അക്കാദമി അവാർഡ്

ഓസ്കാർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ്.

പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ ആതിഥേയത്വം വഹിച്ചു.

അക്കാദമി അവാർഡ്
അക്കാദമി അവാർഡ് 91മത് അക്കാദമി അവാർഡ്സ്
അക്കാദമി അവാർഡ്
An Academy award statuette
അവാർഡ്Excellence in cinematic achievements
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
നൽകുന്നത്അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്
ആദ്യം നൽകിയത്മേയ് 16, 1929
ഔദ്യോഗിക വെബ്സൈറ്റ്Oscars.org

ബെൻഹർ(1959), ടൈറ്റാനിക്(1997), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങൾ ഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരനായ ഭാനു അത്തയ്യ 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ സത്യജിത് റേ സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.

2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന ചടങ്ങ് 2009 ഫെബ്രുവരി 22ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് എ.ആർ. റഹ്മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് റസൂൽ പൂക്കുട്ടിക്കും ലഭിച്ചു.ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്ല്യണയർ മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.

അക്കാദമി അവാർഡ്
ഓസ്കാർ അവാർഡ് ദാന ചടങ്ങുനടക്കുന്ന കൊഡാക്ക് തിയറ്റർ

ചരിത്രം

1927-ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഈ ആശയം മുന്നോട്ട് വച്ചത്. 1931ൽ എക്സിക്യുട്ടീവ് സെക്രട്ടറി ആയിരുന്ന മേരിയറ്റ്ഹാരിസൺ ആണ് ഈ പേര് നിർദ്ദേശിച്ചത് ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ വെച്ച്, 250-ൽ താഴെ ആൾക്കാരുടെ സാന്നിധ്യത്തിലാണ് ആദ്യ അവാർഡുകൾ നൽകപ്പെട്ടത്. ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാര്ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെടുന്നു.

രൂപം

ഒരു ഫിലിം റോൾസിനു മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷരൂപം എം.ജി.എം സ്റ്റുഡിയോയിലെ ശില്പിയായിരുന്ന സെട്രിക് ഗിബൺസ് ആണ് രൂപകൽപ്പനചെയ്തത്. ബ്രീട്ടന എന്ന ലോഹക്കൂട്ട്കൊണ്ട് നിർമ്മിച്ച് ആദ്യം നിക്കലും അതിനുശേഷം സ്വർണ്ണവും പൂശുന്നു. 34 സെന്റി മീറ്റർ (13.5 ഇഞ്ച് ) ഉയരവും 3കിലോ 850ഗ്രാം (8.5 പൌണ്ട്) ഭാരവും ഇതിനുണ്ട്.

ഓസ്കാർ നിരസിച്ചവർ

ഓസ്കാർ നിരസിച്ച ആദ്യത്തെ സിനിമാപ്രവർത്തകൻ ഡഡളി നിക്കോളാസ് എന്ന തിരകഥാകൃത്തായിരുന്നു .1935-ൽ പുറത്തിറങ്ങിയ 'ഇൻഫൊർമർ ' എന്ന ചിത്രത്തിന്റെ തിരക്കഥയാണ് അവാർഡിനായി തിരഞ്ഞടുക്കപ്പെട്ടിരുന്നത്.

അവലംബം

Tags:

അക്കാദമി അവാർഡ് ചരിത്രംഅക്കാദമി അവാർഡ് രൂപംഅക്കാദമി അവാർഡ് ഓസ്കാർ നിരസിച്ചവർഅക്കാദമി അവാർഡ് അവലംബംഅക്കാദമി അവാർഡ്അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്ഹോളിവുഡ്

🔥 Trending searches on Wiki മലയാളം:

ദാവീദ്സാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയംജന്മഭൂമി ദിനപ്പത്രംഗുരുവായൂർ കേശവൻഗുദഭോഗംഇന്ത്യചെസ്സ് നിയമങ്ങൾകയ്യോന്നിപാർവ്വതിക്രിസ്തുമതംകടുവ (ചലച്ചിത്രം)ആനഅയ്യങ്കാളിവിദ്യാഭ്യാസംഉറുമ്പ്നവരത്നങ്ങൾശ്യാം പുഷ്കരൻദുബായ്റിയൽ മാഡ്രിഡ് സി.എഫ്എലിപ്പനിഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംജവഹർലാൽ നെഹ്രുഅക്യുപങ്ചർസ്തനാർബുദംപൊൻകുന്നം വർക്കിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംസ്ത്രീ സുരക്ഷാ നിയമങ്ങൾഇല്യൂമിനേറ്റികത്തോലിക്കാസഭകടുവസിന്ധു നദീതടസംസ്കാരംതിരുവിതാംകൂർനിസ്സഹകരണ പ്രസ്ഥാനംരതിലീലസൂര്യൻവല്ലഭായി പട്ടേൽവാഗൺ ട്രാജഡിജാലിയൻവാലാബാഗ് കൂട്ടക്കൊലഅറ്റോർവാസ്റ്റാറ്റിൻകോണ്ടംഹിഷാം അബ്ദുൽ വഹാബ്വാതരോഗംവി.ഡി. സാവർക്കർമദർ തെരേസഇലഞ്ഞിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംപഴനിഫ്രാൻസിസ് ഇട്ടിക്കോരവിവരാവകാശനിയമം 2005മോഹൻലാൽകൊച്ചി രാജ്യ പ്രജാമണ്ഡലംകൊല്ലംവാഴഗർഭ പരിശോധനകേരളത്തിലെ നാടൻ കളികൾനി‍ർമ്മിത ബുദ്ധിതേന്മാവ് (ചെറുകഥ)കേരളീയ കലകൾയഹൂദമതംഹെലൻ കെല്ലർമുകേഷ് (നടൻ)മാതളനാരകംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമേയ്‌ ദിനംമലങ്കര സുറിയാനി കത്തോലിക്കാ സഭമുപ്ലി വണ്ട്പഴശ്ശിരാജജലംരാഹുൽ ഗാന്ധിഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമെസപ്പൊട്ടേമിയകവിത്രയംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകൂത്താളി സമരംപൂയം (നക്ഷത്രം)🡆 More