താത്താർ ഭാഷ

ആൾടെയ്ക് ഭാഷാഗോത്രത്തിൽ ടർകിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകിൽപ്പെട്ട ഒരു വികസിത ഭാഷയാണ് താത്താർ ഭാഷ.

താർതാർ (Tartar) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നവരാണ്.

Tatar
татарча / tatarça / تاتارچا
Native toRussia, other former Soviet Union
EthnicityTatars
Native speakers
6,496,600
Turkic
  • Kipchak
    • Kipchak–Bolgar
      • Tatar
Cyrillic alphabet, Latin alphabet and Arabic alphabet
Official status
Official language in
താത്താർ ഭാഷ Tatarstan (Russia)
Regulated byInstitute of Language, Literature and Arts of the Academy of Sciences of the Republic of Tatarstan
Language codes
ISO 639-1tt
ISO 639-2tat
ISO 639-3tat

കസാൻതാത്താറിൽ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താർ, മധ്യവോൾഗയിലെ പശ്ചിമ (മിഷാരി) താത്താർ, സൈബീരിയയിൽ ഉപയോഗിക്കുന്ന പൂർവതാത്താർ എന്നിങ്ങനെ താത്താർ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് താത്താർ ജനസമൂഹം റഷ്യയിൽ പ്രവേശിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രാചീന താത്താർ ഭാഷയിൽനിന്ന് ആധുനിക താത്താർ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു.


തുർക്കി ഭാഷയിലെ [e], [o], [ö] എന്നീ സ്വരങ്ങൾക്കു സമാനമായി താത്താർ ഭാഷയിൽ [i],[u],[ü] എന്നീ സ്വരങ്ങൾ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂർണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തിൽ ഓഷ്ഠ്യസ്വരം(ഃ) വരുന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികൾ, വിശേഷണങ്ങൾ, വിധേയധർമം (predication), വിഭക്തി എന്നീ പ്രയോഗങ്ങൾ നാമ വിഭാഗത്തിൽ കാണുന്നു. വിശേഷണങ്ങൾക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങൾ താത്താർ ഭാഷയിൽ കാണുന്നു. നിഷേധപ്രയോഗങ്ങൾ, കർത്തരി-കർമണി പ്രയോഗങ്ങൾ, അനുക്രമ വ്യവസ്ഥ, സർവനാമങ്ങൾ, വചനങ്ങൾ എന്നിവ മാറുമ്പോൾ ക്രിയകൾക്കു വരുന്ന രൂപഭേദങ്ങൾ എന്നിവയും വ്യാകരണപരമായ സവിശേഷതകളിൽപ്പെടുന്നു.

1927 വരെ അറബിലിപിയും 1939 വരെ റോമൻലിപിയും താത്താർ ഭാഷയിൽ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടർന്നുവരുന്നത്.

അവലംബം

താത്താർ ഭാഷ കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താത്താർ ഭാഷ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

റഷ്യസൈബീരിയ

🔥 Trending searches on Wiki മലയാളം:

എം.ജി. ശ്രീകുമാർസംഘകാലംകെ.ആർ. മീരമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഗൗതമബുദ്ധൻകേരളത്തിലെ ആദിവാസികൾകേന്ദ്രഭരണപ്രദേശംസ്ഖലനംപത്ത് കൽപ്പനകൾജന്മഭൂമി ദിനപ്പത്രംനിവിൻ പോളിവദനസുരതംസന്ദീപ് വാര്യർരാമനവമിട്വിറ്റർക്ലൗഡ് സീഡിങ്കെ.സി. വേണുഗോപാൽആയില്യം (നക്ഷത്രം)കർണ്ണൻബിഗ് ബോസ് (മലയാളം സീസൺ 6)ഇന്ത്യയുടെ ഭരണഘടനകെ.പി.എ.സി. സുലോചനവിശുദ്ധ യൗസേപ്പ്രണ്ടാമൂഴംവിഷുലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)അയ്യങ്കാളിഹൃദയംഅരിമ്പാറരാജീവ് ഗാന്ധിസന്ധിവാതംമുകേഷ് (നടൻ)മാതളനാരകംമോഹിനിയാട്ടംപിത്താശയംജെ.സി. ദാനിയേൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യആഗോളവത്കരണംനക്ഷത്രം (ജ്യോതിഷം)ജയഭാരതിസലീം കുമാർആധുനിക കവിത്രയംഓവേറിയൻ സിസ്റ്റ്കേരള സംസ്ഥാന ഭാഗ്യക്കുറിഡെങ്കിപ്പനിസംഗീതംചെ ഗെവാറഎ. വിജയരാഘവൻമുപ്ലി വണ്ട്വിചാരധാരവൈക്കം മുഹമ്മദ് ബഷീർകുഞ്ഞുണ്ണിമാഷ്ലിംഗം (വ്യാകരണം)മനുഷ്യ ശരീരംഉമാകേരളംബുദ്ധമതംഅമേരിക്കൻ സ്വാതന്ത്ര്യസമരംപിണറായി വിജയൻകണ്ണശ്ശരാമായണംഅമേരിക്കൻ ഐക്യനാടുകൾവയനാട് ജില്ലഅധ്യാപകൻവി.ടി. ഭട്ടതിരിപ്പാട്മഹിമ നമ്പ്യാർപനിഗിരീഷ് എ.ഡി.മെനിഞ്ചൈറ്റിസ്മുഗൾ സാമ്രാജ്യംലോക പരിസ്ഥിതി ദിനംകഞ്ചാവ്ഉൽപ്രേക്ഷ (അലങ്കാരം)കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾഈദുൽ ഫിത്ർചിക്കൻപോക്സ്രഘുറാം രാജൻമഹാത്മാ ഗാന്ധി🡆 More