻ പരിപാടി)ദുബായ്ഓവേറിയൻ സിസ്റ്റ്മലയാളം അക്ഷരമാലപൂവരശ്ശ്ഫീനിക്ക്സ് (പുരാണം)പിണറായി വിജയൻക്രിസ്തുമതം കേരളത്തിൽമദർ തെരേസഖുർആൻപുലയർതകഴി ശിവശങ്കരപ്പിള്ളപരിശുദ്ധ കുർബ്ബാനമുല്ലപാമ്പ്‌തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകടൽത്തീരത്ത്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംരാശിചക്രംസൂര്യഗ്രഹണം🡆 More