റിക്ടർ മാനകം

ഭൂകമ്പ തീവ്രത അളക്കുന്ന മാനകമാണ് റിക്ടർ മാനകം.

1935-ൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ചാൾസ് എഫ്. റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്കെയിൽ രൂപകല്പന ചെയ്തത്. അദ്ദേഹത്തോടുളള ബഹുമാനസൂചകമായി ഈ സംവിധാനത്തെ റിക്ടർ സ്കെയിൽ എന്നുവിളിക്കുന്നു.

റിക്ടർ മാനകം
Charles Francis Richter (circa 1970)

പ്രവർത്തനം

ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തുന്ന ഭൂകമ്പതരംഗങ്ങളുടെ ആധിക്യം ലോഗരിതം തത്ത്വം ഉപയോഗിച്ച് കണക്കാക്കുന്ന സംവിധാനമാണ് റിക്ടർ സ്കെയിൽ. ഭൂകമ്പത്തിന്റെ തീവ്രത പൂർണ്ണസംഖ്യയും ദശാംശസംഖ്യയും ഉപയോഗിച്ചാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുന്നത്. ഉദാഹരണമായി 5.3 എന്ന് രേഖപ്പെടുത്തപ്പെട്ട ഒരു ഭൂകമ്പത്തേക്കാൾ എത്രയോ തീവ്രത കൂടിയ ഭൂകമ്പമാണ് 6.3 എന്ന റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുമ്പോൾ ഉണ്ടാകുന്നത്.എത്ര ചെറിയ ഭൂകമ്പവും റിക്ടർ സ്കെയിൽ ഉപയോഗിച്ച് രേഖപ്പെടുത്താനാകും. ഭൂമിയുടെ പലഭാഗങ്ങളിലും 2.0 തീവ്രതയോ അതിൽ കുറവോ ആയ ഭൂകമ്പങ്ങൾ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇവ മനുഷ്യന് അനുഭവഗോചരമാകാറില്ല. എന്നാൽ സിസ്മോഗ്രാഫിൽ ഇവയ്ക്കനുസരിച്ച് കമ്പനങ്ങൾ രേഖപ്പെടുത്തുന്നതിനാൽ റിക്ടർ സ്കെയിലിൽ ഈ കമ്പനങ്ങളുടെ തീവ്രത രേഖപ്പെടുത്താൻ സാധിക്കുന്നു. എത്ര ഉയർന്ന ഭൂകമ്പ തീവ്രത വേണമെങ്കിലും ഈ സ്കെയിലിൽ രേഖപ്പെടുത്താൻ സാധിക്കും.ഈ സംവിധാനത്തിൽ ഉന്നതപരിധി ഇല്ലാത്തതിനാലാണിത്. റിക്ടർ സ്കെയിൽ ഉപയോഗിച്ച് ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിലും വിജനമായ വനപ്രദേശത്തും 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ 6.5 എന്നു മാത്രമേ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുകയുള്ളൂ.

മനുഷ്യരിലും പ്രകൃതിയിലും മറ്റും ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കാൻ ഇന്റൻസിറ്റി സ്കെയിലുകളാണ് ഉപയോഗിച്ചു വരുന്നത്.( റിക്ടർ സ്കെയിലുകൾ മാഗ്നിറ്റ്യൂഡ് സ്കെയിലുകൾ എന്നാണറിയപ്പെടുന്നത്.) 1783-ൽ ഷിയാൻ ടാറെല്ലി എന്ന ഇറ്റലിക്കാരനാണ് ആദ്യമായി ഇന്റൻസിറ്റി സ്കെയിൽ വിജയകരമായി ഉപയോഗിച്ചത്. ഇറ്റലിയിലെ കലാബ്രിയാനിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങൾ അദ്ദേഹം ഈ സ്കെയിൽ ഉപയോഗിച്ച് കണക്കാക്കി.ആധുനിക ഇന്റൻസിറ്റി സ്കെയിൽ നിർമ്മിച്ചതിന്റെ ബഹുമതി ഇറ്റലിക്കാരനായ മൈക്കൽ ഡി. റോസി. സ്വിസർലണ്ടുകാരനായ ഫ്രാങ്കോയ്സ് ഫോറൽ എന്നിവരാണ് പങ്കുവയ്ക്കുന്നത്.

അവലംബം

Tags:

കാലിഫോർണിയഭൂകമ്പം

🔥 Trending searches on Wiki മലയാളം:

ദിലീഷ് പോത്തൻഅരണയൂട്യൂബ്അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംജടായു നേച്ചർ പാർക്ക്കലാഭവൻ മണികൊളസ്ട്രോൾകേന്ദ്രഭരണപ്രദേശംസഹ്യന്റെ മകൻദേവസഹായം പിള്ളഖിലാഫത്ത് പ്രസ്ഥാനംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികനായർപാച്ചുവും അത്ഭുത വിളക്കുംഗുരുവായൂർ സത്യാഗ്രഹംദിനേശ് കാർത്തിക്വാഗമൺഅഞ്ചാംപനിഅമർ സിംഗ് ചംകിലവി.എസ്. സുനിൽ കുമാർബാല്യകാലസഖിഒരു വിലാപംഗായത്രീമന്ത്രംഇന്ത്യൻ നാഷണൽ കോൺഗ്രസ്തൈറോയ്ഡ് ഗ്രന്ഥിവദനസുരതംയഹൂദമതംദന്തപ്പാലപടയണിപ്ലീഹവിശുദ്ധ ഗീവർഗീസ്സമാസംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംമാർഗ്ഗംകളിതൃക്കടവൂർ ശിവരാജുഎടക്കൽ ഗുഹകൾഹോട്ട്സ്റ്റാർവെള്ളിവരയൻ പാമ്പ്അമ്മകടുക്കകുണ്ടറ വിളംബരംവിക്കിമീഡിയ ഫൗണ്ടേഷൻആയുർവേദൗഷധങ്ങളുടെ പട്ടികതൃശ്ശൂർസച്ചിദാനന്ദൻദൃശ്യംയൂണികോഡ്ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിവിനീത് കുമാർചിത്രം (ചലച്ചിത്രം)കുറിച്യകലാപംസ്കിസോഫ്രീനിയപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംതൃക്കേട്ട (നക്ഷത്രം)ദൃശ്യം 2യോഗക്ഷേമ സഭവി.കെ.എൻ.വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽദാരിദ്ര്യംആൽബുമിൻമഹാത്മാഗാന്ധിയുടെ കൊലപാതകംരണ്ടാം ലോകമഹായുദ്ധംവെളിപാടിന്റെ പുസ്തകംഅഗ്നിസാക്ഷിജ്ഞാനപീഠ പുരസ്കാരംആൻജിയോഗ്രാഫിസ്വരാക്ഷരങ്ങൾഒരു കുടയും കുഞ്ഞുപെങ്ങളുംഅഭിജ്ഞാനശാകുന്തളംമലമ്പനിഅഡോൾഫ് ഹിറ്റ്‌ലർകൂട്ടക്ഷരംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.കേരള സംസ്ഥാന സാക്ഷരതാ മിഷൻമാടായിക്കാവ് ഭഗവതിക്ഷേത്രംവിഭക്തിതിരുവാതിര ആഘോഷം🡆 More